പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റില്‍ — അറിയേണ്ടതെല്ലാം

By Dijo Jackson

സിയാസിന് പുതുജീവന്‍ പകരാന്‍ മാരുതി. സി സെഗ്മന്റെ സെഡാന്‍ ശ്രേണിയില്‍ പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ മാരുതി ഒരുക്കി കഴിഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് ആദ്യവാരം മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തും. ജൂലായ് മാസം സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് പ്രീ-ബുക്കിംഗ് മാരുതി തുടങ്ങുമെന്നാണ് വിവരം.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റില്‍ — അറിയേണ്ടതെല്ലാം

ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, ടൊയോട്ട യാരിസ് എന്നിവരാണ് ശ്രേണിയില്‍ സിയാസിന്റെ എതിരാളികള്‍. 2014 -ല്‍ വിപണിയില്‍ എത്തിയ സിയാസിന് ഇതുവരെയും മാറ്റങ്ങള്‍ നല്‍കാന്‍ മാരുതി മുന്‍കൈയ്യെടുത്തില്ല. എന്തായാലും ഈ പരിഭവം ഫെയ്‌സ്‌ലിഫ്‌റ്റോടെ മാറും.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റില്‍ — അറിയേണ്ടതെല്ലാം

ഇത്തവണ കേവലം കോസ്മറ്റിക് അപ്‌ഡേറ്റുകളില്‍ മാത്രമായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഒതുക്കാന്‍ മാരുതി തയ്യാറല്ല. കരുത്തുറ്റ പുതിയ പെട്രോള്‍ എഞ്ചിന്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലുണ്ടെന്നാണ് വിവരം. മാരുതി സുസൂക്കി വികസിപ്പിച്ച ഏറ്റവും പുതിയ K15B 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഇടംപിടിക്കും.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റില്‍ — അറിയേണ്ടതെല്ലാം

മികവേറിയ കരുത്തും ടോര്‍ഖുത്പാദനവും പുതിയ പെട്രോള്‍ എഞ്ചിന്റെ പ്രത്യകതയാണ്. 103 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പറ്റും.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റില്‍ — അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതുതലമുറ എര്‍ട്ടിഗ എംപിവിയും 1.5 ലിറ്റര്‍ കെ സീരീസ് എഞ്ചിനിലാണ് വരിക. നിലവിലുള്ള 1.4 ലിറ്റര്‍ എഞ്ചിന് പകരക്കാരനാണ് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. നിലവില്‍ 91.2 bhp കരുത്തും 130 Nm torque മാണ് 1.4 ലിറ്റര്‍ സിയാസ് ഉത്പാദിപ്പിക്കുന്നത്.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റില്‍ — അറിയേണ്ടതെല്ലാം

അതേസമയം കമ്പനി പരീക്ഷിച്ചു തെളിഞ്ഞ 1.3 എഞ്ചിന്‍ ഡീസല്‍ പതിപ്പില്‍ തുടരും. ഫിയറ്റില്‍ നിന്നുള്ള ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം പരമാവധി ഏകും.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റില്‍ — അറിയേണ്ടതെല്ലാം

പുറംമോഡിയിലും അകത്തളത്തിലും ഒട്ടേറെ മാറ്റങ്ങള്‍ പുതിയ സിയാസ് കൈവരിച്ചിട്ടുണ്ടെന്ന് പുറത്തുവന്ന ചിത്രങ്ങള്‍ പറഞ്ഞുവെയ്ക്കുന്നു. പരിഷ്‌കരിച്ച ബമ്പറും പുതിയ ഗ്രില്ലുമാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റില്‍ — അറിയേണ്ടതെല്ലാം

ബമ്പറിന് നടുവിലുള്ള എയര്‍ഡാം ശൈലി പുതിയ സെഡാനില്‍ മാറിയിട്ടുണ്ട്. പുത്തന്‍ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകളില്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ പ്രതീക്ഷിക്കാം. സിയാസിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ സണ്‍റൂഫും കണ്ടേക്കാം.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റില്‍ — അറിയേണ്ടതെല്ലാം

നിലവില്‍ എട്ടു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് മാരുതി സിയാസുകളുടെ എക്‌സ്‌ഷോറൂം വില. എന്നാല്‍ വിലവര്‍ധനവോട് കൂടിയാകും 2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുക.

Source: TOI

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Ciaz Facelift 2018 Launch Time Frame Confirmed. Read in Malayalam.
Story first published: Friday, May 18, 2018, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X