മാരുതി എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ എംപിവി വിപണിയില്‍ — അറിയേണ്ടതെല്ലാം

By Dijo Jackson

പുതുതലമുറ എര്‍ട്ടിഗ ഇന്ത്യയില്‍ എത്താന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിലവിലുള്ള എര്‍ട്ടിഗയ്ക്ക് പ്രത്യേക പതിപ്പമായി മാരുതി. ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗ എംപിവി വിപണിയില്‍ പുറത്തിറങ്ങി. 2018 എര്‍ട്ടിഗയുടെ വരവിന് മുമ്പെ പഴയ എര്‍ട്ടിഗകളെ വിറ്റുതീര്‍ക്കാനുള്ള കമ്പനിയുടെ നീക്കമാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ അവതാരം.

മാരുതി എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ എംപിവി വിപണിയില്‍ — അറിയേണ്ടതെല്ലാം

ക്രോം അലങ്കാരമാണ് ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗയുടെ പ്രധാന വിശേഷം. ഫോഗ്‌ലാമ്പുകള്‍ക്ക് മുകളിലും, അലോയ് വീലുകളിലും ക്രോം തിളങ്ങി നില്‍പ്പുണ്ട്. ക്രോമില്‍ സമ്പൂര്‍ണമാണ് ഗ്രില്ല്. ഇരുവശങ്ങളിലും വീതിയേറിയ ക്രോം വര കാണാം.

മാരുതി എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ എംപിവി വിപണിയില്‍ — അറിയേണ്ടതെല്ലാം

പിറകിലെ ഹാച്ച്‌ലിഡില്‍ ലിമിറ്റഡ് എഡിഷന്‍ ബാഡ്ജും ഒരുങ്ങുന്നുണ്ട്. മൂന്നു പുതിയ നിറങ്ങളും ലിമിറ്റഡ് എഡിഷന്‍ അവകാശപ്പെടുന്നു. സില്‍ക്കി സില്‍വര്‍, സുപീരിയര്‍ വൈറ്റ്, എക്‌സ്‌ക്വിസിറ്റ് മറൂണ്‍ എന്നീ നിറങ്ങള്‍ ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗ എംപിവിയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

മാരുതി എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ എംപിവി വിപണിയില്‍ — അറിയേണ്ടതെല്ലാം

അകത്തളത്തിലും ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. തടി കൊണ്ടു നിര്‍മ്മിതമെന്ന് തോന്നിപ്പിക്കുന്ന ഘടനകളാണ് ഡോറുകളിലും, സെന്റര്‍ കണ്‍സോളിലും, സ്റ്റീയറിംഗ് വീലിലും. ഡാഷ്‌ബോര്‍ഡിലും ഇതു ദൃശ്യമാണ്.

മാരുതി എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ എംപിവി വിപണിയില്‍ — അറിയേണ്ടതെല്ലാം

പര്‍പ്പിള്‍ നിറത്തിലുള്ള ലെതര്‍ സീറ്റുകളാണ് ലിമിറ്റഡ് എഡിഷന് ലഭിച്ചിട്ടുള്ളത്. പ്രത്യേക സ്റ്റീയറിംഗ് കവറും ലിമിറ്റഡ് എഡിഷന്റെ പ്രത്യേകതയാണ്. നിലവിലുള്ള ഏഴു സീറ്റര്‍ ഘടന അകത്തളത്തില്‍ തുടരുന്നു.

മാരുതി എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ എംപിവി വിപണിയില്‍ — അറിയേണ്ടതെല്ലാം

കാഴ്ചയില്‍ മാത്രമാണ് ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗ മാറ്റങ്ങള്‍ അവകാശപ്പെടുന്നത്. എഞ്ചിനില്‍ മാറ്റമില്ല. 1.4 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളിലാണ് ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗ എംപിവിയുടെ ഒരുക്കം.

മാരുതി എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ എംപിവി വിപണിയില്‍ — അറിയേണ്ടതെല്ലാം

പെട്രോള്‍ എഞ്ചിന് 94 bhp കരുത്തും 130 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 89 bhp കരുത്തും 200 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

മാരുതി എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ എംപിവി വിപണിയില്‍ — അറിയേണ്ടതെല്ലാം

അതേസമയം പെട്രോള്‍ എഞ്ചിനില്‍ നാലു സ്പീഡ് ടോര്‍ഖ കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭ്യമാണ്. പുതിയ ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിയുടെ വില മാരുതി പ്രഖ്യാപിച്ചിട്ടില്ല. പുതിയ മോഡലിന്റെ മൂന്നു പരസ്യ വീഡിയോ കമ്പനി പുറത്തുവിട്ടു കഴിഞ്ഞു.

മാരുതി എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ എംപിവി വിപണിയില്‍ — അറിയേണ്ടതെല്ലാം

ഉടന്‍ തന്നെ ലിമിറ്റഡ് എഡിഷന്റെ വിലയും മാരുതി വെളിപ്പെടുത്തും. 7.8 ലക്ഷം മുതല്‍ 8 ലക്ഷം രൂപ വരെ വില ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗയ്ക്ക് പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ഉത്സവകാലത്തോടെ പുതുതലമുറ എര്‍ട്ടിഗ മാരുതി നിരയില്‍ അണിനിരക്കും.

മാരുതി എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ എംപിവി വിപണിയില്‍ — അറിയേണ്ടതെല്ലാം

ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ വെച്ചാണ് പുതുതലമുറ എര്‍ട്ടിഗ രാജ്യാന്തര സമൂഹത്തിന് മുന്നില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. രൂപത്തിലും ഭാവത്തിലും അടിമുടി മാറിയാണ് 2018 എര്‍ട്ടിഗ ഇന്ത്യൻ തീരമണയുക.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Suzuki Ertiga Limited Edition MPV Introduced. Read in Malayalam.
Story first published: Thursday, May 10, 2018, 12:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X