സെലറിയോയില്‍ മാരുതി ലഭ്യമാക്കുന്ന ഔദ്യോഗിക ആക്‌സസറികള്‍ — അറിയേണ്ടതെല്ലാം

By Dijo Jackson

സെലറിയോ ഹാച്ച്ബാക്കിനെ മാരുതി ആദ്യമായി ഇന്ത്യയില്‍ കൊണ്ടുവന്നത് 2014 -ല്‍. വര്‍ഷം നാലു പിന്നിട്ടിട്ടും ഹാച്ച്ബാക്കിന്റെ പ്രചാരം തെല്ലും കുറഞ്ഞിട്ടില്ല. സെലറിയോയ്ക്ക് വില 4.19 ലക്ഷം രൂപ (ദില്ലി). 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് സെലറിയോയുടെ ഒരുക്കം. എഞ്ചിന് 67 bhp കരുത്തും 90 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇതിനു പുറമെ എഎംടി പതിപ്പും മോഡലില്‍ ലഭ്യമാണ്. സിഎന്‍ജിയിലും സെലറിയോ തുടിക്കും.

സെലറിയോയില്‍ മാരുതി ലഭ്യമാക്കുന്ന ഔദ്യോഗിക ആക്‌സസറികള്‍

പറഞ്ഞു വരുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ ആദ്യ എഎംടി കാര്‍ കൂടിയാണ് മാരുതി സെലറിയോ. അടുത്തിടെ സെലറിയോ എക്‌സ് എന്നുപേരുള്ള സ്റ്റൈലന്‍ പതിപ്പിനെയും നിരയില്‍ മാരുതി കാഴ്ചവെച്ചു. ഈ അവസരത്തില്‍ മാരുതി സുസുക്കി സെലറിയോയില്‍ ലഭ്യമായ ഔദ്യോഗിക ആക്‌സസറികള്‍ പരിശോധിക്കാം.

സെലറിയോയില്‍ മാരുതി ലഭ്യമാക്കുന്ന ഔദ്യോഗിക ആക്‌സസറികള്‍

ക്രോം ഗാര്‍ണിഷുകള്‍

ഇന്ത്യന്‍ ജനതയ്ക്ക് ക്രോം അലങ്കാരങ്ങളോടുള്ള അമിത താത്പര്യം മാരുതിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ കൂടുതല്‍ ക്രോം അലങ്കാരം വേണമെന്നുള്ളവര്‍ക്കു വേണ്ടി കമ്പനി പ്രത്യേകം ക്രോം ഗാര്‍ണിഷുകള്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്.

സെലറിയോയില്‍ മാരുതി ലഭ്യമാക്കുന്ന ഔദ്യോഗിക ആക്‌സസറികള്‍

ആവശ്യപ്പെട്ടാല്‍ സെലറിയോയുടെ ഹെഡ്‌ലാമ്പുകള്‍ക്കും ടെയില്‍ലാമ്പുകള്‍ക്കും ഫോഗ് ലാമ്പുകള്‍ക്കും മിററുകള്‍ക്കും ഡോറുകള്‍ക്കും ബൂട്ടിനും കമ്പനി ക്രോം പൂശി നല്‍കും. വില 690 രൂപ മുതല്‍ 3,390 രൂപ വരെ.

സെലറിയോയില്‍ മാരുതി ലഭ്യമാക്കുന്ന ഔദ്യോഗിക ആക്‌സസറികള്‍

റെയിന്‍ ഗാര്‍ഡുകളും ഫൈബര്‍ ഗാര്‍ണിഷുകളും

റെയിന്‍ ഗാര്‍ഡുണ്ടെങ്കില്‍ കോരിച്ചൊരിയുന്ന മഴയത്തും വിന്‍ഡോ ഗ്ലാസ് ഒരല്‍പം തുറക്കാന്‍ പറ്റും; വെള്ളം ഉള്ളിലേക്ക് കടക്കുമെന്ന ഭയം വേണ്ട. ബമ്പറുകളിലും വശങ്ങളിലും സ്ഥാപിക്കുന്ന ഫൈബര്‍ ഗാര്‍ണിഷുകള്‍ ബോഡി പാനലുകളില്‍ പോറല്‍ ഏല്‍ക്കാതിരിക്കാന്‍ സഹായിക്കും. റെയിന്‍ ഗാര്‍ഡുകള്‍ക്ക് വില 990 രൂപ. ഫൈബര്‍ ഗാര്‍ണിഷുകള്‍ക്ക് വില 450 രൂപ മുതല്‍ 1,200 രൂപ വരെ.

സെലറിയോയില്‍ മാരുതി ലഭ്യമാക്കുന്ന ഔദ്യോഗിക ആക്‌സസറികള്‍

ബോഡി ഗ്രാഫിക്‌സ്

സെലറിയോ ഹാച്ച്ബാക്കില്‍ നാലു വ്യത്യസ്ത ശൈലിയിലുള്ള ബോഡി ഗ്രാഫിക്‌സുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്. നാലു ഗ്രാഫിക്‌സുകളുടെ നിറശൈലിയും വ്യത്യസ്തമാണ്. വില 1,090 രൂപ മുതല്‍ 1,190 രൂപ വരെ.

സെലറിയോയില്‍ മാരുതി ലഭ്യമാക്കുന്ന ഔദ്യോഗിക ആക്‌സസറികള്‍

അലോയ് വീലുകളും വീല്‍ കവറുകളും

14 ഇഞ്ച് വീലുകളിലാണ് മാരുതി സെലറിയോ ഒരുങ്ങുന്നത്. ഏറ്റവും ഉയര്‍ന്ന സെലറിയോ വകഭേദത്തില്‍ ആറു സ്‌പോക്ക് അലോയ് വീലുകള്‍ ഇടംപിടിക്കുമ്പോള്‍ വീല്‍ കവറുകളാണ് പ്രാരംഭ വകഭേദങ്ങളിലുള്ളത്.

സെലറിയോയില്‍ മാരുതി ലഭ്യമാക്കുന്ന ഔദ്യോഗിക ആക്‌സസറികള്‍

എന്നാല്‍ സെലറിയോയുടെ ആക്‌സസറി പട്ടികയില്‍ നാലു വ്യത്യസ്ത അലോയ് വീലുകളെയും രണ്ടു വീല്‍ കവറുകളെയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അലോയ് വീലുകള്‍ക്ക് വില 4,100 രൂപ മുതല്‍ 4,490 രൂപ വരെ. വീല്‍ കവറുകള്‍ക്ക് വില 490 രൂപ.

സെലറിയോയില്‍ മാരുതി ലഭ്യമാക്കുന്ന ഔദ്യോഗിക ആക്‌സസറികള്‍

സീറ്റ് കവറുകള്‍

പത്തിലേറെ സീറ്റ് കവറുകളെ സെലറിയോയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഫൊക്‌സ് ലെതര്‍, ജൂട്ട്, ഫാബ്രിക്ക്, ജൂട്ട് + ഫാബ്രിക്ക് കോമ്പോ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള സീറ്റ് കവറുകള്‍ ഹാച്ച്ബാക്കിനായി കമ്പനി ഒരുക്കി വെച്ചിട്ടുണ്ട്. വില 4,590 രൂപ മുതല്‍ 6,690 രൂപ വരെ.

സെലറിയോയില്‍ മാരുതി ലഭ്യമാക്കുന്ന ഔദ്യോഗിക ആക്‌സസറികള്‍

ഫ്‌ളോര്‍ മാറ്റുകളും ഡോര്‍ സില്ലുകളും

രണ്ടു പരമ്പരാഗത കാര്‍പറ്റ് മാറ്റുകളും ഒരു ഡിസൈനര്‍ മാറ്റുമാണ് സെലറിയോയില്‍ കമ്പനി പ്രത്യേകം ലഭ്യമാക്കുന്നത്. ഇതിനു പുറമെ സെലറിയോ ബ്രാന്‍ഡിംഗുള്ള ഡോര്‍ സില്ലുകളും തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

സെലറിയോയില്‍ മാരുതി ലഭ്യമാക്കുന്ന ഔദ്യോഗിക ആക്‌സസറികള്‍

തിളങ്ങുന്ന ഡോര്‍ സില്ലും ആക്‌സസറികളുടെ നിരയില്‍ കാണാം. താഴ്ന്ന സെലറിയോ വകഭേദങ്ങളില്‍ ഓപ്ഷനല്‍ ആക്‌സസറിയായി പവര്‍ വിന്‍ഡോകളും സ്ഥാപിക്കാം. ഫ്‌ളോര്‍ മാറ്റുകള്‍ക്ക് വില 690 മുതല്‍ 990 രൂപ വരെ. ഡോര്‍ സില്ലുകള്‍ക്ക് വില 590 മുതല്‍ 2,990 രൂപ വരെ. 6,590 രൂപയാണ് പവര്‍ വിന്‍ഡോയുടെ വില.

സെലറിയോയില്‍ മാരുതി ലഭ്യമാക്കുന്ന ഔദ്യോഗിക ആക്‌സസറികള്‍

ഇന്റീരിയര്‍ സ്‌റ്റൈലിംഗ്

അകത്തളത്തിന് കൂടുതല്‍ സ്‌പോര്‍ടി മുഖഭാവം നല്‍കുന്ന പ്രത്യേക സ്റ്റീല്‍ പെഡലുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ഡാഷ്‌ബോര്‍ഡ് ഇന്‍ലേ, ഓട്ടോ ഡിമ്മിംഗ് മിററുകള്‍ എന്നിവയും സെലറിയോയുടെ ആക്‌സസറി പട്ടികയിലുണ്ട്. സ്റ്റീല്‍ പെഡലുകള്‍ക്ക് വില 295 രൂപ. ആംബിയന്റ് ലൈറ്റിംഗിന് വില 490 രൂപ. 3,390 രൂപ മുതല്‍ 4,290 രൂപ വരെയാണ് ഡാഷ്‌ബോര്‍ഡ് ഇന്‍ലേകളുടെ വില. ഓട്ടോ ഡിമ്മിംഗ് മിററുകള്‍ക്ക് 5,990 രൂപയാണ് വില.

More from DriveSpark

Article Published On: Monday, June 11, 2018, 19:06 [IST]
English summary
Maruti Celerio Accessories List. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X