പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

By Dijo Jackson

ഇനി കഷ്ടിച്ച് ഒരു മാസം. ജൂലായില്‍ സുസുക്കി ജിമ്‌നി അവതരിക്കും. കഴിഞ്ഞ വര്‍ഷം ജീപ് കോമ്പസിനെ കാത്തുനിന്നത് പോലെ ഇത്തവണ ജിമ്‌നിയില്‍ കണ്ണും നട്ടിരിക്കുകയാണ് ഇന്ത്യ. ജിമ്‌നി വരുന്നത് ജാപ്പനീസ് വിപണിയിലാണെങ്കിലും കൊട്ടും മേളവും ഇന്ത്യയില്‍ മുഴുങ്ങി കേള്‍ക്കാം. ജിമ്‌നി ഇങ്ങോട്ടു വരുമോ? ജിമ്‌നിയെ മാരുതി ഇന്ത്യയില്‍ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി.

പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

പുതിയ ജിമ്‌നിയുടെ ചിത്രങ്ങള്‍ സുസുക്കി പുറത്തുവിട്ടതോട് കൂടി ഇന്ത്യന്‍ പ്രതീക്ഷകള്‍ മാനം തൊട്ടിരിക്കുകയാണ്. അടക്കവും ഒതുക്കവുമുള്ള പരുക്കന്‍ നാലു വീല്‍ ഡ്രൈവ് ഓഫ്‌റോഡര്‍. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്. ജിമ്‌നിയെ ജിപ്‌സിയാക്കി മാരുതി ഇന്ത്യയില്‍ പുറത്തിറക്കുമോ? പുതിയ സുസുക്കി ജിമ്‌നിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ —

പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

സുസുക്കി ജിമ്‌നി – മോഡലുകളും & വകഭേദങ്ങളും

ജിമ്‌നിയുടെ നാലാം തലമുറയാണ് വരാനുള്ളത്. ആദ്യ തലമുറ പിറന്നത് 1970 -ല്‍. ചെറുകാര്‍ ശ്രേണിയില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കോമ്പാക്ട് നാലു വീല്‍ ഡ്രൈവ് വാഹനം. 1981 -ല്‍ രണ്ടാം തലമുറ ജിമ്‌നിയെത്തി. ജിപ്‌സിയായാണ് മോഡല്‍ ഇന്ത്യന്‍ തീരമണഞ്ഞത്.

പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

ശേഷം 1998 വരെ കാത്തുനില്‍ക്കേണ്ടി വന്നു മൂന്നാം തലമുറ ജിമ്‌നിക്ക് വേണ്ടി. നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ജിമ്‌നിയുടെ നാലാം തലമുറയും ഇപ്പോള്‍ വിപണിയിലേക്ക് കടന്നുവരുന്നു. രണ്ടു പതിപ്പുകളാണ് ജിമ്‌നിയിലുള്ളത്.

പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

ഒന്നു സ്റ്റാന്‍ഡേര്‍ഡും മറ്റൊന്നു സിയെറയും. കൂടുതല്‍ ഫീച്ചറുകളുള്ള ഓഫ്‌റോഡറാണ് സിയെറ. നീണ്ട ഫെന്‍ഡറുകള്‍ തന്നെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്നും സിയെറയെ മാറ്റി നിര്‍ത്തും. XG, XL, XC എന്നിങ്ങനെ മൂന്നു വകഭേദങ്ങളായിരിക്കും ജിമ്‌നിയില്‍.

പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

സുസുക്കി ജിമ്‌നി – എഞ്ചിൻ

രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് 2018 ജിമ്‌നിയിലുണ്ടാവുക. 660 സിസി ടര്‍ബ്ബോചാര്‍ജ്ഡ് മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ ഒരുങ്ങും. ജിമ്‌നി സിയെറയില്‍ ഇടംപിടിക്കുക 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും.

പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

63 bhp, 100 bhp എന്നിങ്ങനെയാണ് എഞ്ചിനുകളുടെ കരുത്തുത്പാദനം. പറഞ്ഞു വരുമ്പോള്‍ മൂന്നാം തലമുറ ജിമ്‌നിയുടെ എഞ്ചിനുകള്‍ തന്നെയാണിത്. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ മോഡലില്‍ ലഭിക്കും.

പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

അതേസമയം ജിമ്‌നി ഇന്ത്യയില്‍ വരികയാണെങ്കില്‍ ബലെനോ RS -ല്‍ നിന്നുള്ള 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനെ ഓഫ്‌റോഡറില്‍ പ്രതീക്ഷിക്കാം. എഞ്ചിന് 101 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

ഇതിനു പുറമെ നിലവിലുള്ള 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പും (74 bhp കരുത്തും 190 Nm torque ഉം) ജിമ്‌നിയില്‍ തുടര്‍ന്നേക്കാം. സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ നാലു വീല്‍ ഡ്രൈവ് സംവിധാനമാണ് ജിമ്‌നിയുടെ മുഖ്യാകര്‍ഷണം.

പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

സുസുക്കി ജിമ്‌നി – ഫീച്ചറുകള്‍

അകത്തളം ആധുനികമായിരിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട. എന്നാല്‍ പുറമോടിയിലെ പരുക്കന്‍ വേഷം അകത്തളത്തിലും കമ്പനി പകര്‍ത്തുമെന്നു മാത്രം. ആപ്പിള്‍ കാര്‍പ്ലേ - ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാകും ഫീച്ചറുകളില്‍ മുഖ്യം.

പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ക്രുയിസ് കണ്‍ട്രോള്‍ എന്നിവ ജിമ്‌നി വിശേഷങ്ങളില്‍പ്പെടും. ഓഡിയോ നിയന്ത്രിക്കാന്‍ പ്രത്യേക ബട്ടണുകള്‍ സ്റ്റീയറിംഗില്‍ ഒരുങ്ങും.

പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

സുസുക്കി ജിമ്‌നി – നിറങ്ങള്‍

ആകെമൊത്തം എട്ടു നിറങ്ങള്‍ സുസുക്കി ജിമ്‌നിയില്‍ ലഭിക്കും. ഇതില്‍ മൂന്നെണ്ണം ഇരട്ടനിറ ശൈലിയാണ് പിന്തുടരുക. ഇരട്ടനിറങ്ങളുള്ള ജിമ്‌നികളില്‍ കറുത്ത മേല്‍ക്കൂര ഒരുങ്ങും.

പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

കൈനറ്റിക് യെല്ലോ, ബ്രിസ്‌ക് ബ്ലൂ മെറ്റാലിക്, ഷിഫോണ്‍ ഐവറി മെറ്റാലിക് എന്നിങ്ങനെയാണ് പുതിയ ഇരട്ടനിറ ശൈലി. ജംഗിള്‍ ഗ്രീന്‍, ബ്ലുയിഷ് ബ്ലാക് പേള്‍, മീഡിയം ഗ്രെയ്, സില്‍ക്കി സില്‍വര്‍ മെറ്റാലിക്, സുപീരിയര്‍ വൈറ്റ് നിറങ്ങളും ജിമ്‌നിയില്‍ തെരഞ്ഞെടുക്കാം.

പുതിയ മാരുതി ജിപ്‌സിയാണോ ഈ ജിമ്‌നി? — പ്രതീക്ഷകള്‍ വാനോളം, അറിയേണ്ടതെല്ലാം

സുസുക്കി ജിമ്‌നി – ഇന്ത്യന്‍ വില

ഇന്ത്യന്‍ വരവു യാഥാര്‍ത്ഥ്യമായാല്‍ അഞ്ചര മുതല്‍ എട്ടു ലക്ഷം രൂപ വരെ ജിമ്‌നിക്ക് വില പ്രതീക്ഷിക്കാം. പ്രീമിയം പരിവേഷമുള്ളതിനാല്‍ ഒരുപക്ഷെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാകും മാരുതി ജിമ്‌നിയുടെ വില്‍പന.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
The Suzuki Jimny: Top Things To Know About The Most-Awaited Compact-4x4 In India. Read in Malayalam.
Story first published: Wednesday, June 20, 2018, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X