ടൊയോട്ട ഫോര്‍ച്യൂണറിന് ഭീഷണി മുഴക്കി പുതിയ മഹീന്ദ്ര XUV700; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

By Dijo Jackson

XUV700, ടൊയോട്ട ഫോര്‍ച്യൂണറിനും ഫോര്‍ഡ് എന്‍ഡവറിനുമുള്ള മഹീന്ദ്രയുടെ മറുപടി. ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. പക്ഷെ ഇന്നലെ വരെ വമ്പന്മാരുടെ അടര്‍ക്കളത്തില്‍ കാലുകുത്താന്‍ മഹീന്ദ്ര താത്പര്യപ്പെട്ടില്ല.

മൈക്രോ, കോമ്പാക്ട്, സബ്-കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ വിജയം കൈയ്യടക്കിയപ്പോള്‍ കമ്പനി തീരുമാനിച്ചു, 'ഇനി പൂര്‍ണ എസ്‌യുവി നിരയിലേക്ക് ശ്രദ്ധതിരിക്കാം'.

പുതിയ മഹീന്ദ്ര XUV700 ഫോര്‍ച്യൂണറിന് ഭീഷണിയാകുമോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

2018 ഓട്ടോ എക്‌സ്‌പോ ഇതിനുപറ്റിയ വേദിയായി മഹീന്ദ്ര തെരഞ്ഞെടുത്തു. 'വലുതെന്തോ വരുന്നുണ്ടെന്ന്' എക്‌സ്‌പോയ്ക്ക് മുന്നോടിയായി മഹീന്ദ്ര പറഞ്ഞുവെച്ചു. പക്ഷെ എക്‌സ്‌പോയില്‍ കണ്ടത് പുതുതലമുറ സാങ്‌യോങ് G4 റെകസ്റ്റണ്‍. മഹീന്ദ്രയുടെ കരുനീക്കം വിപണിയ്ക്ക് അപ്പോഴും പിടികിട്ടിയില്ല.

പുതിയ മഹീന്ദ്ര XUV700 ഫോര്‍ച്യൂണറിന് ഭീഷണിയാകുമോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

എന്നാല്‍ പിന്നാലെ G4 റെക്സ്റ്റണിനെയും കൊണ്ടു മഹീന്ദ്ര പരീക്ഷണയോട്ടം തുടങ്ങിയപ്പോള്‍ കാര്യം മനസിലായി; G4 റെക്സ്റ്റണ്‍ ഇന്ത്യയില്‍ എത്തുക മഹീന്ദ്ര XUV700 ആയി. 2018 അവസാനം XUV500 -യില്‍ നിന്നും ഫ്‌ളാഗ്ഷിപ്പ് പട്ടം പിടിച്ചെടുത്ത് XUV700 ഇന്ത്യയിൽ അണിനിരക്കും.

പുതിയ മഹീന്ദ്ര XUV700 ഫോര്‍ച്യൂണറിന് ഭീഷണിയാകുമോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

വരവിന് മുന്നോടിയായി മോഡലിന്റെ പരീക്ഷണയോട്ടം ഇന്ത്യയില്‍ തകൃതിയായി നടക്കുകയാണ്. ഉത്തരേന്ത്യന്‍ മരുഭൂമിയില്‍ പരീക്ഷണയോട്ടം നടത്തുന്ന XUV700 -ന്റെ ചിത്രങ്ങള്‍ കമ്പനിയുടെ ഒരുക്കങ്ങള്‍ വെളിപ്പെടുത്തുന്നു.

പുതിയ മഹീന്ദ്ര XUV700 ഫോര്‍ച്യൂണറിന് ഭീഷണിയാകുമോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

ലാഡര്‍ ഫ്രെയിം ചാസിയാണ് XUV700 -യ്ക്ക് അടിസ്ഥാനം. 4,850 mm നീളവും, 1,960 mm വീതിയും, 1,825 mm ഉയരവും മോഡലിനുണ്ട്. വീല്‍ബേസ് 2,865 mm. ഫോര്‍ച്യൂണറിനെക്കാളും ഗ്രൗണ്ട് ക്ലിയറന്‍സ് മഹീന്ദ്ര എസ്‌യുവിക്കുണ്ട്. സാങ്‌യോങിന്റെ 'ഡിഗ്നിഫൈഡ് മോഷന്‍' ഡിസൈൻ തത്വമാണ് XUV700 പിന്തുടരുന്നത്.

പുതിയ മഹീന്ദ്ര XUV700 ഫോര്‍ച്യൂണറിന് ഭീഷണിയാകുമോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

2016 പാരിസ് മോട്ടോര്‍ ഷോയില്‍ സാങ്‌യോങ് കാഴ്ചവെച്ച LIV-2 കോണ്‍സെപ്റ്റ് ശൈലി XUV700 -യില്‍ തെളിഞ്ഞു കാണാം. ഗ്രില്ലിന് മുകളിലൂടെഹെഡ്‌ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിച്ചു കടന്നുപോകുന്ന ക്രോം വരയില്‍ തുടങ്ങും എസ്‌യുവിയുടെ ഡിസൈന്‍ വിശേഷങ്ങൾ.

പുതിയ മഹീന്ദ്ര XUV700 ഫോര്‍ച്യൂണറിന് ഭീഷണിയാകുമോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

ഗ്രില്ലിന് നടുവിലുള്ള ലോഗോ കമ്പനി താത്കാലികമായി മറച്ചിട്ടുണ്ട്. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള വലിയ ഹെഡ്‌ലാമ്പുകള്‍ പിന്നിലേക്ക് വലിഞ്ഞു നില്‍ക്കുന്ന ശൈലി പാലിക്കുന്നു. പരുക്കന്‍ അലോയ് വീലുകളും ഭീമന്‍ വീല്‍ ആര്‍ച്ചുകളും ഒഴുകിയറങ്ങുന്ന മേല്‍ക്കൂരയും XUV700 -യില്‍ എടുത്തുപറയണം.

പുതിയ മഹീന്ദ്ര XUV700 ഫോര്‍ച്യൂണറിന് ഭീഷണിയാകുമോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

മേല്‍ക്കൂരയോട് ചേര്‍ന്ന് നിലകൊള്ളുന്ന സ്‌പോയിലറില്‍ എല്‍ഇഡി സ്‌റ്റോപ് ലൈറ്റുകള്‍ കാണാം. അകത്തളം വിശാലമായിരിക്കും. മസാജ് സീറ്റുകള്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡ്യൂവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്രിക് സണ്‍റൂഫ് എന്നീ ഫീച്ചറുകൾ അകത്തളത്തില്‍ പ്രതീക്ഷിക്കാം.സാങ്‌യോങ് G4 റെക്‌സ്റ്റണിൽ ഇവയെല്ലാമുണ്ട്.

പുതിയ മഹീന്ദ്ര XUV700 ഫോര്‍ച്യൂണറിന് ഭീഷണിയാകുമോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

എസ്‌യുവിയുടെ രണ്ടാം നിരയില്‍ 10.1 ഇഞ്ച് സെന്റര്‍ കണ്‍സോള്‍ ഡിസ്‌പ്ലേയും, 9.2 ഇഞ്ച് ഹെഡ്‌റെസ്റ്റ് മോണിട്ടറും ഇടംപിടിക്കും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ XUV700 -ല്‍ ഇടംപിടിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

പുതിയ മഹീന്ദ്ര XUV700 ഫോര്‍ച്യൂണറിന് ഭീഷണിയാകുമോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

ഒമ്പതു എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിംഗ് ബ്ലൈന്‍ഡ് സ്‌പോട് ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സേഫ്റ്റി അസിസ്റ്റ് എന്നിങ്ങനെ നീളുന്ന സുരക്ഷാ സജ്ജീകരണങ്ങളും XUV700 -യില്‍ ഒരുങ്ങും.

പുതിയ മഹീന്ദ്ര XUV700 ഫോര്‍ച്യൂണറിന് ഭീഷണിയാകുമോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനിലാകും മഹീന്ദ്ര XUV700 വരിക. എഞ്ചിന് 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മോഡലില്‍ പ്രതീക്ഷിക്കാം.

പുതിയ മഹീന്ദ്ര XUV700 ഫോര്‍ച്യൂണറിന് ഭീഷണിയാകുമോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!

റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകളെ എസ്‌യുവിയില്‍ മഹീന്ദ്ര അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുപതു മുതല്‍ ഇരുപത്തഞ്ചു ലക്ഷം രൂപ വരെ വിലനിലവാരം മഹീന്ദ്ര എസ്‌യുവിക്ക് പ്രതീക്ഷിക്കാം.

Spy Image Source: 4x4 India

Most Read Articles

Malayalam
കൂടുതല്‍... #mahindra #Spy Pics
English summary
Upcoming Mahindra XUV700 Spied Again. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X