പ്രീമിയം രൂപത്തിൽ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ കൊണ്ടുവരാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മാരുതി. നാലു വര്‍ഷത്തിന് ശേഷമാണ് സിയാസ് സെഡാനെ കമ്പനി അടിമുടി പുതുക്കാന്‍ പോകുന്നത്. ഹരിയാനയിലെ നിര്‍മ്മാണശാലയില്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റുകളുടെ ഉത്പാദനം മാരുതി തുടങ്ങി കഴിഞ്ഞു.

പ്രീമിയം രൂപത്തിൽ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പരിഷ്‌കരിച്ച രൂപം ഭാവം, പുതിയ എഞ്ചിന്‍, മേന്മയേറിയ അകത്തളം – സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ വിശേഷങ്ങള്‍ ഒരുപാടുണ്ടെന്നു പുറത്തുവന്ന ചിത്രങ്ങള്‍ പറഞ്ഞുവെയ്ക്കുന്നു. നിലവിലുള്ള മോഡലിനെക്കാളും കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അവകാശപ്പെടും.

പ്രീമിയം രൂപത്തിൽ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മുന്‍ ഡോറുകള്‍ക്ക് നടുവില്‍ നിന്നാരംഭിക്കുന്ന വീതിയേറിയ വുഡന്‍ ട്രിം ഡാഷ്‌ബോര്‍ഡിന് കുറുകെയും ഒരുങ്ങുന്നുണ്ട്. പുതിയ ചിത്രങ്ങളില്‍ ഇതു വ്യക്തം. അകത്തളം പിന്തുടരുന്നത് ബ്ലാക് - ബീജ് നിറശൈലി. വലിയ MID ഡിസ്‌പ്ലേയും ഇത്തവണ കാറിലുണ്ട്.

പ്രീമിയം രൂപത്തിൽ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

സ്റ്റീയറിംഗില്‍ മാറ്റമില്ല. ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന വിശേഷമായി ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ മാറും. എസ്-ക്രോസിന്റെ മാതൃകയിലാണ് സ്റ്റീയറിംഗ് വീലില്‍ ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകള്‍ നിലകൊള്ളുക. റെയിന്‍ സെന്‍സിംഗ് വൈപറുകളും മോഡലിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

പ്രീമിയം രൂപത്തിൽ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

സിയാസില്‍ സണ്‍റൂഫ് നല്‍കാന്‍ മാരുതി തയ്യാറാകുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. വേര്‍ണയിലും സിറ്റിയിലും സണ്‍റൂഫ് ഇടംപിടിക്കുന്നുണ്ടുതാനും. ഓഗസ്റ്റില്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് വിവരം.

പ്രീമിയം രൂപത്തിൽ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പുതിയ സിയാസിന്റെ മുഖരൂപം കാര്യമായി മാറിയിട്ടുണ്ട്. പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകള്‍ ഗ്രില്ലിനോടു ചേര്‍ന്നാണ് നിലകൊള്ളുന്നത്. നീളമേറിയ ഹെഡ്‌ലാമ്പ് ശൈലി ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. പുതിയ സിയാസില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളെ എന്തായാലും പ്രതീക്ഷിക്കാം.

പ്രീമിയം രൂപത്തിൽ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

അടുത്തകാലത്തായി കാറുകള്‍ക്കെല്ലാം എല്‍ഇഡി ഹെഡ്‌ലാമ്പുകളെ നല്‍കാന്‍ മാരുതി ഉത്സാഹം കാണിക്കുന്നുണ്ട്. ഈ പതിവു സിയാസിലും ആവര്‍ത്തിക്കും. മുന്‍ ബമ്പര്‍ കുറച്ചേറെ കമ്പനി വെട്ടിയൊതുക്കി. ക്രോം വലയത്തിനുള്ളിലാണ് ഫോഗ്‌ലാമ്പുകള്‍. മള്‍ട്ടി സ്പോക്ക് അലോയ് വീലുകളിലും മാറ്റങ്ങള്‍ ദൃശ്യം.

പ്രീമിയം രൂപത്തിൽ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പുതിയ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് 2018 സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുഖ്യവിശേഷം. നിലവിലുള്ള 1.4 ലിറ്റര്‍ K14 എഞ്ചിന് പകരമാണിത്. പുതിയ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.

പ്രീമിയം രൂപത്തിൽ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ കാറില്‍ ഒരുങ്ങും. അതേസമയം ഡീസല്‍ പതിപ്പില്‍ നിലവിലുള്ള 1.3 ലിറ്റര്‍ എഞ്ചിന്‍ തുടരും. എന്നാല്‍ സമീപഭാവിയില്‍ കമ്പനി വികസിപ്പിക്കുന്ന പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സെഡാനില്‍ വന്നുചേരും.

പ്രീമിയം രൂപത്തിൽ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

എട്ടു മുതല്‍ 13 ലക്ഷം രൂപ വരെ വിലനിലവാരം പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന് പ്രതീക്ഷിക്കാം.

Spy Image Source: Gaadiwaadi

More from DriveSpark

Article Published On: Tuesday, June 12, 2018, 17:51 [IST]
English summary
Maruti Ciaz Facelift To Get Premium Interiors. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X