സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

By Dijo Jackson

മാരുതി സെന്‍ മടങ്ങിവരുന്നു. കേട്ടതു ശരിയാണ്. ഇന്ത്യന്‍ വിപണിയില്‍ ഒരിക്കല്‍കൂടി മാരുതി സെന്‍ വില്‍പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം രണ്ടാംപകുതിയില്‍ ആള്‍ട്ടോയ്ക്ക് മുകളിലായി പുതിയ സെന്നിനെ മാരുതി ഇങ്ങോട്ടു കൊണ്ടുവരും. റെനോ ക്വിഡ്, പുതിയ ഹ്യുണ്ടായി സാന്‍ട്രോ മോഡലുകളുടെ അതിപ്രസരം തടുക്കാന്‍ ആള്‍ട്ടോയെ കൊണ്ടുമാത്രം കഴിയില്ല.

സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

സാന്‍ട്രോയെന്ന പേരുപയോഗിച്ച് വിപണിയില്‍ കളംനിറയാന്‍ ഹ്യുണ്ടായി ഒരുങ്ങുന്നതുപോലെ ഐതിഹാസിക സെന്‍ ഹാച്ച്ബാക്കിന്റെ പേര് പുതിയ മോഡലിന് മാരുതിയും കടമെടുക്കും. നിലവില്‍ Y1K എന്നാണ് പുതിയ ചെറുകാറിന് കമ്പനി കുറിച്ച കോഡുനാമം.

സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

2018 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി കാഴ്ച്ചവെച്ച ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും മാരുതി Y1K. മൈക്രോ എസ്‌യുവി അടിത്തറയില്‍ കമ്പനി വിഭാവനം ചെയ്ത മോഡലാണ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റ്.

സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

അതായത് ചെറു എസ്‌യുവിയുടെ ബോഡി ശൈലിയാകും Y1K അവകാശപ്പെടുക. ഇന്ത്യയിലെ പ്രാരംഭ ബി സെഗ്മന്റ് ഉപഭോക്താക്കള്‍ക്കിടയില്‍ മൈക്രോ എസ്‌യുവി മോഡലുകള്‍ക്ക് പ്രചാരമേറുന്നത് മുന്നില്‍ക്കണ്ടാണ് മാരുതിയുടെ നീക്കം.

സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

ഇഗ്നിസിന് താഴെ Y1K പിറക്കുന്നതോടുകൂടി മാരുതിയുടെ എസ്‌യുവി നിര പൂര്‍ണ്ണമാകും. ഇഗ്നിസിനെ പോലെ ക്രോസ്ഓവര്‍ പരിവേഷം പുതിയ കാറിനും പ്രതീക്ഷിക്കാം. എസ്‌യുവിയുടെയും ഹാച്ച്ബാക്കിന്റെയും സങ്കരയിനമാകും Y1K.

സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിന്റെ ഡിസൈനില്‍ നിന്നും വിട്ടുമാറി ചിന്തിക്കാന്‍ മാരുതിക്കും താത്പര്യമില്ല. 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ K10B എഞ്ചിനായിരിക്കും Y1K -യില്‍. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി (എജിഎസ്) ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ഒരുങ്ങും.

സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍പോകുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ മോഡല്‍ പാലിക്കും. ഇക്കാരണത്താല്‍ ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവ Y1K -യ്ക്ക് മാരുതി നല്‍കും.

സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

800 ഹാച്ച്ബാക്കിന്റെ താരപ്പകിട്ടില്‍ നിന്നും ഉപഭോക്താക്കള്‍ മാറിച്ചിന്തിച്ച കാലഘട്ടത്തിലാണ് സെന്നുമായി മാരുതി ഇന്ത്യയില്‍ കടന്നുവന്നത്. പുതുമയുള്ള ജെല്ലി ബീന്‍ ഘടനയും രസകരമായ ഡ്രൈവിംഗ് ശേഷിയും സെന്നിനെ ഇന്ത്യയ്ക്ക് പ്രിയങ്കരനാക്കി മാറ്റി.

സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

കുറഞ്ഞ വില, വലിയ എഞ്ചിന്‍ (അക്കാലത്ത്), നിയന്ത്രണമികവ് എന്നീ സവിശേഷതകള്‍ മാരുതി സെന്‍ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളായി വിപണി ചൂണ്ടിക്കാട്ടി. പഴയ സെന്നിന്റെ പ്രതാപം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലെന്നു അറിയാവുന്ന മാരുതി, പുതിയ മൈക്രോ എസ്‌യുവിയ്ക്ക് ഇതേ പേരുനല്‍കി കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തീരുമാനത്തിലാണ്.

സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

മാരുതിയെ കൂടാതെ ഇന്ത്യൻ നിർമ്മാതാക്കളായ ടാറ്റയും പുതിയ മൈക്രോഎസ്‌യുവിയുടെ പണിപ്പുരയിലാണ്.ഹോണ്‍ബില്‍ എന്ന പേരില്‍ പുതിയ ക്രോസ്ഓവര്‍ എസ്‌യുവിയുടെ ഒരുക്കങ്ങളിലാണ് ടാറ്റ. X455 എന്ന കോഡുനാമത്തിൽ അറിയപ്പെടുന്ന ഹോൺബിൽ മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100 തുടങ്ങിയ മൈക്രോ എസ്‌യുവികളോട് മത്സരിക്കും.

സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

ടാറ്റ 45X ഹാച്ച്ബാക്കിന് ആധാരമാകുന്ന പുതിയ അഡ്വാന്‍സ്ഡ് മൊഡ്യുലാര്‍ പ്ലാറ്റ്‌ഫോം ഹോണ്‍ബില്ലിനും അടിത്തറപാകും. ഹാരിയര്‍ എസ്‌യുവിയില്‍ കമ്പനി തുടക്കം കുറിക്കുന്ന ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയായിരിക്കും ഹോണ്‍ബില്‍ പിന്തുടരുക.

സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

നിലവില്‍ ടാറ്റ ഹോണ്‍ബില്ലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിരളമാണ്. എന്നാല്‍ ടിയാഗൊ, ടിഗോര്‍ മോഡലുകളിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനെ ഹോണ്‍ബില്ലിലും പ്രതീക്ഷിക്കാം.

സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

പ്രാരംഭ ഹാച്ച്ബാക്കുകള്‍ക്കിടയില്‍ പ്രചാരം നേടുന്ന എഎംടി ഗിയര്‍ബോക്‌സിനെ തങ്ങളുടെ ചെറു ക്രോസ്ഓവര്‍ എസ്‌യുവിയില്‍ നല്‍കാന്‍ ടാറ്റ തീരുമാനിച്ചെന്നുവരാം. ഇന്ധനക്ഷമതയ്ക്ക് മുന്‍ഗണന നല്‍കിയാകും ഹോണ്‍ബില്ലിന്റെ ഒരുക്കം.

സാന്‍ട്രോയെ ഹ്യുണ്ടായി കൊണ്ടുവരുന്നു, സെന്നിനെ മാരുതിയും — ഐതിഹാസിക പോരിന് കളമൊരുങ്ങുന്നു

മാരുതി ഇഗ്നിസിനെ പോലെ യുവതലമുറയെ മാത്രം ലക്ഷ്യമിട്ടായിരിക്കും ഹോണ്‍ബില്ലിനെ ടാറ്റ പുറത്തിറക്കുക.

Source: ET

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Y1K Hatchback Launch Confirmed — To Bring Back The Zen Nameplate. Read in Malayalam.
Story first published: Tuesday, August 21, 2018, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X