പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ വില വിവരങ്ങള്‍ പുറത്ത്!

By Dijo Jackson

ടാക്‌സി വിപണി ലക്ഷ്യമിട്ട് പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി പതിപ്പ് അവതരിക്കാനിരിക്കെ മോഡലിന്റെ വില വിവരങ്ങള്‍ പുറത്ത്. 5.97 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാകും പുതിയ ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി പതിപ്പ് വിപണിയില്‍ എത്തുകയെന്ന് റിപ്പോര്‍ട്ട്.

പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ വില വിവരങ്ങള്‍ പുറത്ത്!

കഴിഞ്ഞ ഏപ്രില്‍ മാസം പുതുതലമുറ ഡിസൈര്‍ വരുന്നതിന് മുമ്പെയാണ് ഡിസൈര്‍ ടൂര്‍ എസിനെ മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ വരാനിരിക്കുന്ന ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി, രണ്ടാം തലമുറ ഡിസൈറിന്റെ ടാക്സി പതിപ്പാണ്.

പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ വില വിവരങ്ങള്‍ പുറത്ത്!

പുതിയ സിഎന്‍ജി പതിപ്പിന്റെ ഉത്പാദനം തകൃതിയായി നടക്കുന്നതായാണ് സൂചന. ഏപ്രില്‍ രണ്ടാം പാദത്തോടെ മോഡലുകളുടെ വിതരണം കമ്പനി ആരംഭിക്കും.

പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ വില വിവരങ്ങള്‍ പുറത്ത്!

ഡിസൈര്‍ ടൂര്‍ എസിന്റെ പെട്രോള്‍ പതിപ്പുകള്‍ വിറ്റഴിച്ചതിന് ശേഷം മാത്രമാകും സിഎന്‍ജി പതിപ്പിനെ മാരുതി അവതരിപ്പിക്കുക.

പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ വില വിവരങ്ങള്‍ പുറത്ത്!

പേള്‍ മെറ്റാലിക് ആര്‍ട്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക് എന്നീ മൂന്ന് നിറങ്ങളാണ് പുതിയ ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയില്‍ ലഭ്യമാവുക.

പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ വില വിവരങ്ങള്‍ പുറത്ത്!

1.2 ലിറ്റര്‍ ഫ്ളെക്സ് ഫ്യൂവല്‍ എഞ്ചിനിലാണ് പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ ഒരുക്കം. പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കാന്‍ എഞ്ചിന് സാധിക്കും.

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ വില വിവരങ്ങള്‍ പുറത്ത്!

82.8 bhp പരമാവധി കരുത്തേകുന്ന 1.2 ലിറ്റര്‍ എഞ്ചിന്‍, സിഎന്‍ജിയില്‍ ഓടുമ്പോള്‍ 74 bhp കരുത്ത് സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് കാറില്‍.

പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ വില വിവരങ്ങള്‍ പുറത്ത്!

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് സാധാരണ മാരുതി ഡിസൈര്‍ ടൂര്‍ എസുകള്‍ അണിനിരക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 80 bhp കരുത്തേകുമ്പോള്‍ 74 bhp കരുത്താണ് ഡീസല്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുന്നത്.

പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ വില വിവരങ്ങള്‍ പുറത്ത്!

വേഗപ്പൂട്ടിനൊപ്പമാണ് ഡിസൈര്‍ ടൂര്‍ എസുകള്‍ വിപണിയില്‍ എത്തുന്നത്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് സെഡാന്റെ പരമാവധി വേഗത. രൂപഭാവത്തില്‍ രണ്ടാം തലമുറ ഡിസൈറിന് സമാനമാണ് ഡിസൈര്‍ ടൂര്‍ എസും.

പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ വില വിവരങ്ങള്‍ പുറത്ത്!

ഡിസൈര്‍ ടൂര്‍ എസിന്റെ പെട്രോള്‍ ഡീസല്‍ പതിപ്പുകളെ അപേക്ഷിച്ചു പുതിയ സിഎന്‍ജി പതിപ്പിന്റെ പ്രവര്‍ത്തന ചെലവ് നാമമാത്രമായിരിക്കും.

പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ വില വിവരങ്ങള്‍ പുറത്ത്!

മലിനീകരണം കുറവാണെന്നതും സിഎന്‍ജി പതിപ്പിന്റെ പ്രത്യേകതയാണ്. ഇന്ധനടാങ്കിനെക്കാളും ചെറുതാണ് കാറിലുള്ള സിഎന്‍ജി ടാങ്ക്. തുടരെ സിഎന്‍ജി ടാങ്ക് നിറയ്‌ക്കേണ്ടി വരുമെന്നത് മാത്രമാണ് പുതിയ മോഡലില്‍ ഉണ്ടായേക്കാവുന്ന പോരായ്മ.

പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ വില വിവരങ്ങള്‍ പുറത്ത്!

ലക്ഷ്യം ടാക്സി വിപണിയായതിനാല്‍ ഒരുപിടി ഫീച്ചറുകള്‍ ഡിസൈര്‍ ടൂര്‍ എസില്‍ മാരുതി ലഭ്യമാക്കിയിട്ടില്ല. പ്ലാസ്റ്റിക് ഗ്രില്‍, സില്‍വര്‍ നിറത്തിലുള്ള സ്റ്റീല്‍ വീലുകള്‍, ബ്ലാക് മിററുകള്‍ എന്നിവ ഡിസൈര്‍ ടൂര്‍ എസിന്റെ വിശേഷങ്ങളായി ചൂണ്ടിക്കാട്ടാം.

പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ വില വിവരങ്ങള്‍ പുറത്ത്!

ഡ്യൂവല്‍ ടോണ്‍ ബ്ലാക്-ബീജ് നിറത്തിലാണ് അകത്തളം. ബീജ് ഫാബ്രിക്കിലാണ് സീറ്റ് അപ്ഹോള്‍സ്റ്ററിയും. പവര്‍ വിന്‍ഡോ, മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ എന്നിയാണ് അകത്തളത്തെ 'ആഢംബരം'.

Source: TeamBHP

More from DriveSpark

Article Published On: Tuesday, March 20, 2018, 18:58 [IST]
English summary
Maruti Dzire Tour S CNG Compact Sedan Price Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X