പുതിയ എര്‍ട്ടിഗ വില്‍പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി, നവംബര്‍ 21 -ന് വിപണിയില്‍

By Staff

ആദ്യം സ്വിഫ്റ്റ് വന്നു. പിന്നെ സിയാസ് എത്തി. ഇനി ഊഴം പുതുതലമുറ എര്‍ട്ടിഗയുടേതാണ്. ഈ വര്‍ഷം മാരുതി ഇന്ത്യയ്ക്കായി കാത്തുവെച്ച മൂന്നാമത്തെ സുപ്രധാന മോഡല്‍. നവംബര്‍ 21 -ന് എര്‍ട്ടിഗ കൂടി അണിനിരക്കുന്നതോടെ മാരുതി നിര കൂടുതല്‍ ശക്തമാവും. മറാസോയുടെ വരവ് എംപിവി ശ്രേണിയില്‍ പുതുചലനങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ എര്‍ട്ടിഗയ്ക്ക് പുതുമ നല്‍കാതെ മാരുതിക്ക് വേറെ നിവൃത്തിയില്ല.

പുതിയ എര്‍ട്ടിഗയുടെ വില്‍പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി, നവംബര്‍ 21 -ന് വിപണിയില്‍

സ്വിഫ്റ്റ് പുറത്തിറങ്ങുന്ന HEARTECT അടിത്തറയില്‍ നിന്നും പുതുതലമുറ എര്‍ട്ടിഗ പിറക്കുമ്പോള്‍ ആരാധകര്‍ ആകാംഷയിലാണ്. നിലവില്‍ ഇന്തോനേഷ്യയില്‍ വില്‍പനയുള്ള രണ്ടാംതലമുറ എര്‍ട്ടിഗയാണ് ഇങ്ങോട്ടു വരിക.

Most Read: ഫോര്‍ച്യൂണര്‍ എതിരാളിക്ക് മഹീന്ദ്ര പേരിട്ടു, വരുന്നൂ ആള്‍ട്യുറാസ് എസ്‌യുവി നവംബര്‍ 26 -ന്

പുതിയ എര്‍ട്ടിഗയുടെ വില്‍പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി, നവംബര്‍ 21 -ന് വിപണിയില്‍

വരവു മുന്‍നിര്‍ത്തി രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ എംപിവിയുടെ പ്രീ-ബുക്കിംഗ് തുടങ്ങി. ബുക്കിംഗ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മാരുതി ഉടന്‍ നടത്തും. എന്നാല്‍ കരുതിയതുപോലെ പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകളായിരിക്കില്ല പുതുതലമുറ എര്‍ട്ടിഗ വില്‍ക്കുക.

പുതിയ എര്‍ട്ടിഗയുടെ വില്‍പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി, നവംബര്‍ 21 -ന് വിപണിയില്‍

മാരുതി സുസുക്കി അറീന ഡീലര്‍ഷിപ്പുകള്‍ക്കാണ് പുതിയ എംപിവിയുടെ ചുമതല. സ്വിഫ്റ്റ്, ഡിസൈര്‍, വിറ്റാര ബ്രെസ്സകള്‍ക്കൊപ്പം പുതിയ എര്‍ട്ടിഗയും അറീന നിരയില്‍ തുടരും. അതേസമയം എര്‍ട്ടിഗയുടെ വില്‍പന പ്രമാണിച്ച് അറീന ഡീലര്‍ഷിപ്പുകളുടെ വിപണന ശൃഖല നവീകരിക്കാനുള്ള നീക്കങ്ങള്‍ മാരുതി തുടങ്ങി.

പുതിയ എര്‍ട്ടിഗയുടെ വില്‍പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി, നവംബര്‍ 21 -ന് വിപണിയില്‍

നിലവില്‍ നെക്‌സ, അറീന കാറുകള്‍ക്ക് വെവ്വേറെ സര്‍വീസ് സെന്ററുകള്‍ മാരുതി സ്ഥാപിച്ചിട്ടില്ല. എന്നാല്‍ സമീപഭാവിയില്‍ തന്നെ ഈ സ്ഥിതിക്കും മാറ്റമുണ്ടാകും. സുസുക്കി കണക്ട് ടെലിമാറ്റിക്‌സ് സേവനങ്ങളാണ് നെക്‌സ കാറുകളുടെ പ്രധാന പ്രത്യേകത.

പുതിയ എര്‍ട്ടിഗയുടെ വില്‍പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി, നവംബര്‍ 21 -ന് വിപണിയില്‍

നിലവിലുള്ള എര്‍ട്ടിഗയെക്കാള്‍ 110 mm നീളവും 50 mm വീതിയും 5 mm ഉയരവും പുതിയ എര്‍ട്ടിഗയ്ക്ക് കൂടുതലുണ്ട്. നീളം കൂടിയതുകൊണ്ടു മൂന്നാംനിര യാത്രാക്കാര്‍ക്ക് ഇരിക്കാന്‍ കൂടുതല്‍ സൗകര്യം ലഭിക്കും. മികച്ച ഹെഡ്‌റൂം സ്‌പേസും അകത്ത് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

പുതിയ എര്‍ട്ടിഗയുടെ വില്‍പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി, നവംബര്‍ 21 -ന് വിപണിയില്‍

നീളം കൂടിയെങ്കിലും എംപിവിയുടെ നിയന്ത്രണ മികവിന് യാതൊരു മാറ്റങ്ങളും സംഭവിച്ചിട്ടില്ലെന്നും മാരുതി ഉറപ്പുപറയുന്നു. മാരുതി വികസിപ്പിച്ച പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എര്‍ട്ടിഗയില്‍. നിലവിലുള്ള 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിന് പകരമാണിത്. ഇതുകൂടാതെ സിയാസിന് കിട്ടിയ പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പുതുതലമുറ എര്‍ട്ടഗയ്ക്കും കരുത്തുപകരും.

പുതിയ എര്‍ട്ടിഗയുടെ വില്‍പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി, നവംബര്‍ 21 -ന് വിപണിയില്‍

പെട്രോള്‍ എഞ്ചിന് 102 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഭേദപ്പെട്ട മൈലേജ് ഉറപ്പുവരുത്താന്‍ സുസുക്കി മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്‍ബലം ഇരു എഞ്ചിന്‍ പതിപ്പുകള്‍ക്കുമുണ്ടാകും.

Most Read: സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

പുതിയ എര്‍ട്ടിഗയുടെ വില്‍പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി, നവംബര്‍ 21 -ന് വിപണിയില്‍

ഡീസല്‍ മോഡലുകളില്‍ മാത്രമെ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഒരുങ്ങുകയുള്ളൂ. പെട്രോള്‍ മോഡലുകളില്‍ അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. എര്‍ട്ടിഗയ്ക്ക് എഎംടി പതിപ്പ് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പുതിയ എര്‍ട്ടിഗയുടെ വില്‍പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി, നവംബര്‍ 21 -ന് വിപണിയില്‍

സുരക്ഷ വിലയിരുത്തിയാല്‍ എര്‍ട്ടിഗ മോഡലുകളില്‍ മുഴുവന്‍ എബിഎസും ഇബിഡിയും ISOFIX ചൈല്‍ഡ് സീറ്റുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഒരുങ്ങും. ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍പോകുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മോഡലുകള്‍ക്ക് മുഴുവന്‍ ഈ ഫീച്ചറുകള്‍ നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണം.

പുതിയ എര്‍ട്ടിഗയുടെ വില്‍പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി, നവംബര്‍ 21 -ന് വിപണിയില്‍

സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് വാര്‍ണിംഗ്, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും മോഡലില്‍ പ്രതീക്ഷിക്കാം. ഉയര്‍ന്ന മോഡലുകളില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ക്കൊപ്പം ക്യാമറയും ലഭിക്കും. വിപണിയില്‍ ഏഴുലക്ഷം മുതല്‍ 11 ലക്ഷം രൂപവരെ പുതിയ എര്‍ട്ടിഗയ്ക്ക് വില കരുതാം.

More from DriveSpark

Article Published On: Monday, November 5, 2018, 12:45 [IST]
English summary
Maruti Suzuki Ertiga Not To Be Sold Through The Nexa Dealership. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X