ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500

By Dijo Jackson

പുതിയ മഹീന്ദ്ര XUV500 ഏപ്രില്‍ മാസം വിപണിയില്‍ എത്താനിരിക്കെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ചിത്രം പുറത്ത്. പരീക്ഷണയോട്ടം നടത്തുന്ന പുതിയ XUV500 നെ ക്യാമറ പലതവണ പകര്‍ത്തിയിട്ടുണ്ടെങ്കിലും മറയൊന്നും കൂടാതെയുള്ള മഹീന്ദ്ര എസ്‌യുവിയുടെ പൂര്‍ണ ചിത്രം ഇതാദ്യം.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500

XUV500 ന്റെ W1 വേരിയന്റാണ് ചിത്രത്തില്‍. പുത്തന്‍ മെഷ് ശൈലിയിലുള്ള ക്രോം ഗ്രില്ലാണ് വരാനിരിക്കുന്ന XUV500 ന് എന്ന് ചിത്രം വെളിപ്പെടുത്തുന്നു.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500

പ്രൊജക്ടര്‍ ലൈറ്റുകളോടെയുള്ള പുതിയ ട്വിന്‍ പോഡ് ഹെഡ്‌ലാമ്പുകള്‍ക്കും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും ക്രോം പിന്തുണ ലഭിച്ചിട്ടുണ്ട്. നിലവിലുള്ള മോഡലില്‍ ഗ്രില്ലിന് താഴെയാണ് സ്പ്ലിറ്റ് എയര്‍ഡാം.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500

എന്നാല്‍ വരാനിരിക്കുന്ന XUV500 ല്‍ എയര്‍ഡാം ഗ്രില്ലിന്റെ ഭാഗമാണ്. ഫോഗ്‌ലാമ്പുകള്‍ക്ക് മാറ്റമില്ല. ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെയാണ് ഫോഗ്‌ലാമ്പുകള്‍. ഫോഗ്‌ലാമ്പുകള്‍ക്ക് അമിതമായ ക്രോം ടച്ച് ഇല്ലെന്നതും ശ്രദ്ധേയം.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500

ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ മിററുകള്‍ നിലവിലെ തലമുറയില്‍ നിന്നും അതേപടി പകര്‍ത്തിയതാണ്. XUV500 ന്റെ പിന്നിലും വമ്പന്‍ പരിഷ്‌കാരങ്ങള്‍ മഹീന്ദ്ര നടത്തിയിട്ടുണ്ട്.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500

പുത്തന്‍ ടെയില്‍ഗേറ്റ് ഡിസൈനും ടെയില്‍ ലാമ്പ് ക്ലസ്റ്ററുമാണിതില്‍ മുഖ്യം. കുത്തനെയുള്ള ടെയില്‍ ലൈറ്റുകള്‍ ഇക്കുറിയില്ല. പകരം ത്രികോണാകൃതിയിലുള്ള ടെയില്‍ ലൈറ്റുകളാണ് പുതിയ എസ്‌യുവിക്ക്.

Recommended Video

Mahindra TUV Stinger Concept First Look; Details; Specs - DriveSpark
ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500

ഏറെ താഴെയാണ് റിഫ്‌ളക്ടറുകളുടെ സ്ഥാനം. സ്റ്റോപ് ലൈറ്റ് ഒരുങ്ങിയ റൂഫ് സ്‌പോയിലര്‍, പരിഷ്‌കരിച്ച പിന്‍ ബമ്പര്‍, ക്രോം നമ്പര്‍ പ്ലേറ്റ് എന്നിവ പിന്നിലെ മറ്റു വിശേഷങ്ങളാണ്.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500

പിന്‍ വൈപറും ഡീഫോഗറും എസ്‌യുവിയ്ക്കുണ്ട്. പുതിയ XUV500 അകത്തളം കൂടുതല്‍ പ്രീമിയമായിരിക്കും. ഉയര്‍ന്ന പതിപ്പുകളില്‍ ലെതര്‍ സീറ്റിംഗാണ് ഒരുങ്ങിയിട്ടുള്ളത്.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടെയുള്ള പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും XUV500 ന്റെ ആകര്‍ഷണമാകും. 170 bhp കരുത്തേകുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ പുതിയ XUV500 ല്‍ പ്രതീക്ഷിക്കാം.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500

അടുത്തിടെ ഇതേ എഞ്ചിനിലാണ് XUV500 G9 ഓട്ടോമാറ്റിക് പതിപ്പിനെ മഹീന്ദ്ര അവതരിപ്പിച്ചത്. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് മോഡലില്‍.

ഇതാണ് വരാനിരിക്കുന്ന പുതിയ മഹീന്ദ്ര XUV500

റെനോ ക്യാപ്ച്ചര്‍, ഹ്യുണ്ടായി ക്രെറ്റ, ജീപ് കോമ്പസ് എന്നിവരാണ് ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV500 യുടെ പ്രധാന എതിരാളികള്‍. ശ്രേണിയില്‍ പോര് മുറുകുന്ന പശ്ചാത്തലത്തില്‍ XUV500 ന്റെ വില പുതുക്കാന്‍ മഹീന്ദ്രയ്ക്ക് താത്പര്യമില്ലെന്നാണ് സൂചന.

Image Source: TeamBHP

More from DriveSpark

Article Published On: Wednesday, March 21, 2018, 10:15 [IST]
English summary
Mahindra XUV500 Facelift Caught Undisguised. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X