പുതിയ നിറത്തില്‍ മാരുതി ബലെനോയും ഇഗ്നിസും

Written By:

ബലെനോയ്ക്കും ഇഗ്നിസിനും പുതിയ നിറവുമായി മാരുതി. പുത്തന്‍ 'നെക്‌സ ബ്ലൂ' നിറത്തിലുള്ള പ്രീമിയം നെക്‌സ ഹാച്ച്ബാക്കുകള്‍ വിപണിയില്‍ ഉടനെത്തും. നിലവിലുള്ള അര്‍ബന്‍ ബ്ലൂ നിറത്തിന് പകരമാണ് പുതിയ നെക്‌സ ബ്ലൂ.

പുതിയ നിറത്തില്‍ മാരുതി ബലെനോയും ഇഗ്നിസും

എസ്-ക്രോസിലൂടെയാണ് മാരുതിയുടെ നെക്‌സ ബ്ലൂ നിറം വിപണിയില്‍ പ്രചാരം കൈവരിച്ചത്. അര്‍ബന്‍ ബ്ലൂ നിറം പിന്‍വലിക്കാനുള്ള കാരണം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.

പുതിയ നിറത്തില്‍ മാരുതി ബലെനോയും ഇഗ്നിസും

സിയാസ്, എസ്-ക്രോസ് എന്നീ മോഡലുകളില്‍ നെക്‌സ ബ്ലൂ നിറം തുടക്കം മുതല്‍ക്കെ ലഭ്യമാണ്. പുതിയ നിറത്തിന് പുറമെ മറ്റു കാര്യമായ മാറ്റങ്ങളൊന്നും ഇഗ്നിസിലും ബലെനോയിലും മാരുതി വരുത്തിയിട്ടില്ല.

പുതിയ നിറത്തില്‍ മാരുതി ബലെനോയും ഇഗ്നിസും

നെക്‌സ ഡീലര്‍ഷിപ്പുകളില്‍ പുതിയ നെക്‌സ ബ്ലൂ നിറത്തിലുള്ള ഹാച്ച്ബാക്കുകള്‍ എത്തി തുടങ്ങിയതായാണ് വിവരം. മോഡലുകളുടെ വിതരണം ഡീലര്‍ഷിപ്പുകള്‍ ഉടന്‍ ആരംഭിക്കും.

പുതിയ നിറത്തില്‍ മാരുതി ബലെനോയും ഇഗ്നിസും

ഇതോടെ ആറു നിറങ്ങളാണ് മാരുതി ഇഗ്നിസില്‍ ലഭ്യമാവുക. ടിന്‍സല്‍ ബ്ലൂ, ഗ്ലിസ്റ്ററിംഗ് ഗ്രെയ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍, അപ്ടൗണ്‍ റെഡ് എന്നീ നിറങ്ങളും ഇഗ്നിസില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

പുതിയ നിറത്തില്‍ മാരുതി ബലെനോയും ഇഗ്നിസും

വൈവിധ്യമാര്‍ന്ന കസ്റ്റമൈസേഷന്‍ സാധ്യതകളാണ് ഇഗ്നിസില്‍. റൂഫ് റാപ്പുകള്‍, ഗ്രാഫിക്‌സ്, വിവിധ നിറങ്ങളിലുള്ള ബോഡി ഘടനകള്‍ എന്നിങ്ങനെ നീളും കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍.

പുതിയ നിറത്തില്‍ മാരുതി ബലെനോയും ഇഗ്നിസും

പുതിയ നെക്‌സ ബ്ലൂ ഉള്‍പ്പെടെ ഏഴു നിറങ്ങളാണ് ബലെനോയില്‍ ഇനി ലഭ്യമാവുക. ഗ്രാനൈറ്റ് ഗ്രെയ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, റെയ് ബ്ലൂ, ഒട്ടം ഓറഞ്ച്, പ്രീമിയം സില്‍വര്‍, ഫയര്‍ റെഡ് എന്നിങ്ങനെയാണ് ബലെനോയിലെ മറ്റു നിറങ്ങള്‍.

പുതിയ നിറത്തില്‍ മാരുതി ബലെനോയും ഇഗ്നിസും

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഇഗ്നിസില്‍ ഒരുങ്ങുന്നത്. പെട്രോള്‍ എഞ്ചിന് പരമാവധി 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കാനാവും.

പുതിയ നിറത്തില്‍ മാരുതി ബലെനോയും ഇഗ്നിസും

74 bhp കരുത്തും 190 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കുക. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലും. അതേസമയം എഎംടി ട്രാന്‍സ്മിഷനും കാറില്‍ ഓപ്ഷനലായി നേടാം.

പുതിയ നിറത്തില്‍ മാരുതി ബലെനോയും ഇഗ്നിസും

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളിലാണ് ബലെനോയുടെ ഒരുക്കം. പെട്രോള്‍ എഞ്ചിന്‍ പരമാവധി 83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കും.

പുതിയ നിറത്തില്‍ മാരുതി ബലെനോയും ഇഗ്നിസും

74 bhp കരുത്തും 190 Nm torque മാണ് ബലെനോ ഡീസല്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കാറില്‍. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓപ്ഷനലായി ബലെനോയില്‍ തെരഞ്ഞെടുക്കാം.

Source: CarDekho

കൂടുതല്‍... #maruti suzuki
English summary
Maruti Ignis, Baleno To Sport A New Shade Of Blue. Read in Malayalam.
Story first published: Wednesday, April 4, 2018, 12:55 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark