മാരുതിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ — പൊടിപൊടിച്ച് എഎംടി വില്‍പന

By Dijo Jackson

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ കിരീടത്തില്‍ വീണ്ടുമൊരു പൊന്‍തൂവല്‍. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമാറ്റിക് കാര്‍ നിര്‍മ്മാതാക്കളായി കൂടി ഇനി മാരുതി അറിയപ്പെടും. ഓട്ടോമാറ്റിക് കാറുകളുടെ വില്‍പനയില്‍ മാരുതിയെ വെല്ലാന്‍ മറ്റൊരു നിര്‍മ്മാതാവ് നിലവില്‍ ഇന്ത്യയിലില്ല.

മാരുതിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ — പൊടിപൊടിച്ച് എഎംടി വില്‍പന

പുതിയ സ്വിഫ്റ്റ്, ഡിസൈര്‍, വിറ്റാര ബ്രെസ്സ മോഡലുകള്‍ക്ക് എഎംടി ലഭിച്ചതോടെ മാരുതി വില്‍പന കുതിക്കുകയാണ്. നഗരങ്ങളിലുള്ളവര്‍ എഎംടി കാറുകളോടു കാട്ടുന്ന പ്രത്യേക മമത മാരുതിയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു.

മാരുതിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ — പൊടിപൊടിച്ച് എഎംടി വില്‍പന

ഇതുവരെ 3.6 ലക്ഷം ഓട്ടോമാറ്റിക് എഎംടി കാറുകളെയാണ് മാരുതി ഇന്ത്യയില്‍ വിറ്റത്. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് എന്നാണ് എഎംടി സംവിധാനത്തിന് മാരുതി നല്‍കുന്ന പേര്. മാരുതിയുടെ സിവിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് കാറുകളുടെ വില്‍പന പോലും എഎംടി കാറുകളുടെ പത്തുശതമാനം മാത്രമാണ്.

മാരുതിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ — പൊടിപൊടിച്ച് എഎംടി വില്‍പന

ബലെനോയിലാണ് സിവിടി ഗിയര്‍ബോക്‌സ് മാരുതി നല്‍കുന്നത്. സിയാസില്‍ ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സും. കമ്പനി പ്രതിമാസം കുറിക്കുന്ന വില്‍പനയുടെ ഇരുപതു ശതമാനവും എഎംടി കാറുകളില്‍ നിന്നാണ്.

മാരുതിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ — പൊടിപൊടിച്ച് എഎംടി വില്‍പന

പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ എഎംടി ഗിയര്‍ബോക്‌സ് ഒരുങ്ങുന്നത് ഓട്ടോമാറ്റിക് കാറുകളുടെ പ്രചാരം കൂട്ടുന്നു. മാരുതിക്ക് പുറമെ ടാറ്റയും റെനോയും എഎംടി മോഡലുകളെ വിപണിയില്‍ കൊണ്ടുവരുന്നുണ്ട്.

മാരുതിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ — പൊടിപൊടിച്ച് എഎംടി വില്‍പന

ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍ എന്നിവരാണ് ടാറ്റയുടെ എഎംടി കാറുകള്‍. ക്വിഡും ഡസ്റ്ററും റെനോയുടെ എഎംടി നിരയില്‍ തലയുയര്‍ത്തുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ ലക്ഷ്യമിട്ടു കൂടുതല്‍ എഎംടി കാറുകളെ ലഭ്യമാക്കുകയാണ് ഇതുവരെ കമ്പനി സ്വീകരിച്ചുവരുന്ന തന്ത്രം.

മാരുതിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ — പൊടിപൊടിച്ച് എഎംടി വില്‍പന

ഈ സാമ്പത്തിക വര്‍ഷം രണ്ടുലക്ഷം എഎംടി കാറുകളെ വിപണിയില്‍ കൊണ്ടുവരണമെന്നാണ് മാരുതിയുടെ ലക്ഷ്യം. 2014 -ല്‍ സെലറിയോ ഹാച്ച്ബാക്കിലൂടെയാണ് മാരുതിയുടെ എഎംടി വിപ്ലവത്തിന് തുടക്കം.

മാരുതിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ — പൊടിപൊടിച്ച് എഎംടി വില്‍പന

നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഏഴു മോഡലുകളില്‍ കമ്പനി എഎംടി പതിപ്പിനെ അവതരിപ്പിച്ചു കഴിഞ്ഞു. ആള്‍ട്ടോ K10, വാഗണ്‍ആര്‍, ഇഗ്നിസ്, പുതിയ സ്വിഫ്റ്റ്, ഡിസൈര്‍, വിറ്റാര ബ്രെസ്സ എന്നിവരാണ് മാരുതിയുടെ എഎംടി മോഡലുകള്‍.

മാരുതിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ — പൊടിപൊടിച്ച് എഎംടി വില്‍പന

ബജറ്റ് വിലയും ഭേദപ്പെട്ട മൈലേജും; ഇന്ത്യയില്‍ എഎംടി കാറുകള്‍ക്ക് പ്രചാരം കൂടാനുള്ള കാരണങ്ങള്‍ മറ്റൊന്നുമല്ല. ചില അവസരങ്ങളില്‍ മാനുവല്‍ കാറുകളെക്കാള്‍ കൂടുതല്‍ മൈലേജ് എഎംടി കാറുകള്‍ കാഴ്ച്ചവെക്കുന്നുണ്ടുതാനും.

മാരുതിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ — പൊടിപൊടിച്ച് എഎംടി വില്‍പന

സിവിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍, ഡിഎസ്ജി ഗിയര്‍ബോക്‌സ് പതിപ്പുകളുള്ള കാറുകളെക്കാള്‍ വളരെ കുറഞ്ഞവിലയില്‍ എഎംടി കാറുകള്‍ നിര്‍മ്മിക്കപ്പെടുന്നു. ഇക്കാരണത്താല്‍ എഎംടി കാറുകള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയില്ല.

Source: CarandBike

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Suzuki Is The Biggest Seller Of Automatic Cars In India. Read in Malayalam.
Story first published: Friday, August 31, 2018, 19:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X