മാരുതി കാറുകള്‍ക്ക് വന്‍വിലക്കിഴിവ് — ഓഗസ്റ്റ് ഓഫറുകള്‍ ഇങ്ങനെ
ഇന്ത്യയില്‍ മാരുതി കാറുകള്‍ക്കുള്ള ആധിപത്യം ചോദ്യം ചെയ്യാന്‍ ഇതുവരെയാര്‍ക്കും കഴിഞ്ഞിട്ടില്ല. ജനപ്രിയ കാറുകളുടെ പട്ടിക പരിശോധിച്ചാല്‍ കാണാം മാരുതിയുടെ അപ്രമാദിത്വം. കാറുകളില്‍ വിലക്കിഴിവും ആനുകൂല്യങ്ങളും ഒരുക്കി നിരയിലേക്കു ആളുകളുടെ നോട്ടം ക്ഷണിച്ചുവരുത്തുന്നതിലും മാരുതിയുടെ പ്രാഗത്ഭ്യമേറെ പ്രശസ്തമാണ്.

ഓഗസ്റ്റ് മാസവും ഈ പതിവു മാരുതി തെറ്റിക്കുന്നില്ല. സ്വാതന്ത്ര്യദിനാഘോഷങ്ങളോടു അനുബന്ധിച്ചു ഫ്രീഡം സെലിബ്രേഷന്‍ ഓഫറുകളുമായി കമ്പനി വീണ്ടും കളംനിറയുകയാണ്. ഓഗസ്റ്റ് മാസത്തെ മാരുതി കാര്‍ ഓഫറുകള്‍ പരിശോധിക്കാം —

മാരുതി ആള്‍ട്ടോ 800
ഏറ്റവും വിലകുറഞ്ഞ ആള്‍ട്ടോ 800 ഹാച്ച്ബാക്കില്‍ 60,000 രൂപയുടെ ആനുകൂല്യങ്ങളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. ആള്‍ട്ടോ 800 വകഭേദങ്ങളില്‍ മുഴുവന്‍ 30,000 രൂപയുടെ വിലക്കിഴിവ് ഉപഭോക്താക്കള്‍ക്ക് നേടാം.

ഇതിനുപുറമെ എക്‌സ്‌ചേഞ്ച് ബോണസായി 30,000 രൂപ ഡിസ്‌കൗണ്ട് നേടാനും അവസരമുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ 20,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കുക.

മാരുതി ആള്‍ട്ടോ K10
കൂടുതല്‍ കരുത്തുള്ള ആള്‍ട്ടോ പതിപ്പ് K10 -ല്‍ 22,000 രൂപയുടെ വിലക്കിഴിവാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. അതേസമയം ആള്‍ട്ടോ K10 എഎംടി വകഭേദങ്ങളില്‍ 27,000 രൂപ വിലക്കിഴിവാണ് ഒരുങ്ങുന്നത്.

ഇതിനുപുറമെ മാനുവല്‍, എഎംടി വകഭേദങ്ങള്‍ക്ക് 30,0000 രൂപ, 35,000 രൂപ എക്‌ചേഞ്ച് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതലാണ് പഴക്കമെങ്കില്‍ 10,000 രൂപ ബോണസില്‍ കുറയും.

മാരുതി വാഗണ്‍ആര്‍
ഇന്ത്യയില്‍ ഏറ്റവും പ്രചാരമേരിയ ടോള്‍ബോയ് ഹാച്ച്ബാക്കാണ് മാരുതി വാഗണ്‍ആര്‍. നിലവില്‍ വാഗണ്‍ആര്‍ LXi, VXi മാനുവല്‍ വകഭേദങ്ങള്‍ക്ക് 30,000 രൂപയാണ് മാരുതി നിശ്ചയിച്ചിരിക്കുന്ന വിലക്കിഴിവ്. എഎംടി മോഡലില്‍ 35,000 രൂപ വിലക്കിഴിവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

വാഗണ്‍ആര്‍ സിഎന്‍ജിയിലും 35,000 രൂപയുടെ ഡിസ്‌കൗണ്ട് കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ എക്‌സ്‌ചേഞ്ച് ബോണസായി പെട്രോള്‍ മാനുവല്‍ വകഭേദങ്ങള്‍ക്ക് 30,000 രൂപയും എഎംടി മോഡലുകള്‍ക്ക് 35,000 രൂപയും നേടാം. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപ കുറയും.

മാരുതി സെലറിയോ
മാനുവല്‍ ഗിയര്‍ബോക്‌സ് ഒരുങ്ങുന്ന സെലറിയോ പെട്രോള്‍, സിഎന്‍ജി മോഡലുകളില്‍ 25,000 രൂപയാണ് ഓഗസ്റ്റില്‍ വിലക്കിഴിവ് ലഭിക്കുക. അതേസമയം എഎംടി മോഡലുകള്‍ക്ക് 30,000 രൂപയാണ് വിലക്കിഴിവ്.

മാനുവല്‍ വകഭേദങ്ങളില്‍ 25,000 രൂപയും എഎംടി മോഡലുകളില്‍ 30,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപ കുറയും.

മാരുതി എര്‍ട്ടിഗ
പുതുതലമുറ എര്‍ട്ടിഗ നിരയില്‍ പ്രത്യക്ഷപ്പെടാനിരിക്കെ നിലവിലെ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി. എര്‍ട്ടിഗ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ യഥാക്രമം 15,000 രൂപയും 10,000 രൂപയും വിലക്കിഴിവ് നേടാം.

25,000 രൂപയാണ് ഡീസല്‍ മോഡലില്‍ ഒരുങ്ങുന്ന ഡിസ്‌കൗണ്ട്. എക്‌സ്‌ചേഞ്ച് ബോണസായി 30,000 രൂപ പെട്രോളിലും 35,000 രൂപ ഡീസല്‍ മോഡലിലും ലഭിക്കും. എന്നാല്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപ കുറയും.

മാരുതി സിയാസ്
പുതിയ പെട്രോള്‍ എഞ്ചിനോടുള്ള സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും വിപണിയില്‍ ഉടന്‍ വരാനിരിക്കുകയാണ്. നിലവിലുള്ള സ്‌റ്റോക്ക് വിറ്റുതീര്‍ക്കുന്നതിന്റെ ഭാഗമായി സിയാസില്‍ 80,000 രൂപ വരെ വിലക്കിഴിവ് മാരുതി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനുപുറമെ 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കാറില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന്റെ പഴക്കം ഇവിടെ മുഖവിലയ്‌ക്കെടുക്കില്ല.

മാരുതി ഇഗ്നിസ്
ഇഗ്നിസിന്റെ ഡീസല്‍ പതിപ്പിനെ അടുത്തിടെയാണ് മാരുതി നിര്‍ത്തിയത്. അതായത് പെട്രോള്‍ എഞ്ചിനില്‍ മാത്രമെ മാരുതി ഇഗ്നിസ് ലഭ്യമാവുകയുള്ളു. 30,000 രൂപയുടെ ആനുകൂല്യങ്ങളും 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും പുതിയ ഇഗ്നിസില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. ഇവിടെയും എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന്റെ പഴക്കം ബോണസില്‍ പരിഗണിക്കില്ല.

മാരുതി ഡിസൈര്‍
കോമ്പാക്ട് സെഡാന്‍ ഡിസൈറിന്റെ VXi പെട്രോള്‍, VDi ഡീസല്‍ വകഭേദങ്ങളില്‍ 25,000 രൂപയാണ് വിലക്കിഴിവ് ഒരുങ്ങുന്നത്. അതേസമയം 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ഡിസൈര്‍ ഡീസലില്‍ മാത്രമെ ലഭിക്കുകയുള്ളു. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപ കുറയും.

മാരുതി സ്വിഫ്റ്റ്
സ്വിഫ്റ്റ് ഡീസല്‍, പെട്രോള്‍ മോഡലുകളില്‍ 25,000 രൂപയുടെ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ഡീസല്‍ മോഡലില്‍ മാത്രം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപ കുറയും.
Source: MyCarHelpline


Click it and Unblock the Notifications