ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

By Dijo Jackson

പുതിയ മഹീന്ദ്ര XUV500 ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി. XUV500 ഫെയ്‌സ്‌ലിഫ്റ്റില്‍ മഹീന്ദ്രയ്ക്ക് ഇനി കാര്യമായ സര്‍പ്രൈസുകള്‍ ഒന്നുമില്ല. ഉണ്ടായിരുന്നതെല്ലാം ക്യാമറ പകര്‍ത്തി. ഏപ്രില്‍ അവസാനത്തോടെ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ വരും.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

കഴിഞ്ഞ ദിവസം ഡീലര്‍ഷിപ്പില്‍ നിന്നും പുറത്തുവന്ന പുതിയ ചിത്രങ്ങള്‍ XUV500 ഫെയ്‌സ്‌ലിഫ്റ്റിലുള്ള മാറ്റങ്ങളെയും വിശേഷങ്ങളെയും കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നു.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

പൂര്‍ണമായും പരിഷ്‌കരിച്ച മുഖമാണ് എസ്‌യുവിക്ക്. പുതിയ ഗ്രില്‍, പുതിയ ബമ്പര്‍, പുതിയ ഹെഡ്‌ലാമ്പ് എന്നിവ മുന്നില്‍ ശ്രദ്ധയാകര്‍ഷിക്കും. മെഷ് ശൈലിയാണ് ഗ്രില്ലുകള്‍ക്ക്. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഹെഡ്‌ലാമ്പുകളിലുണ്ട്.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

ഇക്കുറി XUV500 ന്റെ ബോണറ്റും മഹീന്ദ്ര പുതുക്കിയിട്ടുണ്ട്. പുതിയ ബമ്പറും ടെയില്‍ലാമ്പുമാണ് എസ്‌യുവിയില്‍ കാണുന്ന പ്രധാന മാറ്റം. ത്രികോണാകൃതിയില്‍ പിന്നിലേക്ക് വലിഞ്ഞാണ് ടെയില്‍ലാമ്പുകള്‍.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

റിഫ്‌ളക്ടറുകള്‍ ഏറെ താഴെയാണ്. വശങ്ങളില്‍ നിലവിലുള്ള XUV500 ന്റെ ഡിസൈന്‍ ഭാഷ്യം തന്നെയാണ് പുതിയ മോഡലിനും. എസ്‌യുവിയുടെ അകത്തളത്തിലും ചെറിയ വ്യത്യാസങ്ങളുണ്ട്.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

ടാന്‍ നിറമാണ് സീറ്റുകള്‍ക്ക്. അപ്ഹോള്‍സ്റ്ററിയില്‍ ഡയമണ്ട് സ്റ്റിച്ചിങ്ങുണ്ട്. ഡാഷ്ബോര്‍ഡിന് ബ്ലാക് നിറമാണ്. സെന്റര്‍ കണ്‍സോളിലുള്ള സില്‍വര്‍ ആക്സന്റും അകത്തളത്തില്‍ ശ്രദ്ധയാകര്‍ഷിക്കും.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

മൃദുവാര്‍ന്ന മിനുസമുള്ള പ്രതലമാണ് ഡാഷ്ബോര്‍ഡിനെന്നതും ശ്രദ്ധേയം. സെന്റര്‍ കണ്‍സോളില്‍ അലൂമിനിയം-പിയാനൊ ബ്ലാക് ഫിനിഷാണ് മഹീന്ദ്ര നല്‍കിയിട്ടുള്ളത്.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

റോട്ടറി ഡയലുകള്‍ക്ക് ലഭിച്ച തിളക്കം ഒഴിച്ചുനിര്‍ത്തിയാല്‍ നിലവിലുള്ള മോഡലിന് സമാനമായ സ്വിച്ച്ഗിയറാണ് പുതിയ XUV500 നെന്ന് പറയാം.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

ഗിയര്‍ പിടിയിലും, സ്റ്റീയറിംഗ് വീലിലും, ഹാന്‍ഡ്ബ്രേക്ക് ലെവറിലും, സെന്റര്‍ ആംറെസ്റ്റിലും ഇതേ സില്‍വര്‍ ആക്സന്റ് ദൃശ്യമാണ്. ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് മാറ്റമില്ല.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

അലൂമിനിയം പെഡലുകളാണ് ഇക്കുറി മോഡലിൽ. ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തിലും മഹീന്ദ്ര പുതുമ കൊണ്ടുവരുമെന്നാണ് സൂചന. A പില്ലറില്‍ കണ്ട ട്വീറ്ററുകള്‍ അഭ്യൂഹം ശക്തപ്പെടുത്തുന്നു.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

170 bhp കരുത്തേകുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ പുതിയ XUV500 ല്‍ പ്രതീക്ഷിക്കാം. അടുത്തിടെ ഇതേ എഞ്ചിനിലാണ് XUV500 G9 ഓട്ടോമാറ്റിക് പതിപ്പിനെ മഹീന്ദ്ര അവതരിപ്പിച്ചത്. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് മോഡലില്‍.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

റെനോ ക്യാപ്ച്ചര്‍, ഹ്യുണ്ടായി ക്രെറ്റ, ജീപ് കോമ്പസ് എന്നിവരാണ് ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV500 യുടെ പ്രധാന എതിരാളികള്‍. ശ്രേണിയില്‍ പോര് മുറുകുന്ന പശ്ചാത്തലത്തില്‍ XUV500 ന്റെ വില പുതുക്കാന്‍ മഹീന്ദ്രയ്ക്ക് താത്പര്യമില്ലെന്നാണ് സൂചന.

Image Source: TeamBHP

More from DriveSpark

Article Published On: Saturday, April 7, 2018, 10:55 [IST]
English summary
2018 Mahindra XUV500 Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X