ജൂണില്‍ കാര്‍ വില കൂട്ടാന്‍ മാരുതിയും

By Dijo Jackson

കാര്‍ വില കൂട്ടാനൊരുങ്ങി മാരുതി സുസുക്കി. ജൂണ്‍ മുതല്‍ മുഴുവന്‍ മാരുതി കാറുകളുടെയും വില കമ്പനി കൂട്ടുമെന്ന് റിപ്പോര്‍ട്ട്. വില വര്‍ധനവ് പ്രീമിയം നെക്‌സ മോഡലുകളിലും പ്രാബല്യത്തില്‍ വരും. രണ്ടു ശതമാനമാണ് മാരുതി കാറുകള്‍ക്ക് വില കൂടുക. ഇതോടെ അയ്യായിരം മുതല്‍ ഇരുപത്തയ്യായിരം രൂപ വരെ മാരുതി മോഡലുകള്‍ക്ക് വില ഉയരും.

ജൂണില്‍ കാര്‍ വില കൂട്ടാന്‍ മാരുതിയും; രണ്ടു ശതമാനം വില ഉയരും

വില വര്‍ധനവ് സംബന്ധിച്ചു ഔദ്യോഗിക പ്രസ്താവന മാരുതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഡീലര്‍ഷിപ്പുകള്‍ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. വാഹന നിര്‍മ്മാണ ഘടകങ്ങള്‍ക്ക് വില കൂടിയതും അടിക്കടി ഉയരുന്ന ഇന്ധന വിലയുമാണ് മാരുതിയുടെ തീരുമാനത്തിന് പിന്നില്‍.

ജൂണില്‍ കാര്‍ വില കൂട്ടാന്‍ മാരുതിയും; രണ്ടു ശതമാനം വില ഉയരും

ഇറക്കുമതി തീരുവയിലുണ്ടായ വര്‍ധനവും കാര്‍ വില കൂടാന്‍ കാരണമാണ്. നേരത്തെ സമാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂണില്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് ഹ്യുണ്ടായി പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ടു ശതമാനമാണ് ഹ്യുണ്ടായി കാറുകളിലും വില ഉയരുക.

ജൂണില്‍ കാര്‍ വില കൂട്ടാന്‍ മാരുതിയും; രണ്ടു ശതമാനം വില ഉയരും

അറീന, പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെയാണ് മാരുതിയുടെ കാര്‍ വില്‍പന. ഇന്ത്യയില്‍ പ്രചാരമുള്ള ആള്‍ട്ടോ, സെലറിയോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസൈര്‍, വിറ്റാര ബ്രെസ്സ മോഡലുകള്‍ അണിനിരക്കുന്നത് അറീന ഷോറൂമുകളില്‍ നിന്നാണ്.

ജൂണില്‍ കാര്‍ വില കൂട്ടാന്‍ മാരുതിയും; രണ്ടു ശതമാനം വില ഉയരും

അതേസമയം ഇഗ്നിസ്, ബലെനോ, സിയാസ്, എസ്-ക്രോസ് മോഡലുകള്‍ എത്തുന്നത് നെക്‌സ ഷോറൂമുകളില്‍ നിന്നും. പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കാണ് മാരുതി നിരയില്‍ എത്തിയ ഏറ്റവും പുതിയ മോഡല്‍. പുതുതലമുറ എര്‍ട്ടിഗ, സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, പുതുതലമുറ വാഗണ്‍ആര്‍ മോഡലുകളെ ഈ വര്‍ഷം കമ്പനി വിപണിയില്‍ കൊണ്ടുവരും.

ജൂണില്‍ കാര്‍ വില കൂട്ടാന്‍ മാരുതിയും; രണ്ടു ശതമാനം വില ഉയരും

നേരത്തെ, ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്തു കാറുകള്‍ക്കെല്ലാം ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം മാരുതി പ്രഖ്യാപിച്ചിരുന്നു. ഇനി മുതൽ പുതിയ മാരുതി കാറുകളില്‍ ഓപ്ഷനല്‍ ആക്‌സസറിയായി ഡീലര്‍മാര്‍ ഈ സംവിധാനം ഘടിപ്പിച്ചു നല്‍കും.

ജൂണില്‍ കാര്‍ വില കൂട്ടാന്‍ മാരുതിയും; രണ്ടു ശതമാനം വില ഉയരും

പുതുതലമുറ സ്വിഫ്റ്റ്, ഡിസൈര്‍, വിറ്റാര ബ്രെസ്സ പോലുള്ള പ്രചാമേറിയ മോഡലുകള്‍ക്ക് പോലും ആദ്യം ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം നല്‍കാന്‍ മാരുതി കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ വിപണിയില്‍ മത്സരം കനത്തതോടെ മാരുതി തീരുമാനം മാറ്റി.

ജൂണില്‍ കാര്‍ വില കൂട്ടാന്‍ മാരുതിയും; രണ്ടു ശതമാനം വില ഉയരും

12,990 രൂപയാണ് മാരുതി ലഭ്യമാക്കുന്ന ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനത്തിന്റെ വില. ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനത്തിന്റെ ഭാഗമായി നാലു ടയറുകളിലും അഞ്ചു സെന്‍സറുകള്‍ വീതം ഇടംപിടിക്കും.

ജൂണില്‍ കാര്‍ വില കൂട്ടാന്‍ മാരുതിയും; രണ്ടു ശതമാനം വില ഉയരും

ഡാഷ്‌ബോര്‍ഡില്‍ പ്രത്യേകം സ്ഥാപിച്ച ഡിസ്‌പ്ലേ സെന്‍സറില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം ഡ്രൈവറിലേക്ക് എത്തിക്കും.

Source: CarDekho

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Suzuki To Hike Prices By Up To 2 Percent. Read in Malayalam.
Story first published: Thursday, May 31, 2018, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X