റെനോ ക്വിഡിന് എതിരെ കളംനിറയാന്‍ മാരുതിയുടെ പുതിയ ചെറുകാര്‍

By Staff

വില കുറഞ്ഞ ചെറുകാറുകളെ വിപണിയില്‍ കൊണ്ടുവരുന്നതില്‍ മാരുതിയെ കഴിഞ്ഞേയുള്ളു മറ്റാരും. ആള്‍ട്ടോ, സെലറിയോ, വാഗണ്‍ആര്‍; ചെറുകാര്‍ ശ്രേണിയില്‍ മാരുതിയുടെ വൈഭവമിങ്ങനെ നീളും. ഈ നിരയിലേക്ക് പുത്തന്‍ ഒരു മോഡലിനെ കൂടി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി.

റെനോ റെനോ ക്വിഡിന് എതിരെ കളംനിറയാന്‍ മാരുതിയുടെ പുതിയ ചെറുകാര്‍

Y1K എന്ന കോഡ്‌നാമത്തിലുള്ള ചെറുകാറിനെ അണിയറയില്‍ മാരുതി ഒരുക്കുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. ആള്‍ട്ടോയ്ക്കും വാഗണ്‍ആറിനും ഇടയിലെ വിടവു പുതിയ ചെറുകാര്‍ നികത്തും. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ചെറുകാറിനെ കമ്പനി വികസിപ്പിക്കുന്നത്.

റെനോ റെനോ ക്വിഡിന് എതിരെ കളംനിറയാന്‍ മാരുതിയുടെ പുതിയ ചെറുകാര്‍

ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിലേതു പോലെ ക്രോസ്ഓവര്‍ ശൈലിയായിരിക്കും ചെറുകാര്‍ പിന്തുടരുക. പരന്ന ബോണറ്റ് മോഡലില്‍ പ്രതീക്ഷിക്കാം. മാരുതി ആള്‍ട്ടോയെക്കാളും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് പുതിയ കാറിനുണ്ടാകുമെന്നാണ് വിവരം.

റെനോ റെനോ ക്വിഡിന് എതിരെ കളംനിറയാന്‍ മാരുതിയുടെ പുതിയ ചെറുകാര്‍

ഒരുപക്ഷെ പ്രാരംഭ ക്രോസ്ഓവര്‍ മോഡലായാകും ചെറുകാറിനെ കമ്പനി വിപണിയില്‍ കൊണ്ടുവരിക. ആള്‍ട്ടോ K10 -ന് പകരമായിരിക്കും മാരുതി Y1K നിരയില്‍ തലയുയര്‍ത്തുക. അതേസമയം ആള്‍ട്ടോ K10 -ലുള്ള 1.0 ലിറ്റര്‍ എഞ്ചിന്‍ പുതിയ കാറിലും തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റെനോ റെനോ ക്വിഡിന് എതിരെ കളംനിറയാന്‍ മാരുതിയുടെ പുതിയ ചെറുകാര്‍

അഞ്ചു സ്പീഡ് മാനുവല്‍ കാറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും. ഒരുപക്ഷെ എഎംടി ഗിയര്‍ബോക്‌സിനെയും മോഡലില്‍ കമ്പനി നല്‍കിയേക്കും. ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ മാരുതിയുടെ ചെറുകാര്‍ പാലിക്കും.

റെനോ റെനോ ക്വിഡിന് എതിരെ കളംനിറയാന്‍ മാരുതിയുടെ പുതിയ ചെറുകാര്‍

ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ കാറിലുണ്ടാകും. പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ റെനോ ക്വിഡിന്റെ തിളക്കം കുറയ്ക്കുകയാണ് പുതിയ മാരുതി കാറിന്റെ ആത്യന്തിക ലക്ഷ്യം. 2020 ഓടെ മോഡല്‍ ഇന്ത്യയില്‍ അണിനിരക്കുമെന്ന് പ്രതീക്ഷിക്കാം.

Source: LiveMint

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Suzuki’s New Small Car In The Works — To Be Launched In 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X