മാരുതി കാറുകള്‍ക്ക് വില കൂടി

By Staff

ഇന്ത്യയില്‍ മാരുതി കാറുകള്‍ക്ക് വില കൂടി. ഓഗസ്റ്റ് 16 മുതല്‍ മുഴുവന്‍ മോഡലുകളിലും പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. 6,100 രൂപ വരെയാണ് മോഡലുകള്‍ക്ക് വില കൂടിയത്. ഈ വര്‍ഷമിത് രണ്ടാംതവണയാണ് കാര്‍ വില കൂട്ടാന്‍ മാരുതി നടപടിയെടുക്കുന്നത്.

മാരുതി കാറുകള്‍ക്ക് വില കൂടി

മുമ്പ് ജനുവരിയില്‍ 17,000 രൂപ വരെ മോഡലുകള്‍ക്ക് കമ്പനി വില കൂട്ടിയിരുന്നു. രൂപയുടെ മൂല്യമിടിഞ്ഞതും നിര്‍മ്മാണ ഘടകങ്ങളുടെ വില ഉയര്‍ന്നതും കാര്‍ വില കൂട്ടാനുള്ള കാരണങ്ങളായി മാരുതി ചൂണ്ടിക്കാട്ടി.

മാരുതി കാറുകള്‍ക്ക് വില കൂടി

ഓരോ മോഡലിലും നടപ്പിലായിരിക്കുന്ന വില വര്‍ധനവ് എത്രയെന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ചില മോഡലുകളില്‍ നാമമാത്രമാണ് വിലവര്‍ധനവ്. നിലവില്‍ ആള്‍ട്ടോ ഹാച്ച്ബാക്ക് മുതല്‍ പ്രീമിയം എസ്-ക്രോസ് ക്രോസ്ഓവര്‍ വരെ നീളുന്നതാണ് മാരുതിയുടെ മോഡല്‍ നിര.

മാരുതി കാറുകള്‍ക്ക് വില കൂടി

മാരുതി സുസുക്കി അറീന, നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് മാരുതി കാറുകള്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുന്നത്. 2.52 ലക്ഷം മുതല്‍ 3.81 ലക്ഷം രൂപ വരെയാണ് ആള്‍ട്ടോ 800 ഹാച്ച്ബാക്കിന് വില.

മാരുതി കാറുകള്‍ക്ക് വില കൂടി

ഇന്ത്യയില്‍ തകര്‍പ്പന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന പുതുതലമുറ സ്വിഫ്റ്റ് വില്‍പനയ്‌ക്കെത്തുന്നത് 4.99 ലക്ഷം രൂപ മുതലും. 8.76 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വിഫ്റ്റ് വകഭേദത്തിന് വിപണിയില്‍ വില. മോഡലുകളുടെ പുതുക്കിയ വില ഔദ്യോഗികമായി കമ്പനി ഉടന്‍ പുറത്തുവിടും.

മാരുതി കാറുകള്‍ക്ക് വില കൂടി

കോമ്പാക്ട് എസ്‌യുവി വിറ്റാര ബ്രെസ്സയിലാണ് ഏറ്റവും ഉയര്‍ന്ന വിലവര്‍ധനവ് മാരുതി രേഖപ്പെടുത്തുന്നത്. ഡീസല്‍ മോഡലില്‍ മാത്രം അണിനിരക്കുന്ന വിറ്റാര ബ്രെസ്സയില്‍ 6,100 രൂപ കമ്പനി കൂട്ടി. ഈ മാസം നിരയില്‍ അവതരിക്കാന്‍ പോകുന്ന 2018 സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വില്‍പന കാര്യമായി ഉയര്‍ത്തുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

മാരുതി കാറുകള്‍ക്ക് വില കൂടി

മാരുതിയ്ക്ക് പുറമെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയും ഇന്ത്യയില്‍ കാറുകളുടെ വില ഈ മാസം കൂട്ടി. വിപണിയില്‍ തരംഗം തീര്‍ത്തുകൊണ്ടിരിക്കുന്ന പുതുതലമുറ അമേസില്‍ 31,000 രൂപയാണ് ഹോണ്ട വര്‍ധിപ്പിച്ചത്. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയും വിപണിയില്‍ മോഡലുകളുടെ വില ഉയര്‍ത്തുമെന്നു സൂചനയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Suzuki Hikes Prices Across The Range By Up To Rs 6,100. Read in Malayalam.
Story first published: Friday, August 17, 2018, 10:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X