ബലെനോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റിനുള്ള സമയമായി; മാരുതി ഹാച്ച്ബാക്ക് വരിക പുതിയ ഡീസല്‍ എഞ്ചിനില്‍

Written By:

2015 ഓക്ടോബര്‍ മാസമാണ് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലെനോ ഇന്ത്യന്‍ തീരമണഞ്ഞത്. അന്നു മുതല്‍ ഇന്നു വരെ ചൂടപ്പം പോലെയാണ് ബലെനോയുടെ വില്‍പന. എന്നാല്‍ ബലെനോ പഴഞ്ചനായി തുടങ്ങിയെന്ന പരിഭവം വിപണിയില്‍ ഉയര്‍ന്നു തുടങ്ങിയിട്ട് കാലം കുറച്ചായി.

ബലെനോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റിനുള്ള സമയമായി; മാരുതി ഹാച്ച്ബാക്ക് വരിക പുതിയ ഡീസല്‍ എഞ്ചിനില്‍

ബലെനോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റിനുള്ള സമയമായി. ഇതു മാരുതിക്കും അറിയാം. ഹ്യുണ്ടായി i20 യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തിക്കഴിഞ്ഞു.

ബലെനോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റിനുള്ള സമയമായി; മാരുതി ഹാച്ച്ബാക്ക് വരിക പുതിയ ഡീസല്‍ എഞ്ചിനില്‍

സമയം നഷ്ടപ്പെടുത്താതെ ബലെനോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിക്കാനുള്ള തിടുക്കത്തിലാണ് മാരുതി ഇപ്പോള്‍. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ പുതിയ ബലെനോ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

ബലെനോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റിനുള്ള സമയമായി; മാരുതി ഹാച്ച്ബാക്ക് വരിക പുതിയ ഡീസല്‍ എഞ്ചിനില്‍

പുതിയ ഡീസല്‍ എഞ്ചിനാണ് വരാനിരിക്കുന്ന ബലെനോയുടെ പ്രധാന ആകര്‍ഷണം. അതേസമയം ബലെനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ പെട്രോള്‍ എഞ്ചിനില്‍ മാറ്റമുണ്ടാകില്ല.

ബലെനോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റിനുള്ള സമയമായി; മാരുതി ഹാച്ച്ബാക്ക് വരിക പുതിയ ഡീസല്‍ എഞ്ചിനില്‍

കമ്പനി വികസിപ്പിച്ച പുത്തന്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും ബലെനോ ഫെയ്‌സ്‌ലിഫ്റ്റില്‍. 1.3 ലിറ്റര്‍ ഫിയറ്റ് എഞ്ചിന് പകരക്കാരനാണ് പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍.

ബലെനോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റിനുള്ള സമയമായി; മാരുതി ഹാച്ച്ബാക്ക് വരിക പുതിയ ഡീസല്‍ എഞ്ചിനില്‍

നിലവിലുള്ള 1.2 ലിറ്റര്‍ കെ സീരീസ് എഞ്ചിനില്‍ തന്നെയാണ് ബലെനോ പെട്രോള്‍ വരിക. മാരുതി കാറകളില്‍ ഇപ്പോഴുള്ള 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പരമാവധി 74 bhp കരുത്തും 190 Nm torque മാണ് സൃഷ്ടിക്കാനാവുക.

ബലെനോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റിനുള്ള സമയമായി; മാരുതി ഹാച്ച്ബാക്ക് വരിക പുതിയ ഡീസല്‍ എഞ്ചിനില്‍

83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍. പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ കുറിച്ചുള്ള വിവരങ്ങള്‍ മാരുതി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

ബലെനോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റിനുള്ള സമയമായി; മാരുതി ഹാച്ച്ബാക്ക് വരിക പുതിയ ഡീസല്‍ എഞ്ചിനില്‍

മലിനീകരണ മാനദണ്ഡം ഭാരത് സ്റ്റേജ് VI പാലിച്ചാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ ഒരുക്കം. 2020 ഓടെ മുഴുവന്‍ മോഡലുകളിലും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് മാരുതി.

ബലെനോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റിനുള്ള സമയമായി; മാരുതി ഹാച്ച്ബാക്ക് വരിക പുതിയ ഡീസല്‍ എഞ്ചിനില്‍

ബലെനോയ്ക്ക് മുമ്പ് സിയാസ്, എര്‍ട്ടിഗ ഫെയ്‌സ്‌ലിഫ്റ്റുകള്‍ മാരുതി നിരയില്‍ തലയുയര്‍ത്തും. വരാനിരിക്കുന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ മാരുതി നല്‍കുമോ എന്ന ആകാംഷയിലാണ് വിപണി.

ബലെനോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റിനുള്ള സമയമായി; മാരുതി ഹാച്ച്ബാക്ക് വരിക പുതിയ ഡീസല്‍ എഞ്ചിനില്‍

ഒരുപക്ഷെ നിലവിലുള്ള 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ തുടരാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ ബലെനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം മാരുതി ആരംഭിക്കുമെന്നാണ് വിവരം.

Source: TeamBHP

കൂടുതല്‍... #maruti suzuki
English summary
Maruti Baleno Facelift To Get New Diesel Engine. Read in Malayalam.
Story first published: Monday, April 9, 2018, 12:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark