കാര്‍ വില്‍പനയിൽ റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി — തിളങ്ങിയത് ഇവർ!

By Dijo Jackson

കാര്‍ വില്‍പനയില്‍ മാരുതിക്ക് മുന്നില്‍ മാരുതി മാത്രം. ഓരോ മാസവും സ്വന്തം വില്‍പന റെക്കോര്‍ഡ് തിരുത്തി ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ മുന്നേറുകയാണ്. മാര്‍ച്ച് മാസം കൈവരിച്ച റെക്കോര്‍ഡ് വില്‍പന ഏപ്രില്‍ മാസവും മാരുതി കൈയ്യടക്കി. കഴിഞ്ഞ മാസം മാരുതി വിറ്റത് 1.73 ലക്ഷം കാറുകള്‍. വളര്‍ച്ചാനിരക്ക് 14.4 ശതമാനം.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

ഇതില്‍ ആഭ്യന്തര വിപണിയില്‍ നിന്നു മാത്രം 1,64,978 യൂണിറ്റുകളുടെ വില്‍പന മാരുതി രേഖപ്പെടുത്തി. കയറ്റുമതി വിപണിയില്‍ 8,008 കാറുകളെയാണ് മാരുതി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മാരുതിയുടെ വില്‍പന എത്തിനിന്നത് 1.51 ലക്ഷം യൂണിറ്റില്‍.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

ഇക്കുറിയും ചിത്രം വ്യത്യസ്തമല്ല; കോമ്പാക്ട് മാരുതി കാറുകളുടെ തിളക്കം വിപണിയില്‍ പതിവുപോലെ തുടരുന്നു. സ്വിഫ്റ്റ്, ഇഗ്നിസ്, സെലറിയോ, ബലെനോ, ഡിസൈര്‍, ടൂര്‍ എസ് എന്നിവരാണ് വില്‍പനയില്‍ മുന്നില്‍. കോമ്പാക്ട് മോഡലുകളില്‍ നിന്നു മാത്രം മാരുതി നേടിയത് 83,834 യൂണിറ്റുകളുടെ വില്‍പന.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

പുതുതലമുറ സ്വിഫ്റ്റും ഡിസൈറും മാരുതിയുടെ വില്‍പനയില്‍ നിര്‍ണായകമായി. കോമ്പാക്ട് മോഡലുകള്‍ക്ക് തൊട്ടുപിന്നില്‍ എന്‍ട്രി ലെവല്‍ കാറുകളും നിലയുറപ്പിച്ചു നില്‍പ്പുണ്ട്. ആള്‍ട്ടോ, വാഗണ്‍ആര്‍ മോഡലുകളാണ് ഇതില്‍ മുഖ്യം.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

37,794 എന്‍ട്രി ലെവല്‍ കാറുകളെയാണ് പോയ മാസം മാരുതി വിപണിയില്‍ വിറ്റത്. സുസൂക്കിയുടെ ആഗോള വില്‍പനയില്‍ അമ്പതു ശതമാനത്തിലേറെ മാരുതിയുടെ സംഭാവനയാണ്. ഓരോ മാസവും ഇതു കൂടി വരികയാണെന്ന കാര്യവും ശ്രദ്ധേയം.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

2020 ഓടെ ഇന്ത്യയില്‍ ഇരുപതു ലക്ഷം കാറുകളെ വില്‍ക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസൂക്കി. പുതുതലമുറ എര്‍ട്ടിഗയും പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റും വരുന്നതോട് കൂടി മാരുതിയുടെ വില്‍പന കുതിക്കുമെന്നാണ് വിലയിരുത്തല്‍.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

പുതിയ സ്വിഫ്റ്റ് വന്നിട്ടും ബലെനോയുടെ പ്രചാരം കുറഞ്ഞിട്ടില്ലെന്നതും കൂട്ടത്തില്‍ എടുത്തുപറയേണ്ടതുണ്ട്. മാരുതിയുടെ ഏറ്റവും വില കൂടിയ ഹാച്ച്ബാക്കായിട്ടു കൂടി ശരാശരി പതിനായിരം യൂണിറ്റുകളുടെ വില്‍പന ബലെനോ കൈയ്യടക്കുന്നു.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

ബലെനോയ്ക്ക് പ്രചാരം വര്‍ധിക്കാനുള്ള ചില കാരണങ്ങള്‍ —

പ്രീമിയം മാരുതി

പ്രീമിയമെന്ന് മാരുതി വിശേഷിപ്പിച്ച ആദ്യ മോഡല്‍. പ്രീമിയം പ്രതിച്ഛായക്ക് കരുത്തു പകരാന്‍ നെക്സ ഡീലര്‍ഷിപ്പ് മുഖേന മാത്രമാണ് ഹാച്ച്ബാക്കിന്റെ വില്‍പന. എല്ലാ അര്‍ത്ഥത്തിലും സ്വിഫ്റ്റിലും ഒരു പടി മുകളിലാണ് ബലെനോ.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

കണ്ടുമടുത്ത സ്വിഫ്റ്റുകളില്‍ നിന്നും ഒരു മാറ്റം; ബലെനോ ഹാച്ച്ബാക്കിനെ തെരഞ്ഞെടുക്കാന്‍ ചില ഉപഭോക്താക്കള്‍ ഇങ്ങനെയും കാരണം കണ്ടെത്തുന്നു.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

പ്രായോഗികത

പ്രായോഗികതയാണ് ബലെനോയുടെ പ്രചാരം വര്‍ധിക്കാനുള്ള മറ്റൊരു കാരണം. 3,995 mm നീളവും, 1,745 mm വീതിയും ബലെനോയ്ക്കുണ്ട്. 2,520 mm നീളമേറിയതാണ് ഹാച്ച്ബാക്കിന്റെ വീല്‍ബേസ്. ഇതേ കാരണം കൊണ്ട് തന്നെ വിശാലമാണ് ബലെനോയുടെ അകത്തളം.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

ഇന്റീരിയറില്‍ അടക്കവും ഒതുക്കവും കൃത്യമായി പാലിക്കാന്‍ മാരുതി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ധനക്ഷമതയാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ മറ്റൊരു ആകര്‍ഷണം. 27.39 കിലോമീറ്ററാണ് ബലെനോ ഡീസല്‍ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത. പെട്രോള്‍ പതിപ്പാകട്ടെ 21.4 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പുവരുത്തുന്നുണ്ട്.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

പ്രീമിയമെങ്കിലും ബജറ്റ് വില

5.35 ലക്ഷം രൂപ മുതലാണ് ബലെനോയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. പുതിയ സ്വിഫ്റ്റിന്റെ വില ആരംഭിക്കുന്നത് 4.99 ലക്ഷം രൂപ മുതലും. 36,000 രൂപ അധികം കൊടുത്താല്‍ പ്രീമിയം ഹാച്ച്ബാക്കിനെ കിട്ടുമെന്ന് വിശ്വാസം ഉപഭോക്താക്കളെ സ്വാധീനിച്ചു കഴിഞ്ഞു.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

വിശാലത, തിങ്ങി നിറഞ്ഞ ഫീച്ചറുകള്‍, മികവുറ്റ സുരക്ഷ; ബലെനോ ശ്രദ്ധയാകര്‍ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഹ്യുണ്ടായി എലൈറ്റ് i20 യെക്കാളും വിലക്കുറുവുണ്ടെന്നതും ബലെനോയുടെ പ്രചാരത്തിനുള്ള കാരണമാണ്. ഇന്ത്യന്‍ തുടിപ്പ് അറിഞ്ഞാണ് കാറുകളുടെ വില മാരുതി നിശ്ചയിക്കുന്നത്. ബലെനോയിലും ആ പതിവ് തെറ്റിയിട്ടില്ല.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

ഫീച്ചറുകളടെ ബാഹുല്യം

ഫീച്ചറുകളും ബലെനോയുടെ മുഖ്യ ആകര്‍ഷണമാണ്. കീ-ലെസ് ഗോ, സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ആപ്പിള്‍ കാര്‍പ്ലേയോട് കൂടിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, നാവിഗേഷന്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ക്യാമറ, ബ്ലുടൂത്ത്, സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്ലാമ്പുകള്‍, ഫോളോ മീ ലാമ്പുകള്‍ - എണ്ണിയാല്‍ തീരില്ല ബലെനോ ഹാച്ച്ബാക്കിന്റെ ഫീച്ചറുകള്‍.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

എബിഎസ്, ഇബിഡി, ഇരട്ട എയര്‍ബാഗുകള്‍ എന്നിവ വകഭേദങ്ങളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ചുരുക്കത്തില്‍ പണത്തിനൊത്ത മൂല്യം ബലെനോ കാഴ്ചവെക്കുന്നുണ്ട്.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

വകഭേദങ്ങള്‍ അനവധി

ഫീച്ചറുകളുടെ കാര്യം പറഞ്ഞ പോലെയാണ് ബലെനോ വകഭേദങ്ങളുടെ എണ്ണവും. പെട്രോള്‍ കാര്‍ വേണ്ടവര്‍ക്ക് 1.2 ലിറ്റര്‍ കെ-സീരീസ് പതിപ്പുണ്ട്; ഇനി ഗിയര്‍ബോക്സ് ഓട്ടോമാറ്റിക്ക് വേണമെന്ന് വാശിപ്പിടിക്കുന്നവര്‍ക്ക് സിവിടി ഓപ്ഷനും മാരുതി നല്‍കുന്നുണ്ട്.

കാര്‍ വില്‍പന: റെക്കോര്‍ഡുകള്‍ തിരുത്തി മാരുതി!

ഇന്ധനക്ഷമതയ്ക്ക് മുന്‍ഗണന നല്‍കുന്നവര്‍ക്കായാണ് 1.3 ലിറ്റര്‍ ഡീസല്‍ ബലെനോയുള്ളത്. ബലെനോ സ്പോര്‍ടി അല്ലെന്ന പരാതിയുണ്ടോ, നിരയില്‍ ബലെനോ RS ഹാച്ച്ബാക്കുമുണ്ട് ഇതിനുത്തരമായി. 101 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനിലാണ് ബലെനോ RS -ന്റെ ഒരുക്കം.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Suzuki India April 2018 Sales. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X