മഹീന്ദ്ര XUV700 വിപണിയിലേക്ക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

By Dijo Jackson

സാങ്‌യോങ് G4 റെക്‌സ്റ്റണിനെയാണ് XUV700 എന്ന പേരില്‍ മഹീന്ദ്ര ഇന്ത്യയില്‍ കൊണ്ടുവരാന്‍ പോകുന്നതെന്ന കാര്യം വിപണിയില്‍ പാട്ടാണ്. മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന മോഡലായി XUV700 അറിയപ്പെടും. ടൊയോട്ട ഫോര്‍ച്യൂണറിന്റെയും ഫോര്‍ഡ് എന്‍ഡവറിന്റെയും പ്രഭാവത്തെ തരണം ചെയ്യാന്‍ 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച G4 റെക്സ്റ്റണിന് കഴിയുമെന്നു മഹീന്ദ്രയ്ക്ക് ഉറപ്പുണ്ട്.

മഹീന്ദ്ര XUV700 വിപണിയിലേക്ക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മറകളേതും കൂടാതെ പരീക്ഷണയോട്ടത്തിന് ഇറങ്ങുന്ന XUV700 എസ്‌യുവികള്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ തയ്യാറെടുപ്പ് ഓരോതവണയും വെളിപ്പെടുത്തുകയാണ്. എന്നാല്‍ പുതിയ മഹീന്ദ്ര XUV700 ഇന്ത്യയില്‍ എന്നെത്തും? മഹീന്ദ്ര റിസര്‍ച്ച് ആന്‍ഡ് ഡവലെപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജന്‍ വധേര ഈ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ്.

മഹീന്ദ്ര XUV700 വിപണിയിലേക്ക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്ത മൂന്നുമാസത്തിനകം XUV700 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. G4 റെക്സ്റ്റണിന്റെ ഇന്ത്യന്‍ പതിപ്പു മൂന്നു മാസത്തിനുള്ളില്‍ വിപണിയില്‍ അവതരിക്കുമെന്നു രാജന്‍ വധേര പറഞ്ഞു. XUV700 -യെ കൂടാതെ പുതിയ കോമ്പാക്ട് എസ്‌യുവിയും (S201) മറാസോ എംപിവിയും നിരയില്‍ ഉടന്‍ തലയുയര്‍ത്തും.

മഹീന്ദ്ര XUV700 വിപണിയിലേക്ക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്തായാലും മഹീന്ദ്ര നിരയില്‍ XUV500 -യ്ക്കും മുകളിലായിരിക്കും ഏഴു സീറ്റര്‍ XUV700 എസ്‌യുവിയുടെ സ്ഥാനം. കുറഞ്ഞ വിലയും ഫീച്ചറുകളുടെ ധാരാളിത്തവും XUV700 -യില്‍ പ്രതീക്ഷിക്കാം. ഫോര്‍ച്യൂണറും എന്‍ഡവറുമായുള്ള പോരാട്ടത്തില്‍ വില നിര്‍ണായക ഘടകമായി മാറും.

മഹീന്ദ്ര XUV700 വിപണിയിലേക്ക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവുമാണ് G4 റെക്സ്റ്റണ്‍ എന്ന XUV700 -യ്ക്ക്. വീല്‍ബേസ് 2,865 mm. ഫോര്‍ച്യൂണറിനെക്കാളും 120 mm അധിക വീല്‍ബേസ് XUV700 -യ്ക്കുണ്ട്. അകത്തളം വിശാലമായിരിക്കും എന്നുസാരം.

മഹീന്ദ്ര XUV700 വിപണിയിലേക്ക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മഹീന്ദ്രയുടെ ബോഡി ഓണ്‍ ഫ്രെയിം അടിത്തറയാണ് XUV700 ഉപയോഗിക്കുക. മസാജ് സീറ്റുകള്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇരട്ട സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത സണ്‍റൂഫ് എന്നിങ്ങനെ നീളും അകത്തളത്തെ വിശേഷങ്ങള്‍.

മഹീന്ദ്ര XUV700 വിപണിയിലേക്ക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എസ്‌യുവിയുടെ രണ്ടാം നിരയില്‍ 10.1 ഇഞ്ച് സെന്റര്‍ കണ്‍സോള്‍ ഡിസ്‌പ്ലേയും, 9.2 ഇഞ്ച് ഹെഡ്‌റെസ്റ്റ് മോണിട്ടറും ഇടംപിടിക്കും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ എസ്‌യുവി അവകാശപ്പെടും.

മഹീന്ദ്ര XUV700 വിപണിയിലേക്ക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2.2 ലിറ്റര്‍ യൂറോ VI ഡീസല്‍ എഞ്ചിന്‍ മഹീന്ദ്ര XUV700 -യില്‍ തുടിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2.2 ലിറ്റര്‍ എഞ്ചിന് 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ XUV700 -യിൽ ഒരുങ്ങും.

മഹീന്ദ്ര XUV700 വിപണിയിലേക്ക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഒരുപക്ഷെ 222 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെയും XUV700 -യില്‍ മഹീന്ദ്ര നല്‍കിയേക്കും. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മഹീന്ദ്ര XUV700 പറഞ്ഞുവെയ്ക്കുമെന്നാണ് വിവരം.

മഹീന്ദ്ര XUV700 വിപണിയിലേക്ക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഒമ്പതു എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിംഗ് ബ്ലൈന്‍ഡ് സ്‌പോട് ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സേഫ്റ്റി അസിസ്റ്റ് എന്നിങ്ങനെ നീളും G4 റെക്‌സ്റ്റണിലെ സുരക്ഷാ സന്നാഹങ്ങള്‍. XUV700 -യിലും ഇതെല്ലാം ഒരുങ്ങും. 20 മുതല്‍ 25 ലക്ഷം രൂപയോളം XUV700 -യ്ക്ക് വില പ്രതീക്ഷിക്കാം.

Source: ET Auto

More from DriveSpark

Article Published On: Wednesday, August 1, 2018, 13:13 [IST]
English summary
Mahindra XUV700 India Launch Reportedly Scheduled In The Next Three Months. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X