പുതിയ മഹീന്ദ്ര XUV700 ലഡാക്ക് കയറിയപ്പോള്‍
XUV700 എന്നു ആരാധകര്‍ വിളിക്കുന്ന പുതിയ മഹീന്ദ്ര എസ്‌യുവി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍. ഇത്തവണ ലെഹ് - ലഡാക്കില്‍ വെച്ചാണ് ഏഴു സീറ്റര്‍ മഹീന്ദ്ര എസ്‌യുവി ക്യാമറയില്‍ പതിഞ്ഞത്. ലഡാക്ക് പോലുള്ള ദുഷ്‌കര സാഹചര്യങ്ങളില്‍ എസ്‌യുവിയുടെ നാലു വീല്‍ ഡ്രൈവ് ശേഷി, എഞ്ചിന്‍ പ്രകടനക്ഷമത, സസ്‌പെന്‍ഷന്‍ മികവ് ഉള്‍പ്പെടെ വിലയിരുത്തുകയാണ് പരീക്ഷണയോട്ടത്തിന്റെ ലക്ഷ്യം.

സാങ്‌യോങ് G4 റെക്‌സ്റ്റണ്‍ അടിസ്ഥാനമാകുന്നതിനാല്‍ രൂപത്തിലും ഭാവത്തിലും ദക്ഷിണ കൊറിയന്‍ എസ്‌യുവിയെ പുതിയ മഹീന്ദ്ര മോഡല്‍ പരമാവധി അനുകരിക്കുന്നു. ക്രോം തിളക്കമുള്ള സ്ലാറ്റ് ഗ്രില്ല്, പിറകിലേക്ക് വലിഞ്ഞ ഹെഡ്‌ലാമ്പ്, വലുപ്പമേറിയ ടെയില്‍ലാമ്പ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പരുക്കന്‍ ബമ്പറുകള്‍; ശൈലിയും ഘടകങ്ങളും റെക്സ്റ്റണില്‍ നിന്നും മഹീന്ദ്ര കടമെടുത്തെന്നു ചിത്രങ്ങളില്‍ വ്യക്തം.

എസ്‌യുവിയുടെ സ്‌പോര്‍ടി ഭാവം വെളിപ്പെടുത്താന്‍ വലിയ അലോയ് വീലുകള്‍ക്ക് കഴിയുന്നുണ്ട്. റെക്‌സ്റ്റണിനെ പോലെ 4,850 mm നീളവും 1,960 mm വീതിയും 1,800 mm ഉയരവും മഹീന്ദ്ര എസ്‌യുവിക്കുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 224 mm. വിശാലമായ അകത്തളം സമര്‍പ്പിക്കാന്‍ 2,865 mm നീളമുള്ള വീല്‍ബേസ് ധാരാളം.

മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന മോഡലായതുകൊണ്ടു ആഢംബരത്തിലും സുഖസൗകര്യങ്ങളിലും XUV700 പിന്നില്‍ പോകില്ല. മേല്‍ത്തരം കോഗ്നാക് ബ്രൗണ്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയാണ് ഉള്ളിലെന്നു സൂചനകളുണ്ട്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അകത്തളത്തില്‍ മുഖ്യാകര്‍ഷണമായിരിക്കും. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക 10.1 ഇഞ്ച് ഡിസ്‌പ്ലേയും മോഡലില്‍ പ്രതീക്ഷിക്കാം.

വൈദ്യുത സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സൗകര്യങ്ങളില്‍ കാറില്‍ ഇടംപിടിക്കും. എസ്‌യുവിയുടെ സുരക്ഷയുടെ കാര്യത്തിലും മഹീന്ദ്ര അതീവശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

ഒമ്പതു എയര്‍ബാഗുകള്‍, വൈദ്യുത പാര്‍ക്കിംഗ് ബ്രേക്ക്, പിന്‍ വിന്‍ഡ്‌സ്‌ക്രീന്‍ ഡിഫോഗര്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മഹീന്ദ്ര എസ്‌യുവിയിലുണ്ട്.

ഇതിനുപുറമെ സ്പീഡ് സെന്‍സിറ്റീവ് സ്റ്റീയറിംഗ് വീല്‍, ആക്ടിവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇബിഡി തുടങ്ങിയ വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായിരിക്കും.

2.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാകും മഹീന്ദ്ര XUV700 -യില്‍ തുടിക്കുക. എഞ്ചിന് 4,000 rpm -ല്‍ 187 bhp കരുത്തും 1,600 - 2,600 rpm -ല്‍ 420 Nm torque ഉം പരമാവധി നല്‍കാനാവും. ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മോഡലില്‍ ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

പ്രീമിയം മുഖവും ഫീച്ചറുകളും കണക്കിലെടുത്ത് മോഡലിന് 20 ലക്ഷം രൂപ മുതല്‍ വില കരുതുന്നതില്‍ തെറ്റില്ല. ഏറ്റവും ഉയര്‍ന്ന വകഭേദത്തിന് 25 ലക്ഷം രൂപയോളം പ്രതീക്ഷിക്കാം. ടൊയോട്ട ഫോര്‍ച്യൂണര്‍ ഉപഭോക്താക്കളെ വശീകരിക്കുകയാണ് മഹീന്ദ്ര XUV700 -യുടെ പ്രധാന ലക്ഷ്യം.

ഔദ്യോഗിക വരവിന് മുന്നോടിയായി കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി സമ്മേളനത്തില്‍ പുതിയ എസ്‌യുവിയെ ഡീലര്‍മാര്‍ക്ക് മുന്നില്‍ മഹീന്ദ്ര കാഴ്ച്ചവെച്ചിരുന്നു. പ്രീമിയം കാറുകള്‍ക്ക് വേണ്ടി മാരുതി നെക്‌സ സ്ഥാപിച്ചതു പോലെ ഷോറൂമുകളില്‍ പ്രത്യേക വിഭാഗം XUV700 -യ്ക്കായി മഹീന്ദ്ര രൂപംനല്‍കും.
Spy Image Source: CarWale, CNBC TV 18


Click it and Unblock the Notifications








