സ്വിഫ്റ്റിന് ആറു സ്പീഡ് ഗിയര്‍ബോക്‌സ് ഉടന്‍; പിന്നാലെ മറ്റു മാരുതി കാറുകള്‍ക്കും!

By Dijo Jackson

മാരുതി കാറുകള്‍ക്ക് ആറു സ്പീഡ് ഗിയര്‍ബോക്‌സ് ലഭിക്കാന്‍ ഇനി ഏറെ കാലതാമസമില്ല. ഫെബ്രുവരി മാസം ഇന്ത്യയില്‍ എത്തിയ പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ പുതിയ ആറു സ്പീഡ് ഗിയര്‍ബോക്‌സ് ലഭ്യമാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍.

ആറു സ്പീഡ് ഗിയര്‍ബോക്‌സുമായി സ്വിഫ്റ്റ് ഉടന്‍ വിപണിയില്‍; പിന്നാലെ മറ്റു മാരുതി കാറുകളും!

നിലവില്‍ ആള്‍ട്ടോ മുതല്‍ സിയാസ് വരെ നീളുന്ന നിരയ്ക്ക് അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കുന്നത്. ആറു സ്പീഡ് ഗിയര്‍ബോക്‌സിന്റെ പശ്ചാത്തലത്തില്‍ കാറുകളെ കൂടുതല്‍ ഡ്രൈവര്‍ കേന്ദ്രീകൃതമാക്കുകയാണ് മാരുതിയുടെ ലക്ഷ്യം.

ആറു സ്പീഡ് ഗിയര്‍ബോക്‌സുമായി സ്വിഫ്റ്റ് ഉടന്‍ വിപണിയില്‍; പിന്നാലെ മറ്റു മാരുതി കാറുകളും!

MF30 എന്ന കോഡ്‌നാമത്തിലുള്ള പുതിയ ആറു സ്പീഡ് ഗിയര്‍ബോക്‌സ് മാരുതി കാറുകളുടെ മികവ് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. മാരുതിയുടെ മുഴുവന്‍ നിരയ്ക്കും ആറു സ്പീഡ് ഗിയര്‍ബോക്‌സ് ലഭിക്കുമോ എന്ന കാര്യം സംശയമാണ്.

ആറു സ്പീഡ് ഗിയര്‍ബോക്‌സുമായി സ്വിഫ്റ്റ് ഉടന്‍ വിപണിയില്‍; പിന്നാലെ മറ്റു മാരുതി കാറുകളും!

എന്നാല്‍ സ്വിഫ്റ്റിന് പിന്നാലെ ബലെനോ, വിറ്റാര ബ്രെസ്സ, സിയാസ്, എസ്-ക്രോസ് എന്നീ മോഡലുകള്‍ക്ക് ആറു സ്പീഡ് ഗിയര്‍ബോക്‌സ് ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ആറു സ്പീഡ് ഗിയര്‍ബോക്‌സുമായി സ്വിഫ്റ്റ് ഉടന്‍ വിപണിയില്‍; പിന്നാലെ മറ്റു മാരുതി കാറുകളും!

ആറു സ്പീഡ് ഗിയര്‍ബോക്‌സ് ഈ കാറുകളുടെ മികവ് വര്‍ധിപ്പിക്കും. ആറാം ഗിയറിന്റെ വരവോട് കൂടി മാരുതി കാറുകളുടെ ഇന്ധനക്ഷമത കൂടുതല്‍ മെച്ചപ്പെടും. ഒപ്പം എഞ്ചിനില്‍ അധികം സമ്മര്‍ദ്ദം ചെലുത്താതെ കൂടുതല്‍ വേഗത കൈവരിക്കാനും സാധിക്കും.

ആറു സ്പീഡ് ഗിയര്‍ബോക്‌സുമായി സ്വിഫ്റ്റ് ഉടന്‍ വിപണിയില്‍; പിന്നാലെ മറ്റു മാരുതി കാറുകളും!

ഉദ്ദാഹരണത്തിന് അഞ്ചാം ഗിയറിന് പകരം ആറാം ഗിയറില്‍ 80-100 കിലോമീറ്റര്‍ വേഗതത്തില്‍ സഞ്ചരിക്കുമ്പോള്‍ കാറിന്റെ ഇന്ധന ഉപഭോഗം കുറയും, ഒപ്പം എഞ്ചിന്‍ സമ്മര്‍ദ്ദവും.

ആറു സ്പീഡ് ഗിയര്‍ബോക്‌സുമായി സ്വിഫ്റ്റ് ഉടന്‍ വിപണിയില്‍; പിന്നാലെ മറ്റു മാരുതി കാറുകളും!

നേരത്തെ ആദ്യ തലമുറ എസ്-ക്രോസില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സിനെ മാരുതി നല്‍കിയിരുന്നു. 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ആറു സ്പീഡ് ഗിയര്‍ബോക്‌സിനെ പിന്തുണ ലഭിച്ചത്.

ആറു സ്പീഡ് ഗിയര്‍ബോക്‌സുമായി സ്വിഫ്റ്റ് ഉടന്‍ വിപണിയില്‍; പിന്നാലെ മറ്റു മാരുതി കാറുകളും!

എന്നാല്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തിയപ്പോഴേക്കും 1.6 ലിറ്റര്‍ എഞ്ചിനും ആറു സ്പീഡ് ഗിയര്‍ബോക്‌സും നിരയില്‍ നിന്നും അപ്രത്യക്ഷമായി.

ആറു സ്പീഡ് ഗിയര്‍ബോക്‌സുമായി സ്വിഫ്റ്റ് ഉടന്‍ വിപണിയില്‍; പിന്നാലെ മറ്റു മാരുതി കാറുകളും!

ശ്രേണിയില്‍ പോര് മുറുകിയതാണ് ആറു സ്പീഡ് ഗിയര്‍ബോക്‌സിനെ അവതരിപ്പിക്കാനുള്ള മാരുതിയുടെ തിടുക്കത്തിന് കാരണം. എലൈറ്റ് i20, വേര്‍ണ, ക്രെറ്റ പോലുള്ള ഹ്യുണ്ടായി കാറുകളില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സ് ഒരുങ്ങുന്നുണ്ട്.

ആറു സ്പീഡ് ഗിയര്‍ബോക്‌സുമായി സ്വിഫ്റ്റ് ഉടന്‍ വിപണിയില്‍; പിന്നാലെ മറ്റു മാരുതി കാറുകളും!

നെക്‌സോണിലും ഹെക്‌സയിലും ആറു സ്പീഡ് ഗിയര്‍ബോക്‌സിനെ ടാറ്റയും നല്‍കുന്നു. റെനോ ക്യാപ്ച്ചര്‍, ഡസ്റ്റര്‍, ലോഡ്ജി മോഡലുകളും ആറു സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പമാണ് വിപണിയില്‍ എത്തുന്നത്.

ആറു സ്പീഡ് ഗിയര്‍ബോക്‌സുമായി സ്വിഫ്റ്റ് ഉടന്‍ വിപണിയില്‍; പിന്നാലെ മറ്റു മാരുതി കാറുകളും!

ഈ സന്ദര്‍ഭത്തില്‍ കൈയ്യും കെട്ടി നില്‍ക്കാന്‍ തങ്ങളും തയ്യാറല്ലെന്ന് പറഞ്ഞ വെച്ചാണ് ആറു സ്പീഡ് ഗിയര്‍ബോക്‌സുമായി മാരുതിയും വരിക.

Source: MoneyControl

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Suzuki Cars To Get New 6-Speed Gearbox. Read in Malayalam.
Story first published: Thursday, March 15, 2018, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X