പുതിയ മാരുതി സിയാസില്‍ 11 വകഭേദങ്ങള്‍, ഏഴു നിറങ്ങള്‍ — മോഡലുകള്‍ മുഴുവന്‍ ഹൈബ്രിഡ്

By Dijo Jackson

2018 മാരുതി സിയാസ് വിപണിയില്‍ അവതരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡലിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പുതിയ സിയാസില്‍ 11 വകഭേദങ്ങളും ഏഴു നിറപ്പതിപ്പുകളും ഒരുങ്ങുമെന്ന് റിപ്പോര്‍ട്ട്. മറ്റു നെക്‌സ കാറുകളെ പോലെ സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാലു പ്രധാന വകഭേദങ്ങള്‍ക്ക് കീഴില്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ അണിനിരക്കും.

പുതിയ മാരുതി സിയാസില്‍ 11 വകഭേദങ്ങള്‍, ഏഴു നിറങ്ങള്‍ — മോഡലുകള്‍ മുഴുവന്‍ ഹൈബ്രിഡ്

പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ലഭ്യമാവുക. അതേസമയം സിയാസ് സിഗ്മ വകഭേദത്തില്‍ സിയാസ് ഓട്ടോമാറ്റിക് അണിനിരക്കില്ല.

പുതിയ മാരുതി സിയാസില്‍ 11 വകഭേദങ്ങള്‍, ഏഴു നിറങ്ങള്‍ — മോഡലുകള്‍ മുഴുവന്‍ ഹൈബ്രിഡ്

പെട്രോള്‍ എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പെട്രോള്‍ പതിപ്പിനൊപ്പം സിയാസ് ഡീസല്‍ പതിപ്പിനെയും കമ്പനി വില്‍പനയ്ക്ക് കൊണ്ടുവരും. നിലവിലുള്ള 1.3 ലിറ്റര്‍ എഞ്ചിന്‍ തന്നെയാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീസലില്‍ തുടിക്കുക.

പുതിയ മാരുതി സിയാസില്‍ 11 വകഭേദങ്ങള്‍, ഏഴു നിറങ്ങള്‍ — മോഡലുകള്‍ മുഴുവന്‍ ഹൈബ്രിഡ്

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഡീസല്‍ മോഡലുകളില്‍ ലഭ്യമാവുകയുള്ളു. സിയാസില്‍ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പു വേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഹൈബ്രിഡ് സംവിധാനം ഒരുങ്ങുന്ന ആദ്യ ഇടത്തരം സെഡാനെന്ന വിശേഷണം ഔദ്യോഗിക വരവില്‍ മാരുതി സിയാസ് നേടും.

പുതിയ മാരുതി സിയാസില്‍ 11 വകഭേദങ്ങള്‍, ഏഴു നിറങ്ങള്‍ — മോഡലുകള്‍ മുഴുവന്‍ ഹൈബ്രിഡ്

സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം (SHVS) സിയാസിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ഇടംപിടിക്കും. 21 കിലോമീറ്ററിന് മേലെ മൈലേജ് സിയാസ് പെട്രോള്‍ കുറിക്കുമെന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുതിയ മാരുതി സിയാസില്‍ 11 വകഭേദങ്ങള്‍, ഏഴു നിറങ്ങള്‍ — മോഡലുകള്‍ മുഴുവന്‍ ഹൈബ്രിഡ്

27 കിലോമീറ്ററില്‍ കൂടുതലായിരിക്കും സിയാസ് ഡീസലിന്റെ മൈലേജ്. ഔദ്യോഗിക അവതരണത്തില്‍ മാത്രമെ മോഡലിന്റെ മൈലേജ് മാരുതി വെളിപ്പെടുത്തുകയുള്ളു. 11 നിറങ്ങളിലാണ് പുതിയ സിയാസിനെ മാരുതി വിപണിയില്‍ കൊണ്ടുവരിക.

പുതിയ മാരുതി സിയാസില്‍ 11 വകഭേദങ്ങള്‍, ഏഴു നിറങ്ങള്‍ — മോഡലുകള്‍ മുഴുവന്‍ ഹൈബ്രിഡ്

നെക്‌സ ബ്ലൂ, മെറ്റാലിക് പ്രീമിയം സില്‍വര്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്, മെറ്റാലിക് മാഗ്മ ഗ്രെയ്, പേള്‍ മെറ്റാലിക് ഡിഗ്‌നിറ്റി ബ്രൗണ്‍, പേള്‍ സാങ്‌റിയ റെഡ്, പേള്‍ സ്‌നോ വൈറ്റ് എന്നിങ്ങനെയാണ് സിയാസിലെ നിറപ്പതിപ്പുകള്‍.

പുതിയ മാരുതി സിയാസില്‍ 11 വകഭേദങ്ങള്‍, ഏഴു നിറങ്ങള്‍ — മോഡലുകള്‍ മുഴുവന്‍ ഹൈബ്രിഡ്

ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ സുസുക്കി കണക്ട് ആപ്പ് നേടാനുള്ള അവസരം പുതിയ സിയാസില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വെഹിക്കിള്‍ ട്രാക്കിംഗ്, ഡ്രൈവിംഗ് ബിഹേവിയര്‍ അനാലിസിസ്, ലൈവ് വെഹിക്കിള്‍ സ്റ്റാറ്റസ് എന്നിങ്ങനെ നിരവധി വിവരങ്ങള്‍ സുസുക്കി കണക്ട് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് അറിയാം.

പുതിയ മാരുതി സിയാസില്‍ 11 വകഭേദങ്ങള്‍, ഏഴു നിറങ്ങള്‍ — മോഡലുകള്‍ മുഴുവന്‍ ഹൈബ്രിഡ്

ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ ഇക്കുറി സിയാസിന് കിട്ടുമെന്നാണ് വിവരം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണയുള്ള സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മോഡലില്‍ ഒരുങ്ങും. കാറില്‍ സണ്‍റൂഫുണ്ടാകില്ല.

പുതിയ മാരുതി സിയാസില്‍ 11 വകഭേദങ്ങള്‍, ഏഴു നിറങ്ങള്‍ — മോഡലുകള്‍ മുഴുവന്‍ ഹൈബ്രിഡ്

എന്നാല്‍ തടിയെന്നു തോന്നിപ്പിക്കുന്ന ഘടകങ്ങള്‍ അകത്തളത്തിന് പ്രീമിയം പരിവേഷം സമര്‍പ്പിക്കും. ഓഗസ്റ്റ് 20 -ന് കാര്‍ വില്‍പനയ്ക്ക് എത്തുമെന്നാണ് സൂചന. മോഡലിന്റെ പ്രീ-ബുക്കിംഗ് രാജ്യത്തുടനീളമുള്ള നെക്‌സ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. 11,000 രൂപയാണ് സിയാസിന്റെ ബുക്കിംഗ് തുക.

പുതിയ മാരുതി സിയാസില്‍ 11 വകഭേദങ്ങള്‍, ഏഴു നിറങ്ങള്‍ — മോഡലുകള്‍ മുഴുവന്‍ ഹൈബ്രിഡ്
Fuel Type Transmission Description Model Code

K15B

Smart Hybrid Petrol

Manual The New Ciaz Sigma Petrol CIR4CL100

The New Ciaz Delta Petrol

CIR4CV100

The New Ciaz Zeta Petrol CIR4CZ100
The New Ciaz Alpha Petrol CIR4CZ200
Automatic The New Ciaz Delta Automatic Petrol CIA4CV100
The New Ciaz Zeta Automatic Petrol CIA4CZ100
The New Ciaz Alpha Automatic Petrol CIA4CZ200

DDiS 200

Smart Hybrid Diesel

Manual The New Ciaz Sigma Diesel CIRDBL300
The New Ciaz Delta Diesel CIRDBV300
The New Ciaz Zeta Diesel CIRDBZ300
The New Ciaz Alpha Diesel CIRDBZ400
പുതിയ മാരുതി സിയാസില്‍ 11 വകഭേദങ്ങള്‍, ഏഴു നിറങ്ങള്‍ — മോഡലുകള്‍ മുഴുവന്‍ ഹൈബ്രിഡ്
Color Code Color Description Color Type
ZYR Nexa Blue Metallic
ZZP Metallic Premium Silver Metallic
ZAM Pearl Midnight Black Metallic
Z7Q Metallic Magma Grey Metallic
ZQK Pearl Metallic Dignity Brown Metallic
ZQL Pearl Sangria Red Metallic
ZQM Pearl Snow White Metallic

Source: Rushlane

Article Published On: Tuesday, August 14, 2018, 15:33 [IST]
English summary
2018 Maruti Ciaz To Be Sold In 11 Variants. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X