ഇന്ത്യയില്‍ രണ്ടു കോടി കാറുകള്‍ പുറത്തിറക്കി മാരുതി; മുന്നില്‍ കൊടിപിടിച്ച് ആള്‍ട്ടോ

By Dijo Jackson

ഗുജറാത്തിലെ സാനന്ദ് ശാലയില്‍ നിന്നും പുറത്തുവന്ന ചുവന്ന സ്വിഫ്റ്റില്‍ മാരുതി സുസുക്കി കുറിച്ചു, 'ഇതോടെ ഇന്ത്യയില്‍ ഞങ്ങള്‍ നിര്‍മ്മിച്ചത് രണ്ടു കോടി കാറുകള്‍'. രാജ്യത്തു നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍. 34 വര്‍ഷവും അഞ്ചു മാസവും കൊണ്ടു ഇന്ത്യയില്‍ മാരുതി പുറത്തിറക്കിയത് രണ്ടു കോടി കാറുകള്‍.

ഇന്ത്യയില്‍ രണ്ടു കോടി കാറുകള്‍ പുറത്തിറക്കി മാരുതി; മുന്നില്‍ കൊടിപിടിച്ച് ആള്‍ട്ടോ

ഇന്ത്യയ്ക്ക് മുമ്പ് ജപ്പാനില്‍ മാത്രമാണ് രണ്ടു കോടി കാറുകളെന്ന നേട്ടം സുസൂക്കി മറികടന്നത്. എന്നാല്‍ ജപ്പാനിലും വേഗത്തില്‍ മാരുതി സുസൂക്കി ഈ നേട്ടം ഇന്ത്യയില്‍ കൈവരിച്ചു. 45 വര്‍ഷവും ഒമ്പതു മാസവുമെടുത്താണ് രണ്ടു കോടി കാറെന്ന നാഴികക്കല്ല് ജപ്പാനില്‍ കമ്പനി കുറിച്ചത്.

ഇന്ത്യയില്‍ രണ്ടു കോടി കാറുകള്‍ പുറത്തിറക്കി മാരുതി; മുന്നില്‍ കൊടിപിടിച്ച് ആള്‍ട്ടോ

മാരുതി ഇന്ത്യന്‍ വിപണിയില്‍ കാലുകുത്തിയത് 1983 ഡിസംബറില്‍. അന്നു മുതല്‍ ഇന്നുവരെ മാരുതി കഴിഞ്ഞേയുളളു ഇന്ത്യയ്ക്ക് മറ്റാരും. മാരുതിയില്‍ നിന്നും പുറത്തുവന്ന രണ്ടു കോടി കാറുകളില്‍ ആള്‍ട്ടോ 800/1000 സിസി മോഡലുകളാണ് സിംഹഭാഗവും.

ഇന്ത്യയില്‍ രണ്ടു കോടി കാറുകള്‍ പുറത്തിറക്കി മാരുതി; മുന്നില്‍ കൊടിപിടിച്ച് ആള്‍ട്ടോ

31 ലക്ഷം ആള്‍ട്ടോകളാണ് 34 വര്‍ഷം കൊണ്ടു വിപണിയില്‍ എത്തിയത്. ആള്‍ട്ടോയ്ക്ക് തൊട്ടുപിന്നിലുണ്ട് മാരുതി 800 ഉം. ഇതുവരെ മാരുതി നിര്‍മ്മിച്ചത് 29.1 ലക്ഷം മാരുതി 800 ഹാച്ച്ബാക്കുകള്‍.

ഇന്ത്യയില്‍ രണ്ടു കോടി കാറുകള്‍ പുറത്തിറക്കി മാരുതി; മുന്നില്‍ കൊടിപിടിച്ച് ആള്‍ട്ടോ

21.3 ലക്ഷം യൂണിറ്റുകള്‍ പുറത്തിറങ്ങിയ വാഗണ്‍ആറാണ് മാരുതി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിച്ച മൂന്നാമത്തെ കാര്‍. പട്ടികയില്‍ നാലാമന്‍ ഒമ്‌നി. ഇതുവരെ 19.45 ലക്ഷം ഒമ്‌നികള്‍ വിപണിയില്‍ എത്തി. ശേഷമാണ് ജനപ്രിയ മോഡല്‍ സ്വിഫ്റ്റിന്റെ സ്ഥാനം.

ഇന്ത്യയില്‍ രണ്ടു കോടി കാറുകള്‍ പുറത്തിറക്കി മാരുതി; മുന്നില്‍ കൊടിപിടിച്ച് ആള്‍ട്ടോ

സ്വിഫ്റ്റ് അച്ചില്‍ നിന്നും മാരുതി പുറത്തിറക്കിയത് 19.40 ലക്ഷം ഹാച്ച്ബാക്കുകള്‍. രണ്ടു കോടി നാഴികക്കല്ല് മാരുതി പിന്നിട്ടതും സ്വിഫ്റ്റിലൂടെ. 1983 -ല്‍ മാരുതി 800 ഹാച്ച്ബാക്കിലൂടെയായിരുന്നു മാരുതി ഉദ്യോഗിന്റെ തുടക്കം.

ഇന്ത്യയില്‍ രണ്ടു കോടി കാറുകള്‍ പുറത്തിറക്കി മാരുതി; മുന്നില്‍ കൊടിപിടിച്ച് ആള്‍ട്ടോ

അന്നു തൊട്ടു മാരുതി കാറുകള്‍ക്ക് ആവശ്യക്കാരേറിയിട്ടെയുള്ളു എന്നും. മനേസര്‍, സാനന്ദ് നിര്‍മ്മാണശാലകളില്‍ നിന്നാണ് കാറുകളെ മാരുതി ഒരുക്കുന്നത്. നിലവില്‍ മാരുതി നിരയിലുള്ളത് 16 മോഡലുകളും. ആള്‍ട്ടോ, സ്വിഫ്റ്റ്, ബലെനോ, ഡിസൈര്‍, സിയാസ്, വിറ്റാര ബ്രെസ്സ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടും.

ഇന്ത്യയില്‍ രണ്ടു കോടി കാറുകള്‍ പുറത്തിറക്കി മാരുതി; മുന്നില്‍ കൊടിപിടിച്ച് ആള്‍ട്ടോ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം മാരുതി ഇന്ത്യയില്‍ നിര്‍മ്മിച്ചത് 17.8 ലക്ഷം കാറുകള്‍. ഇതില്‍ 16.5 ലക്ഷം കാറുകള്‍ ഇന്ത്യയില്‍ വിറ്റുപോയി. 1.3 ലക്ഷം കാറുകള്‍ വിദേശ വിപണികളിലേക്കും കമ്പനി കയറ്റുമതി ചെയ്തു.

ഇന്ത്യയില്‍ രണ്ടു കോടി കാറുകള്‍ പുറത്തിറക്കി മാരുതി; മുന്നില്‍ കൊടിപിടിച്ച് ആള്‍ട്ടോ

1994 മാര്‍ച്ചിലാണ് പത്തു ലക്ഷമെന്ന നാഴികക്കല്ല് മാരുതി ആദ്യം പിന്നിട്ടത്. 10 വര്‍ഷവും നാലു മാസവുമെടുത്തു കമ്പനിക്ക് ഈ നേട്ടം കൈവരിക്കാന്‍. ശേഷം പതിനൊന്നു വര്‍ഷങ്ങള്‍ക്കിപ്പുറം അമ്പതു ലക്ഷം കാറുകളെ മാരുതി ഇന്ത്യയില്‍ പുറത്തിറക്കി.

ഇന്ത്യയില്‍ രണ്ടു കോടി കാറുകള്‍ പുറത്തിറക്കി മാരുതി; മുന്നില്‍ കൊടിപിടിച്ച് ആള്‍ട്ടോ

മാരുതിയുടെ കാര്‍ ഉത്പാദനം ഒരു കോടിയില്‍ എത്തിയത് 2011 മാര്‍ച്ചില്‍. നാലു വര്‍ഷവും രണ്ടു മാസവും പിന്നെയും പിന്നിട്ടു, ഒന്നര കോടി കാറുകളെന്ന നേട്ടം മാരുതിയെ തേടിയെത്താന്‍ (2015 മെയ്). ഏറ്റവും ഒടുവില്‍ ഒന്നര കോടിയില്‍ നിന്നും രണ്ടു കോടി കാറുകളെന്ന പ്രയാണത്തിലേക്ക് മാരുതി ചെലവഴിച്ചത് മൂന്നു വര്‍ഷവും ഒരു മാസവും.

Article Published On: Monday, June 4, 2018, 15:53 [IST]
English summary
Maruti Suzuki Crosses 20 Million Production Milestone In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X