ദീപാവലി പ്രമാണിച്ച് മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

By Staff

ദീപാവലി പ്രമാണിച്ച് കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഒരുക്കി മാരുതി. നിരയിലെ ഒട്ടുമിക്ക കാറുകളിലും വകഭേദങ്ങളിലും ആകര്‍ഷകമായ വിലക്കിഴിവും എക്‌സ്‌ചേഞ്ച് ഓഫറുകളും മാരുതി പ്രഖ്യാപിച്ചു. ആള്‍ട്ടോ 800, K10, സെലറിയോ, വാഗണ്‍ആര്‍, എര്‍ട്ടിഗ, സ്വിഫ്റ്റ്, ഡിസൈര്‍ ഉള്‍പ്പെടുന്ന മാരുതി കാറുകളില്‍ ഉപഭോക്താക്കള്‍ക്ക് 85,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാം.

ദീപാവലി പ്രമാണിച്ച് മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കില്‍ 65,100 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള അവസരം. ഇതില്‍ 20,000 രൂപയുടെ ഡിസ്‌കൗണ്ടും 10,000 രൂപയുടെ സ്വര്‍ണ്ണ നാണയവും ഉള്‍പ്പെടും. 30,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്. കൂടാതെ 5,100 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി നല്‍കും.

ദീപാവലി പ്രമാണിച്ച് മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

ആള്‍ട്ടോ K10 എഎംടി പതിപ്പില്‍ 60,100 രൂപയാണ് പരമാവധി ഡിസ്‌കൗണ്ട്. 15,000 രൂപ വിലക്കിഴിവും 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കാറില്‍ ലഭിക്കും. കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് ഇനത്തില്‍ 5,100 രൂപ ഉപഭോക്താക്കള്‍ക്ക് നേടാം.

Most Read: കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ദീപാവലി പ്രമാണിച്ച് മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

5,000 രൂപയുടെ സ്വര്‍ണ്ണ നാണയവും ഓഫറിന്റെ ഭാഗമായി കമ്പനി നല്‍കുന്നുണ്ട്. പുതുതലമുറ മോഡല്‍ വരുന്നതിന് മുന്നോടിയായി സ്‌റ്റോക്ക് വിറ്റുതീര്‍ക്കുക കൂടി ലക്ഷ്യമിട്ടാണ് വാഗണ്‍ആറില്‍ കമ്പനി പ്രഖ്യാപിക്കുന്ന 80,100 രൂപയുടെ ആനുകൂല്യങ്ങള്‍.

ദീപാവലി പ്രമാണിച്ച് മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

30,000 രൂപ ഡിസ്‌കൗണ്ട്, 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,100 രൂപ കോര്‍പ്പറേറ്റ് ബോണസ് എന്നിങ്ങനെയാണ് വാഗണ്‍ആറിലെ ഓഫറുകള്‍. 10,000 രൂപയുടെ സ്വര്‍ണ്ണ നാണയവും ഹാച്ച്ബാക്കില്‍ മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്.

ദീപാവലി പ്രമാണിച്ച് മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

സെലറിയോ എഎംടി, മാനുവല്‍ മോഡലുകള്‍ക്ക് യഥാക്രമം 70,100 രൂപയും 65,100 രൂപയുമാണ് ആനുകല്യങ്ങള്‍ ലഭിക്കുക. നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ക്കുന്നതിന്റെ ഭാഗമായി എര്‍ട്ടിഗയിലും ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.

Most Read: ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

ദീപാവലി പ്രമാണിച്ച് മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

നവംബര്‍ 21 -ന് പുതിയ എര്‍ട്ടിഗ വിപണിയില്‍ എത്തും. നിലവിലുള്ള എര്‍ട്ടിഗ ഡീസലില്‍ 70,100 രൂപയാണ് മാരുതി നല്‍കന്ന പരമാവധി ഇളവ്. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഡിസൈറിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് യഥാക്രമം 25,000 രൂപയും 40,000 രൂപയുമാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

ദീപാവലി പ്രമാണിച്ച് മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

അതേസമയം ഡിസൈര്‍ സ്‌പെഷ്യല്‍ എഡിഷനില്‍ 72,600 രൂപവരെ ആനുകൂല്യങ്ങള്‍ ഒരുങ്ങുന്നുണ്ട്. സ്വിഫ്റ്റ് സ്‌പെഷ്യല്‍ എഡിഷനില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുള്ള 52,600 രൂപ വിലക്കിഴിവില്‍ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 7,500 രൂപയുടെ സ്വര്‍ണ്ണ നാണയവും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,100 രൂപ കോര്‍പ്പറേറ്റ് ബോണസും ഉള്‍പ്പെടും.

More from DriveSpark

Article Published On: Wednesday, November 7, 2018, 16:11 [IST]
English summary
Maruti Car Discounts In November. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X