കാത്തിരിപ്പ് ഏറെയില്ല; മുഖം മിനുക്കിയ എര്‍ട്ടിഗയുമായി മാരുതി വരുന്നു

By Dijo Jackson

എര്‍ട്ടിഗ എംപിവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മാരുതി. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ മാരുതി എര്‍ട്ടിഗ ഓഗസ്റ്റ് മാസം വിപണിയില്‍ എത്തും.

കാത്തിരിപ്പ് ഏറെയില്ല; മുഖം മിനുക്കിയ എര്‍ട്ടിഗയുമായി മാരുതി വരുന്നു

2018 ഓട്ടോ എക്‌സ്‌പോയില്‍ പുത്തന്‍ എര്‍ട്ടിഗയെ മാരുതി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ എര്‍ട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ് സംഭവിച്ചില്ല. എന്തായാലും രണ്ടാം തലമുറ മാരുതി എര്‍ട്ടിഗയാണ് ഓഗസ്റ്റ് മാസം ഇങ്ങോട്ട് വരിക.

കാത്തിരിപ്പ് ഏറെയില്ല; മുഖം മിനുക്കിയ എര്‍ട്ടിഗയുമായി മാരുതി വരുന്നു

YHA എന്ന് കോഡ്‌നാമത്തില്‍ മാരുതി വിശേഷിപ്പിക്കുന്ന പുതിയ എര്‍ട്ടിഗയെ ഒന്നിലേറെ തവണ ഇന്ത്യന്‍ നിരത്തില്‍ നിന്നും ക്യാമറ പകര്‍ത്തി കഴിഞ്ഞു.

കാത്തിരിപ്പ് ഏറെയില്ല; മുഖം മിനുക്കിയ എര്‍ട്ടിഗയുമായി മാരുതി വരുന്നു

നിലവിലുള്ള എര്‍ട്ടിഗയെക്കാള്‍ നീളവും വീതിയും വരാനിരിക്കുന്ന എര്‍ട്ടിഗയ്ക്കുണ്ട്. മൂന്നാം നിര സീറ്റ് കൂടുതല്‍ വിശാലമാക്കാന്‍ എര്‍ട്ടിഗയുടെ പിന്‍ഭാഗം മാരുതി നീട്ടിയിട്ടുണ്ടെന്നാണ് സൂചന.

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
കാത്തിരിപ്പ് ഏറെയില്ല; മുഖം മിനുക്കിയ എര്‍ട്ടിഗയുമായി മാരുതി വരുന്നു

തത്ഫലമായി മോഡലിന്റെ ബൂട്ട് സ്‌പേസും ഇക്കുറി വര്‍ധിക്കും. ഒരല്‍പം ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡാണ് പുതിയ എര്‍ട്ടിയ്ക്ക്. എര്‍ട്ടിഗയുടെ രൂപത്തെ ഇത് കാര്യമായി സ്വാധീനിക്കും.

കാത്തിരിപ്പ് ഏറെയില്ല; മുഖം മിനുക്കിയ എര്‍ട്ടിഗയുമായി മാരുതി വരുന്നു

പുത്തന്‍ അലോയ് വീല്‍ ഡിസൈനും, ബോഡിക്ക് കുറുകെയുള്ള ബെല്‍റ്റ് ലൈനും രണ്ടാം തലുറ എര്‍ട്ടിഗയില്‍ പ്രതീക്ഷിക്കാം. ഒരല്‍പം ഉയര്‍ന്നതായിരിക്കും പുതിയ എര്‍ട്ടിഗയുടെ മുഖരൂപവും.

കാത്തിരിപ്പ് ഏറെയില്ല; മുഖം മിനുക്കിയ എര്‍ട്ടിഗയുമായി മാരുതി വരുന്നു

വിശാലമായ അകത്തളം എര്‍ട്ടിഗയുടെ പ്രായോഗികത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. നിലവിലുള്ള 1.4 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാകും പുതിയ എര്‍ട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിന്റെയും ഒരുക്കം.

കാത്തിരിപ്പ് ഏറെയില്ല; മുഖം മിനുക്കിയ എര്‍ട്ടിഗയുമായി മാരുതി വരുന്നു

മികച്ച ഇന്ധനക്ഷമത കാഴ്ചവെക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി ഡീസല്‍ പതിപ്പുകളില്‍ ഒരുങ്ങും. ഒരുപക്ഷെ വരാനിരിക്കുന്ന എര്‍ട്ടിഗയില്‍ ഏറ്റവും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഇടംപിടിച്ചേക്കാം.

കാത്തിരിപ്പ് ഏറെയില്ല; മുഖം മിനുക്കിയ എര്‍ട്ടിഗയുമായി മാരുതി വരുന്നു

വിപണിയില്‍ അവതരിക്കാന്‍ കാത്തു നില്‍ക്കുന്ന മഹീന്ദ്ര എംപിവിയായിരിക്കും രണ്ടാം തലമുറ മാരുതി എര്‍ട്ടിഗയുടെ പ്രധാന എതിരാളി.

Source: AutoCar India

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Ertiga Facelift India Launch. Read in Malayalam.
Story first published: Thursday, March 15, 2018, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X