മാരുതി സ്വിഫ്റ്റിനും ബ്രെസ്സയ്ക്കും ലിഥിയം അയോണ്‍ ബാറ്ററി കിട്ടും, കാരണമിതാണ്

By Staff

ഈ വര്‍ഷം ഫെബ്രുവരിയില്‍ വിപണിയില്‍ എത്തിയ മൂന്നാംതലമുറ സ്വിഫ്റ്റിന് 2021 -ല്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പ്രതീക്ഷിക്കാം. ഇതേകാലയളവില്‍ തന്നെയാകും വിറ്റാര ബ്രെസ്സയുടെ രണ്ടാംതലമുറയും ഇന്ത്യന്‍ തീരമണയുക. ഈ മോഡലുകള്‍ക്ക് ലിഥിയം അയോണ്‍ ബാറ്ററി നല്‍കാനുള്ള തീരുമാനത്തിലാണ് മാരുതി സുസുക്കി.

മാരുതി സ്വിഫ്റ്റിനും ബ്രെസ്സയ്ക്കും ലിഥിയം അയോണ്‍ ബാറ്ററി കിട്ടും, കാരണമിതാണ്

നിലവില്‍ ഉപയോഗിക്കുന്ന ലെഡ് ആസിഡ് ബാറ്ററികള്‍ക്ക് പകരമാണിത്. 2021 മുതല്‍ മാരുതിയുടെ പ്രീമിയം കാറുകളില്‍ മുഴുവന്‍ ലിഥിയം അയോണ്‍ ബാറ്ററി ഇടംപിടിക്കും. സാധാരണ ലെഡ് ആസിഡ് ബാറ്ററികളെ അപേക്ഷിച്ച് ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് ഭാരം കുറവാണ്; ആയുസ്സ് കൂടുതലും.

മാരുതി സ്വിഫ്റ്റിനും ബ്രെസ്സയ്ക്കും ലിഥിയം അയോണ്‍ ബാറ്ററി കിട്ടും, കാരണമിതാണ്

മാത്രമല്ല, ലിഥിയം അയോണ്‍ ബാറ്ററി പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കും. നിലവില്‍ കാറുകളില്‍ ഉപയോഗിക്കുന്ന ലെഡ് ആസിഡ് ബാറ്ററികള്‍ വര്‍ഷന്തോറും സര്‍വീസ് ചെയ്യേണ്ടതായുണ്ട്.

മാരുതി സ്വിഫ്റ്റിനും ബ്രെസ്സയ്ക്കും ലിഥിയം അയോണ്‍ ബാറ്ററി കിട്ടും, കാരണമിതാണ്

അതേസമയം ഒരു ശരാശരി ലിഥിയം അയോണ്‍ ബാറ്ററി ആഞ്ചു വര്‍ഷത്തിലൊരിക്കല്‍ സര്‍വീസ് ചെയ്താല്‍ മതി. അതായത് ലിഥിയം അയോണ്‍ ബാറ്ററിക്ക് പരിപാലന ചിലവുകള്‍ കുറയും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലെഡ് ആസിഡ് ബാറ്ററികളെക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് ലിഥിയം അയോണ്‍ ബാറ്ററികള്‍ വില്‍പനയ്‌ക്കെത്തുന്നത്.

മാരുതി സ്വിഫ്റ്റിനും ബ്രെസ്സയ്ക്കും ലിഥിയം അയോണ്‍ ബാറ്ററി കിട്ടും, കാരണമിതാണ്

10,000 മുതല്‍ 12,000 രൂപ വരെയാണ് ലെഡ് ആസിഡ് ബാറ്ററികളുടെ വില. ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് 16,000 മുതല്‍ 17,000 രൂപ വരെയും. വരും വര്‍ഷങ്ങളില്‍ ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് വില കുറയുമെന്നാണ് പ്രതീക്ഷ.

മാരുതി സ്വിഫ്റ്റിനും ബ്രെസ്സയ്ക്കും ലിഥിയം അയോണ്‍ ബാറ്ററി കിട്ടും, കാരണമിതാണ്

കാറുകളിലെ ലെഡ് ആസിഡ് ബാറ്ററി ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരും ശക്തമായി രംഗത്തുണ്ട്. വൈദ്യുത, ഹൈബ്രിഡ് കാറുകള്‍ക്ക് കേന്ദ്രം അനുവദിച്ചിട്ടുള്ള FAME സബ്‌സിഡി പദ്ധതിയില്‍ ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കുന്ന മോഡലുകള്‍ക്ക് യോഗ്യതയില്ല.

മാരുതി സ്വിഫ്റ്റിനും ബ്രെസ്സയ്ക്കും ലിഥിയം അയോണ്‍ ബാറ്ററി കിട്ടും, കാരണമിതാണ്

എന്തായാലും ലിഥിയം അയോണ്‍ ബാറ്ററികളിലേക്ക് ചേക്കേറാന്‍ മാരുതി സുസുക്കി തീരുമാനിച്ചു കഴിഞ്ഞു. ഇതിനുവേണ്ടി ഗുജറാത്തില്‍ പ്രത്യേക ബാറ്ററി നിര്‍മ്മാണശാല കമ്പനി സ്ഥാപിക്കും.

മാരുതി സ്വിഫ്റ്റിനും ബ്രെസ്സയ്ക്കും ലിഥിയം അയോണ്‍ ബാറ്ററി കിട്ടും, കാരണമിതാണ്

ജാപ്പനീസ് വാഹനഘടക നിര്‍മ്മാതാക്കളായ ഡെന്‍സോയുമായും വൈദ്യുതഘടക നിര്‍മ്മാതാക്കളായ തോഷിബയുമായി ചേര്‍ന്നാണ് ലിഥിയം അയോണ്‍ ബാറ്ററികളെ മാരുതി സുസുക്കി ഇന്ത്യയില്‍ നിര്‍മ്മിക്കുക.

മാരുതി സ്വിഫ്റ്റിനും ബ്രെസ്സയ്ക്കും ലിഥിയം അയോണ്‍ ബാറ്ററി കിട്ടും, കാരണമിതാണ്

വൈദ്യുത കാറുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വേണ്ടിയുള്ള ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 2020 ഓടെ മാരുതി നിരയില്‍ ആദ്യ വൈദ്യുത കാര്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം.

മാരുതി സ്വിഫ്റ്റിനും ബ്രെസ്സയ്ക്കും ലിഥിയം അയോണ്‍ ബാറ്ററി കിട്ടും, കാരണമിതാണ്

വാഗണ്‍ആറിന്റെ വൈദ്യുത പതിപ്പായിരിക്കും കമ്പനിയുടെ ആദ്യ വൈദ്യുത മോഡല്‍. പദ്ധതി പ്രാവര്‍ത്തികമായാല്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്ന ആദ്യ കാര്‍ നിര്‍മ്മാതാക്കളാകും മാരുതി സുസുക്കി.

Source: LiveMint

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Suzuki To Switch To Lithium-Ion Batteries On Its Premium Models. Read in Malayalam.
Story first published: Saturday, July 14, 2018, 19:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X