പുതിയ മൊബൈല്‍ ആപ്പുമായി മാരുതി — ഇനി കാറിനെ കൂടുതല്‍ അടുത്തറിയാം

By Staff

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഐഒഎസ്, ആന്‍ട്രോയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി പുതിയ സുസുക്കി കണക്ട് ആപ്പ് മാരുതി അവതരിപ്പിച്ചു. പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മുഖേന ഒരുപിടി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് മാരുതി ലഭ്യമാക്കും.

പുതിയ മൊബൈല്‍ ആപ്പുമായി മാരുതി — ഇനി കാറിനെ കൂടുതല്‍ അടുത്തറിയാം

ഏറ്റവും അടുത്തുള്ള മാരുതി സുസുക്കി ഡീലര്‍ഷിപ്പ് കണ്ടെത്താനും സര്‍വീസ് ബുക്ക് ചെയ്യാനും സുസുക്കി കണക്ട് ആപ്പ് ഉപയോഗിക്കാം. കാറുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ മാരുതി സുസുക്കി കണക്ട് ആപ്പ് ഉടമയ്ക്ക് നല്‍കും.

പുതിയ മൊബൈല്‍ ആപ്പുമായി മാരുതി — ഇനി കാറിനെ കൂടുതല്‍ അടുത്തറിയാം

ഇതിന് പുറമെ കാറിന്റെ പ്രകടനക്ഷമത, തകരാറുകള്‍, ബാറ്ററി ആരോഗ്യം എന്നിവയും ആപ്പ് പരിശോധിച്ച് തത്സമയം വിവരമറിയിക്കും. തിങ്ങിനിറഞ്ഞ പാര്‍ക്കിംഗ് ഇടങ്ങളില്‍ കാര്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഇനിയുണ്ടാകില്ല.

പുതിയ മൊബൈല്‍ ആപ്പുമായി മാരുതി — ഇനി കാറിനെ കൂടുതല്‍ അടുത്തറിയാം

കാര്‍ എവിടെയാണ് കിടക്കുന്നതെന്ന് സുസുക്കി കണക്ട് ആപ്പ് ഉപയോക്താവിന് കൃത്യമായി പറഞ്ഞുതരും. തത്സമയ ട്രാഫിക്ക് വിവരങ്ങള്‍, ഓഫ്‌ലൈന്‍ മാപ്പുകള്‍, സര്‍വീസ് തിയ്യതി, സര്‍വീസ് വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് അറിയാന്‍ കഴിയും.

പുതിയ മൊബൈല്‍ ആപ്പുമായി മാരുതി — ഇനി കാറിനെ കൂടുതല്‍ അടുത്തറിയാം

അടിയന്തര സന്ദര്‍ഭങ്ങളില്‍ ഹെല്‍പ്‌ലൈന്‍, 24x7 റോഡ് സൈഡ് അസിസ്റ്റന്‍സ്, കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ ആപ്പ് ഉറപ്പുവരുത്തും. ആന്‍ട്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഒരുങ്ങുന്ന സുസുക്കി കണക്ട് ആപ്പ് ഉപയോഗിക്കാന്‍ പ്രത്യേക മാരുതി സുസുക്കി കണക്ട് സംവിധാനം കാറില്‍ ആദ്യം ഘടിപ്പിക്കണം.

പുതിയ മൊബൈല്‍ ആപ്പുമായി മാരുതി — ഇനി കാറിനെ കൂടുതല്‍ അടുത്തറിയാം

ഈ സംവിധാനം മുഖേനയാണ് കാറുമായി ആപ്പ് ബന്ധപ്പെടുക. അംഗീകൃത മാരുതി ഡീലര്‍ഷിപ്പുകളില്‍ നിന്നും മാരുതി സുസുക്കി കണക്ട് സംവിധാനം ഉടമകള്‍ക്ക് വാങ്ങാം. നിലവില്‍ വിപണിയില്‍ എത്തുന്ന മാരുതി സുസുക്കി നെക്‌സ മോഡലുകളിൽ മാത്രമാണ് ആപ്പ് ലഭ്യമാവുക.

സിയാസ്, എസ്-ക്രോസ്, ഇഗ്നിസ്, ബലെനോ എന്നിവരാണ് മാരുതിയുടെ നെക്‌സ മോഡലുകള്‍. നാവിഗേഷന്‍ പിന്തുണയുള്ള 360 ഡിഗ്രി കണക്ടഡ് പ്ലാറ്റ്‌ഫോമും ആപ്പ് ലഭ്യമാക്കും.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti NEXA App Gets Suzuki Connect. Read in Malayalam.
Story first published: Tuesday, July 24, 2018, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X