കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

By Dijo Jackson

കാറുകള്‍ക്ക് കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഒരുക്കി മാരുതി സുസൂക്കി. വിപണിയില്‍ അണിനിരക്കുന്ന മുഴുവന്‍ മാരുതി കാറുകള്‍ക്കും ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം (TPMS) ഓപ്ഷനല്‍ ആക്‌സസറിയായി ലഭിക്കും. ഡീലര്‍മാരാണ് പുതിയ മാരുതി കാറുകളില്‍ ഈ സംവിധാനം ഘടിപ്പിച്ചു നല്‍കുക.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

ടയറുകളില്‍ മര്‍ദ്ദം കുറയുമ്പോള്‍ ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം ഡ്രൈവര്‍ക്ക് മുന്നറിയിപ്പു നല്‍കും. മാരുതി നിരയില്‍ ഏറ്റവും പ്രചാരമുള്ള പുതുതലമുറ സ്വിഫ്റ്റ്, ഡിസൈര്‍, ബ്രെസ്സ മോഡലുകളില്‍ ഉള്‍പ്പെടെ ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം നല്‍കാന്‍ കമ്പനി ആദ്യം കൂട്ടാക്കിയിരുന്നില്ല.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

എന്നാല്‍ വിപണിയില്‍ മത്സരം കടുത്ത പശ്ചാത്തലത്തിലാണ് മാരുതിയുടെ പുതിയ നീക്കം. ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം നാലു ടയറുകളിലെയും മര്‍ദ്ദം തത്സമയം നിരീക്ഷിക്കും.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

ടയര്‍ മര്‍ദ്ദം അനുവദിച്ചതിലും താഴെങ്കില്‍ ഈ സംവിധാനം ഡ്രൈവര്‍ക്ക് മുന്നറിയിപ്പു നല്‍കും. കുറഞ്ഞ മര്‍ദ്ദം ടയര്‍ പൊട്ടിപോകാന്‍ ഇടവരുത്തും. അമിതവേഗത്തിലുള്ള ഇത്തരം സംഭവങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകും.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

ഉപഭോക്താക്കള്‍ക്ക് 12,990 രൂപ വിലയില്‍ ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം മാരുതി ഡീലര്‍ഷിപ്പുകള്‍ ഘടിപ്പിച്ചു നല്‍കും. ഓരോ ടയറിലും അഞ്ചു സെന്‍സറുകളാണ് ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനത്തിന്റെ ഭാഗമായി ഇടംപിടിക്കുക.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

ഡാഷ്‌ബോര്‍ഡില്‍ പ്രത്യേകം സ്ഥാപിച്ച ഡിസ്‌പ്ലേ മുഖന സെന്‍സറില്‍ നിന്നുള്ള വിവരങ്ങള്‍ ഡ്രൈവര്‍ക്ക് അറിയാന്‍ പറ്റും. ഡ്രൈവിംഗ് സാഹചര്യം അടിസ്ഥാനപ്പെടുത്തി മര്‍ദ്ദം ക്രമപ്പെടുത്താന്‍ ഡ്രൈവര്‍ക്ക് അവസരമുണ്ട്.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

ടയര്‍ മര്‍ദ്ദം കൂടിയാലും കുറഞ്ഞാലും

മര്‍ദ്ദം നിര്‍ദ്ദേശിച്ചതിലും കൂടുതലെങ്കില്‍ യാത്രയ്ക്കിടെ ടയറുകള്‍ പെട്ടെന്ന് ചൂടാകും. ഈ അവസരത്തില്‍ ഇടവേളകളില്‍ നിര്‍ത്തി ടയറുകളുടെ താപം കുറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

ഇനി ടയര്‍ മര്‍ദ്ദം കുറഞ്ഞുപോയാല്‍ കാറിന്റെ നിയന്ത്രണത്തെയും മികവിനെയും ബാധിക്കും. മര്‍ദ്ദം കുറയുന്ന സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാര്‍ അടിയന്തരമായി ടയറുകളില്‍ കാറ്റു നിറയ്ക്കണം.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

കാര്‍ ഉടമകൾ നിർബന്ധമായും കരുതേണ്ട അഞ്ച് ആക്‌സസറികള്‍ കൂടി ഇവിടെ പരിശോധിക്കാം:

ന്യുമാറ്റിക് എയർ പമ്പ് (Pneumatic Air Pump)

പംങ്ചര്‍ ഉള്‍പ്പെടെയുള്ള പല കാരണങ്ങള്‍ കൊണ്ടാകാം കാര്‍ ടയറില്‍ നിന്നും കാറ്റു നഷ്ടപ്പെടുന്നത്. ഇന്ന് വരുന്ന മിക്ക മോഡലുകളും ട്യൂബ്‌ലെസ് ടയറുകളില്‍ ഒരുങ്ങുന്നതിനാല്‍ പംങ്ചറായാലും കുറച്ചേറെ ദൂരം ആശങ്ക കൂടാതെ സഞ്ചരിക്കാന്‍ കാറിന് സാധിക്കും.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

ഈ സന്ദര്‍ഭത്തിലാണ് ന്യുമാറ്റിക് എയര്‍ പമ്പിന്റെ സാന്നിധ്യം കൂടുതല്‍ കരുത്ത് പകരുക. ഏറെ ബുദ്ധിമുട്ടില്ലാതെ ടയറില്‍ ആവശ്യമായ കാറ്റുനിറയ്ക്കാന്‍ ന്യൂമാറ്റിക് എയര്‍ പമ്പുകള്‍ക്ക് സാധിക്കും.

കാറില്‍ ഒരുങ്ങിയിട്ടുള്ള 12V ഇലക്ട്രിക് സോക്കറ്റില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ന്യുമാറ്റിക് എയര്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുക. അതേസമയം ന്യുമാറ്റിക് എയര്‍ പമ്പുകളെ പൂര്‍ണമായും ആശ്രയിച്ച് ടയര്‍ പംങ്ചര്‍ പരിഹരിക്കാതിരുന്ന നടപടി അബദ്ധമാണ്.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

മൊബൈല്‍ ഹോള്‍ഡര്‍ (Mobile Holder)

അനുദിനം വര്‍ധിക്കുന്ന ഗതാഗതക്കുരുക്കിന്റെയും, ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നിരത്തുകളുടെ പശ്ചാത്തലത്തില്‍ നാവിഗേഷന്‍ സംവിധാനങ്ങളെയാണ് ഇന്ന് മിക്ക കാര്‍ ഉടമസ്ഥരും ആശ്രയിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഒരുങ്ങിയിട്ടുള്ള നാവിഗേഷന്‍ സംവിധാനങ്ങളാണ് കാറിന് വഴി പറഞ്ഞുകൊടുക്കുന്നതും. എന്നാല്‍ ഒരു കൈയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ പിടിച്ചുള്ള ഡ്രൈവിംഗ് വലിയ അപകടഭീഷണി ഉയര്‍ത്തും.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

ഇതിനുള്ള പരിഹാരമാണ് കാറില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ഹോള്‍ഡറുകള്‍. സ്മാര്‍ട്ട്‌ഫോണിനെ സുരക്ഷിതമായി വിന്‍ഡ്ഷീല്‍ഡിലും മറ്റും ഘടിപ്പിച്ച് നിര്‍ത്താന്‍ മൊബൈല്‍ ഹോള്‍ഡറുകള്‍ സഹായിക്കും. ഇത്തരത്തില്‍ കാറോടിക്കുന്ന വ്യക്തികള്‍ക്ക് ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ തെറ്റാതെ സ്മാര്‍ട്ട്‌ഫോണ്‍ നോക്കി വഴി മനസിലാക്കാം.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

12V മൊബൈല്‍ ചാര്‍ജ്ജര്‍ (12V Mobile Charger)

ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാല്‍ അടിയന്തര സന്ദര്‍ഭങ്ങളിൽ സ്മാര്‍ട്ട് ഫോണില്‍ ചാര്‍ജ്ജില്ലാതെ വന്നാലോ? ഇതിനുള്ള പരിഹാരമാണ് കാറില്‍ കരുതാവുന്ന 12V മൊബൈല്‍ ചാര്‍ജ്ജര്‍. കാറില്‍ ഒരുങ്ങിയിട്ടുള്ള 12V പവര്‍ സോക്കറ്റിന് അനുയോജ്യമായ മൊബൈല്‍ ചാര്‍ജ്ജറുകള്‍ വിപണിയില്‍ സുലഭമാണ്.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

ഗിയര്‍ ലോക്ക് (Gear Lock)

ഇന്ന് വിപണിയില്‍ എത്തുന്ന മിക്ക കാറുകളിലും റിമോട്ട് എന്‍ട്രി സംവിധാനമാണ് സുരക്ഷ ഉറപ്പ് വരുത്തുന്നത്. സംഭവം ശരിയാണ്, കാര്‍മോഷ്ടാക്കളെ തടയാന്‍ റിമോട്ട് എന്‍ട്രി സംവിധാനത്തിന് ഒരുപരിധി വരെ സാധിക്കും. എന്നാല്‍ ദില്ലി, മുംബൈ പോലുള്ള വന്‍കിട നഗരങ്ങളില്‍ മോഷ്ടാക്കളും സ്മാര്‍ട്ടാണ്.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

കാറിലെ ഇലക്ട്രോണിക് സംവിധാനത്തെ എങ്ങനെ പ്രവര്‍ത്തനരഹിതമാക്കണമെന്ന് ഇത്തരക്കാര്‍ക്ക് അറിയാം. ഈ സാഹചര്യത്തിലാണ് ഗിയര്‍ ലോക്ക് എന്ന ആശയത്തിന് പ്രചാരമേറുന്നത്. ഗിയര്‍ ലെവറിനെ പൂര്‍ണമായും പൂട്ടുകയാണ് ഗിയര്‍ ലോക്കിന്റെ ദൗത്യം. അത്രപെട്ടെന്ന് ഗിയര്‍ ലോക്കുകള്‍ ഊരാനോ മുറിച്ചു മാറ്റാനോ സാധിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

ഡാഷ് ക്യാം (Dash Cam)

നമ്മുടെ നാട്ടില്‍ ഡാഷ് ക്യാമുകള്‍ക്ക് പ്രചാരം കുറവാണ്. എന്നാല്‍ കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട ആക്‌സസറികളില്‍ ഒന്നാണ് ഡാഷ് ക്യാം. പേര് സൂചിപ്പിക്കുന്നത് പോലെ ഡാഷ്‌ബോര്‍ഡില്‍ ഘടിപ്പിക്കുന്ന വീഡിയോ റെക്കോര്‍ഡിംഗ് ക്യാമറയാണ് ഡാഷ് ക്യാം.

കാറുകളുടെ സുരക്ഷ കൂട്ടി മാരുതി; ഇനി മുതല്‍ മോഡലുകളില്‍ ഒരു സുരക്ഷാ ഫീച്ചര്‍ കൂടി

കാറിന് പുറത്ത് സംഭവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ഡാഷ് ക്യാമിന്റെ ലക്ഷ്യം. അപകടങ്ങളുടെയും മറ്റ് നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെയും നേര്‍ച്ചിത്രം നല്‍കാന്‍ ഡാഷ് ക്യാമിന് സാധിക്കും. പല വിദേശ രാജ്യങ്ങളിലും കാറില്‍ ഡാഷ് ക്യാം ഘടിപ്പിക്കാത്തത് നിയമലംഘനമാണ്.

More from DriveSpark

Article Published On: Saturday, May 19, 2018, 11:01 [IST]
English summary
New Maruti Swift, Dzire And Vitara Brezza Get Additional Safety Feature. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X