മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

By Dijo Jackson

മാരുതി സുസുക്കി കാറുകള്‍ക്ക് വന്‍ വിലക്കുറവ്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി കാറുകള്‍ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചു. മോഡലുകളെ അടിസ്ഥാനപ്പെടുത്തി 70,000 രൂപ വരെ വിലക്കിഴിവും പ്രത്യേക എക്‌സ്‌ചേഞ്ച് ബോണസുമാണ് പരിമിതകാല ആനുകൂല്യമെന്ന നിലയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാരുതി കാറുകളില്‍ ലഭ്യമായ ആനുകൂല്യങ്ങള്‍ ഇങ്ങനെ —

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

മാരുതി ആള്‍ട്ടോ 800

മാരുതി നിരയിലെ ഏറ്റവും ചെറിയ മോഡല്‍. ആനുകൂല്യങ്ങളുടെ ഭാഗമായി 30,000 രൂപയാണ് ആള്‍ട്ടോ 800 ഹാച്ച്ബാക്കില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുള്ള വിലക്കിഴിവ്. ഇതിന് പുറമെ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും ഉപഭോക്താക്കള്‍ക്ക് നേടാന്‍ അവസരമുണ്ട്.

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

എന്നാല്‍ ഏഴു വര്‍ഷത്തില്‍ താഴെയായിരിക്കണം എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന്റെ പഴക്കം. കാറിന് ഇതില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ 15,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കുക.

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

മാരുതി ആള്‍ട്ടോ K10

ആള്‍ട്ടോയുടെ കുറച്ചുകൂടി കരുത്തേറിയ മോഡല്‍. ഓപ്ഷനല്‍ എഎംടി പതിപ്പാണ് ആള്‍ട്ടോ K10 -ന്റെ മുഖ്യാകര്‍ഷണം. ആള്‍ട്ടോ K10 മാനുവല്‍ പതിപ്പില്‍ 22,000 രൂപയുടെ വിലക്കിഴിവാണ് മാരുതി നല്‍കുന്നത്. എഎംടി മോഡലുകള്‍ക്ക് 27,000 രൂപ വിലക്കിഴിവ് ലഭിക്കും.

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

മാനുവല്‍, എഎംടി മോഡലുകള്‍ക്ക് യഥാക്രമം 30,000 രൂപ, 35,000 രൂപ എന്നിങ്ങനെയാണ് എക്‌സ്‌ചേഞ്ച് ബോണസ്. ഏഴു വര്‍ഷത്തില്‍ കൂടുതല്‍ കാറിന് പഴക്കമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസില്‍ പതിനായിരം രൂപ കുറയും.

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

മാരുതി വാഗണ്‍ആര്‍

മാരുതി വാഗണ്‍ആര്‍ LXi പെട്രോള്‍ വകഭേദങ്ങള്‍ക്ക് 30,000 രൂപയാണ് വിലക്കിഴിവ്. അതേസമയം VXi പെട്രോള്‍, എഎംടി, സിഎന്‍ജി മോഡലുകളില്‍ 35,000 രൂപ വിലക്കിഴിവ് നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. മാനുവല്‍ പതിപ്പില്‍ 30,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്. എഎംടി പതിപ്പിന് 35,000 രൂപയും. കാറിന് ഏഴു വര്‍ഷത്തില്‍ കൂടുതലാണ് പഴക്കമെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസില്‍ പതിനായിരം രൂപ കുറവ് രേഖപ്പെടുത്തും.

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

മാരുതി സെലറിയോ

സെലറിയോ മാനുവല്‍ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ 25,000 രൂപയാണ് വിലക്കിഴിവ്. എഎംടി വകഭേദങ്ങളില്‍ 30,000 രൂപ വിലക്കിഴിവ് നേടാന്‍ ഉപഭോക്താക്കള്‍ക്ക് പറ്റും. ഹാച്ച്ബാക്കിന്റെ മാനുവല്‍ വകഭേദങ്ങള്‍ക്ക് 25,000 രൂപയും എഎംടി വകഭേദങ്ങള്‍ക്ക് 30,000 രൂപയുമാണ് എക്‌സ്‌ചേഞ്ച് ബോണസ്.

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

ഏഴു വര്‍ഷത്തില്‍ കൂടുതലാണ് എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് പഴക്കമെങ്കില്‍ പതിനായിരം രൂപ ബോണസിൽ കുറയും.

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

മാരുതി എര്‍ട്ടിഗ

പുതുതലമുറ മാരുതി എര്‍ട്ടിഗ വിപണിയില്‍ വരാനിരിക്കെ നിലവിലെ എര്‍ട്ടിഗയ്ക്ക് വിലക്കിഴിവ് ഒരുക്കി മാരുതി രംഗത്തുവന്നിരിക്കുകയാണ്. എര്‍ട്ടിഗ പെട്രോളില്‍ 15,000 രൂപയും സിഎന്‍ജി മോഡലില്‍ 10,000 രൂപയും വിലക്കിഴിവ് ലഭിക്കും.

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

ഡീസല്‍ വകഭേദങ്ങളില്‍ 25,000 രൂപയാണ് വിലക്കിഴിവ്. എക്‌സ്‌ചേഞ്ച് ബോണസിന്റെ കാര്യമെടുത്താല്‍ 35,000 രൂപ ഡീസല്‍ വകഭേദങ്ങള്‍ക്കും 30,000 രൂപ പെട്രോള്‍ വകഭേദങ്ങള്‍ക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു വര്‍ഷത്തില്‍ കൂടുതലാണ് കാറിന് പഴക്കമെങ്കില്‍ പതിനായിരം രൂപ ബോണസില്‍ കുറയും.

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

മാരുതി സിയാസ്

സിയാസിന്റെ പുത്തന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും ഇങ്ങോട്ടു കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് മാരുതി. ഇതിനു മുമ്പ് നിലവിലെ സിയാസിനെ വിറ്റുതീര്‍ക്കേണ്ട ബാധ്യത കമ്പനിക്കുണ്ട്. ഇക്കാരണത്താല്‍ 40,000 രൂപയാണ് സിയാസ് പെട്രോള്‍ മോഡലില്‍ മാരുതി നല്‍കുന്ന വിലക്കിഴിവ്.

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

സിയാസ് ഡീസലിന് 70,000 രൂപ വരെ വിലക്കിഴിവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 50,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്. വകഭേദങ്ങളില്‍ ഉടനീളം എക്‌സ്‌ചേഞ്ച് ബോണസില്‍ മാറ്റമില്ല. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന്റെ പഴക്കവും ബോണസിനെ ബാധിക്കില്ല.

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

മാരുതി ഇഗ്നിസ്

ഇഗ്നിസിന്റെ ഡീസല്‍ പതിപ്പിനെ അടുത്തിടെയാണ് മാരുതി നിര്‍ത്തിയത്. നിലവില്‍ പെട്രോള്‍ മോഡല്‍ മാത്രമെ ഇഗ്നിസില്‍ ലഭ്യമാവുകയുള്ളു. 30,000 രൂപയാണ് മാരുതി ഇഗ്നിസില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വിലക്കിഴിവ്. വകഭേദങ്ങള്‍ വ്യത്യാസമില്ലാതെ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി നല്‍കും.

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

മാരുതി ഡിസൈര്‍

ഡിസൈറിന്റെ പെട്രോള്‍ മോഡലുകളില്‍ മാരുതി വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടില്ല. 15,000 രൂപയാണ് ഡിസൈര്‍ ഡീസലില്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ കഴിയുന്ന വിലക്കിഴിവ്. ഇതിനു പുറമെ 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും സെഡാനില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ ബോണസ് 15,000 രൂപയായി ചുരുങ്ങും.

മാരുതി കാറുകള്‍ക്ക് വന്‍ വിലക്കുറവ് — അറിയേണ്ടതെല്ലാം

മാരുതി സ്വിഫ്റ്റ്

സ്വിഫ്റ്റ് പെട്രോളിലും വിലക്കിഴിവ് മാരുതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സ്വിഫ്റ്റിന്റെ ഡീസല്‍ വകഭേദങ്ങളില്‍ 10,000 രൂപയുടെ വിലക്കിഴിവ് ഉപഭോക്താക്കള്‍ക്ക് നേടാന്‍ അവസരമുണ്ട്. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും മോഡലില്‍ കിട്ടും. ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കുമുള്ള കാറില്‍ 10,000 രൂപ മാത്രമെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുകയുള്ളു.

Source: Mycarhelpline

More from DriveSpark

Article Published On: Thursday, July 5, 2018, 12:28 [IST]
English summary
Maruti Car Discounts. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X