പത്തില്‍ ഒരു കാര്‍ എഎംടി, മൂന്നു ലക്ഷം കടന്ന് മാരുതിയുടെ എഎംടി കാര്‍ വില്‍പന

By Dijo Jackson

ഇന്ത്യയില്‍ എഎംടി കാറുകള്‍ക്ക് വന്‍പ്രചാരം. കാര്‍ വില്‍പനയില്‍ പത്തു ശതമാനം എഎംടി പതിപ്പുകള്‍ കൈയ്യടക്കുന്നതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാര്‍ വില്‍പനയില്‍ വിപണിയിലെ എഎംടി തരംഗം വ്യക്തം. ഓരോ മാസവും എഎംടി കാറുകളുടെ വില്‍പന കൂടുകയാണെന്ന് നിര്‍മ്മാതാക്കളും സമ്മതിക്കുന്നു. വിപണിയില്‍ ഓട്ടോമാറ്റിക് കാറുകളുടെ പ്രചാരം മുന്‍കൂട്ടി കണ്ട മാരുതി സുസൂക്കിയാണ് നിരയില്‍ കേമന്‍.

പത്തില്‍ ഒരു കാര്‍ എഎംടി, മൂന്നു ലക്ഷം കടന്നു മാരുതിയുടെ എഎംടി കാര്‍ വില്‍പന

ഓട്ടോമാറ്റിക് കാറുകള്‍ക്ക് പ്രാചരം കൂടുമെന്ന കാര്യം നിര്‍മ്മാതാക്കള്‍ക്കെല്ലാം അറിവുള്ള കാര്യമായിരുന്നു. എന്നാല്‍ ചെറുകാറുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ നല്‍കിയാല്‍ മോഡലുകളുടെ വില ഉയരും. മൈലേജ് കുറയും. എന്തു ചെയ്യണമെന്നറിയാതെ നിര്‍മ്മാതാക്കള്‍ കുഴങ്ങി നിന്ന സമയത്താണ് എഎംടി കാറുമായി മാരുതി വന്നത്.

പത്തില്‍ ഒരു കാര്‍ എഎംടി, മൂന്നു ലക്ഷം കടന്നു മാരുതിയുടെ എഎംടി കാര്‍ വില്‍പന

2014 -ല്‍ മാരുതി സെലറിയോ എഎംടി വിപണിയില്‍ എത്തി. ഇന്ത്യ കണ്ട ആദ്യ എഎംടി കാര്‍. സാധാരണ സെലറിയോയെക്കാളും മുപ്പതിനായിരം രൂപ കൂടുതല്‍. മൈലേജില്‍ മാറ്റമില്ല. സെലറിയോ എഎംടി പതിയെ വിപണിയില്‍ പ്രചാരം നേടി.

പത്തില്‍ ഒരു കാര്‍ എഎംടി, മൂന്നു ലക്ഷം കടന്നു മാരുതിയുടെ എഎംടി കാര്‍ വില്‍പന

നാലു വര്‍ഷങ്ങള്‍ക്കിപ്പുറം മാരുതി നിരയില്‍ കണ്ണെത്തിച്ചാല്‍ എഎംടി കാറുകളുടെ ബാഹുല്യം കാണാം. സ്വിഫ്റ്റ്, ഡിസൈര്‍, ബ്രെസ്സ, ഇഗ്നിസ് - മാരുതി എഎംടി കാര്‍ നിര നീളുന്നു. കൂടുതല്‍ മോഡലുകളില്‍ എഎംടി പതിപ്പിനെ അവതരിപ്പിച്ച മാരുതി, എഎംടി ശ്രേണിയില്‍ ആധിപത്യം ഉറപ്പിച്ച മട്ടിലാണ്.

പത്തില്‍ ഒരു കാര്‍ എഎംടി, മൂന്നു ലക്ഷം കടന്നു മാരുതിയുടെ എഎംടി കാര്‍ വില്‍പന

നിലവില്‍ മൂന്നു ലക്ഷം എഎംടി കാറുകളെ ഇന്ത്യയില്‍ മാരുതി വിറ്റുകഴിഞ്ഞു. രണ്ടു വര്‍ഷം കൊണ്ടാണ് ഒരു ലക്ഷം എഎംടി കാര്‍ വില്‍പനയെന്ന നാഴികക്കല്ല് മാരുതി പിന്നിട്ടത്. ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും മൂന്നു ലക്ഷം എഎംടി കാറുകള്‍ മാരുതി നിരയില്‍ നിന്നും വിറ്റുപോയി.

പത്തില്‍ ഒരു കാര്‍ എഎംടി, മൂന്നു ലക്ഷം കടന്നു മാരുതിയുടെ എഎംടി കാര്‍ വില്‍പന

ഈ സാമ്പത്തിക വര്‍ഷം രണ്ടു ലക്ഷം എഎംടി കാറുകളെ വില്‍ക്കാനാണ് മാരുതിയുടെ തീരുമാനം. നിരയിലേക്ക് കൂടുതല്‍ എഎംടി മോഡലുകളെ അവതരിപ്പിക്കുന്ന മാരുതി, ഈ ലക്ഷ്യം അനായാസം നേടുമെന്നാണ് വിലയിരുത്തല്‍.

പത്തില്‍ ഒരു കാര്‍ എഎംടി, മൂന്നു ലക്ഷം കടന്നു മാരുതിയുടെ എഎംടി കാര്‍ വില്‍പന

അതേസമയം എഎംടി കാറുകളെ കുറിച്ച ചില തെറ്റിദ്ധാരണകള്‍ വിപണിയില്‍ സജീവമാണ്. അവ പരിശോധിക്കാം —

സൗകര്യപ്രദമല്ല എഎംടി കാറുകള്‍

മാനുവല്‍ ഗിയര്‍ബോക്‌സിനെ അടിസ്ഥാനപ്പെടുത്തിയുള്ള എഎംടി കാറുകളെ അത്യാധുനികമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇന്നു വരുന്ന എഎംടി കാറുകളുടെ വിഷയത്തിൽ ഒരുപരിധി ഇക്കാര്യം തെറ്റാണ്. ഓട്ടോമാറ്റിക് കാറുകളില്‍ കണ്ടു വരുന്ന ക്രീപ് ഫംങ്ഷന്‍ വരെ പുതിയ എഎംടി കാറുകളില്‍ ഇടംപിടിക്കുന്നുണ്ട്.

പത്തില്‍ ഒരു കാര്‍ എഎംടി, മൂന്നു ലക്ഷം കടന്നു മാരുതിയുടെ എഎംടി കാര്‍ വില്‍പന

തിരക്കേറിയ റോഡുകളില്‍ കാറിനെ ഇഴഞ്ഞു നീങ്ങാന്‍ സഹായിക്കുകയാണ് ക്രീപ് ഫംങ്ഷന്റെ ലക്ഷ്യം. ബ്രേക്ക് പെഡലില്‍ നിന്നും കാലെടുക്കുമ്പോള്‍ കാര്‍ പതിയെ നീങ്ങിത്തുടങ്ങും. ആക്‌സിലറേറ്ററില്‍ കാലമര്‍ത്താതെ തന്നെ മണിക്കൂറില്‍ ആറു മുതല്‍ എട്ടു കിലോമീറ്റര്‍ വേഗതയില്‍ ഇഴഞ്ഞു നീങ്ങാന്‍ ക്രീപ് ഫംങ്ഷന്‍ മുഖേന എഎംടി കാറുകള്‍ക്ക് സാധിക്കും.

പത്തില്‍ ഒരു കാര്‍ എഎംടി, മൂന്നു ലക്ഷം കടന്നു മാരുതിയുടെ എഎംടി കാര്‍ വില്‍പന

സങ്കീര്‍ണമാണ് എഎംടി കാറുകള്‍

യഥാര്‍ത്ഥത്തില്‍ ഓട്ടോമാറ്റിക് ക്ലച്ചോടെയുള്ള മാനുവല്‍ ട്രാന്‍സ്മിഷനാണ് എഎംടി സംവിധാനം. കാലത്തിനൊത്ത സാങ്കേതിക മാറ്റങ്ങള്‍ എഎംടി കാറുകളില്‍ സംഭവിച്ചു വരികയാണ്. എന്നാല്‍ ഓട്ടോമാറ്റിക് കാറുകളിലുള്ള മുഴുവന്‍ ഫീച്ചറുകളും എഎംടി കാറുകള്‍ക്ക് ഇന്നുമില്ല. ഹില്‍ ഹോള്‍ഡ് ഫംങ്ഷന്‍ എഎംടി കാറുകളിൽ അന്യമായി തുടരുന്നു.

പത്തില്‍ ഒരു കാര്‍ എഎംടി, മൂന്നു ലക്ഷം കടന്നു മാരുതിയുടെ എഎംടി കാര്‍ വില്‍പന

അതുകൊണ്ടു തന്നെ ഹാന്‍ഡ് ബ്രേക്ക് പ്രയോഗിച്ചു മാത്രമെ കയറ്റത്തില്‍ എഎംടി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുകയുള്ളു. ഗിയര്‍ മാറുമ്പോഴുള്ള വിറയലും എഎംടി കാറുകളുടെ പൊതു സ്വഭാവമാണ്.

പത്തില്‍ ഒരു കാര്‍ എഎംടി, മൂന്നു ലക്ഷം കടന്നു മാരുതിയുടെ എഎംടി കാര്‍ വില്‍പന

മൈലേജ്

മാനുവല്‍ ഗിയര്‍ബോക്‌സിനെ അടിസ്ഥാനപ്പെടുത്തിയുള്ള സെമി-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമാണ് എഎംടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ). ഇതിന്റെ ഭാഗമാണ് കാറില്‍ അനുഭവപ്പെടുന്ന വിറയല്‍.

മാനുവല്‍ ഗിയര്‍ബോക്‌സിനെ അടിസ്ഥാനപ്പെടുത്തുന്നതിനാല്‍ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഓട്ടോമാറ്റിക് കാറുകളെക്കാള്‍ ഒരുപടി മുന്നിലാണ് എഎംടി കാറുകള്‍. മൈലേജുള്ള ഓട്ടോമാറ്റിക് കാറാണ് ആഗ്രഹമെങ്കില്‍ എഎംടി കാറുകളായിരിക്കും മികച്ച ഓപ്ഷന്‍.

പത്തില്‍ ഒരു കാര്‍ എഎംടി, മൂന്നു ലക്ഷം കടന്നു മാരുതിയുടെ എഎംടി കാര്‍ വില്‍പന

ഫീച്ചറുകൾ കുറവ്

ഓട്ടോമാറ്റിക് കാറുകളില്‍ കണ്ടുവരുന്ന ഫീച്ചറുകള്‍ എല്ലാം എഎംടി കാറില്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ ആവശ്യമായ ഫീച്ചറുകള്‍ക്കൊപ്പമാണ് ഇന്നു എഎംടി കാറുകള്‍ അണിനിരക്കുന്നത്. മിക്ക എഎംടി കാറുകളിലും ഇപ്പോള്‍ സ്‌പോര്‍ട്‌സ് മോഡ് ഒരുങ്ങുന്നുണ്ട്. ഉയര്‍ന്ന ആര്‍പിഎം എത്തുന്നതു വരെ ഗിയറുകളെ പിടിച്ചു നിര്‍ത്തി സ്‌പോര്‍ടി അന്തരീക്ഷം ഒരുക്കുകയാണ് സ്‌പോര്‍ട്‌സ് മോഡിന്റെ ദൗത്യം.

Article Published On: Friday, June 1, 2018, 12:22 [IST]
English summary
Maruti AMT Car Sales Cross 3 Lakh Mark. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X