പ്രതിദിനം മാരുതി വില്‍ക്കുന്നത് 5,000 കാറുകള്‍; കേമന്മാര്‍ ബലെനോയും, സ്വിഫ്റ്റും, വിറ്റാര ബ്രെസ്സയും

Written By:

ഇന്ത്യയില്‍ ഒരു ദിവസം മാരുതി വില്‍ക്കുന്നത് അയ്യായിരം കാറുകളെ! പോയ മാസത്തെ വില്‍പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങള്‍ തന്നെയാണെന്ന് മാരുതി ഒരിക്കല്‍ കൂടി പറഞ്ഞു വെച്ചു.

പ്രതിദിനം മാരുതി വില്‍ക്കുന്നത് 5,000 കാറുകള്‍; കേമന്മാര്‍ ബലെനോയും, സ്വിഫ്റ്റും, വിറ്റാര ബ്രെസ്സയും

ഫെബ്രുവരിയില്‍ മാരുതി വിറ്റത് 137,900 കാറുകള്‍. 1.2 ലക്ഷം കാറുകളെയായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മാരുതി വിറ്റത്. ഇക്കുറി മാരുതി കാറുകളെല്ലാം മികച്ച വില്‍പന കൈവരിച്ചെന്നത് ശ്രദ്ധേയം.

പ്രതിദിനം മാരുതി വില്‍ക്കുന്നത് 5,000 കാറുകള്‍; കേമന്മാര്‍ ബലെനോയും, സ്വിഫ്റ്റും, വിറ്റാര ബ്രെസ്സയും

ബലെനോ, പുതുതലമുറ സ്വിഫ്റ്റ്, വിറ്റാര ബ്രെസ്സ മോഡലുകളാണ് കൂട്ടത്തില്‍ കേമന്മാര്‍. മാരുതിയുടെ ബി സെഗ്മന്റ് ഹാച്ച്ബാക്കുകളിലും യൂട്ടിലിറ്റി വാഹന നിരയിലുമാണ് കാര്യമായ കച്ചവടം.

പ്രതിദിനം മാരുതി വില്‍ക്കുന്നത് 5,000 കാറുകള്‍; കേമന്മാര്‍ ബലെനോയും, സ്വിഫ്റ്റും, വിറ്റാര ബ്രെസ്സയും

പുതിയ സ്വിഫ്റ്റിനെ മാരുതി അവതരിപ്പിച്ചതിന് പിന്നാലെയാണ് മൂന്നാം തലമുറ ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ഇന്ത്യയില്‍ കുതിച്ചുയര്‍ന്നത്. നിലവില്‍ സ്വിഫ്റ്റ് ബുക്കിംഗ് 65,000 പിന്നിട്ടു.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പ്രതിദിനം മാരുതി വില്‍ക്കുന്നത് 5,000 കാറുകള്‍; കേമന്മാര്‍ ബലെനോയും, സ്വിഫ്റ്റും, വിറ്റാര ബ്രെസ്സയും

4.99 ലക്ഷം രൂപ മുതലാണ് പുതിയ സ്വിഫ്റ്റിന്റെ വില. ഇത്തവണ സ്വിഫ്റ്റില്‍ മാരുതി നല്‍കിയിട്ടുള്ള എഎംടി പതിപ്പും മോഡലിന്റെ പ്രചാരത്തിനുള്ള കാരണമാണ്.

പ്രതിദിനം മാരുതി വില്‍ക്കുന്നത് 5,000 കാറുകള്‍; കേമന്മാര്‍ ബലെനോയും, സ്വിഫ്റ്റും, വിറ്റാര ബ്രെസ്സയും

ബുക്കിംഗില്‍ ഏറെയും സ്വിഫ്റ്റ് എഎംടിക്ക് വേണ്ടിയാണെന്നാണ് വിവരം. പുതുതലമുറ ഡിസൈര്‍ ഒരുങ്ങുന്ന HEARTECT അടിത്തറയില്‍ നിന്നുമാണ് സ്വിഫ്റ്റും വരുന്നത്.

പ്രതിദിനം മാരുതി വില്‍ക്കുന്നത് 5,000 കാറുകള്‍; കേമന്മാര്‍ ബലെനോയും, സ്വിഫ്റ്റും, വിറ്റാര ബ്രെസ്സയും

ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കാണ് മാരുതി ബലെനോ. HEARTECT അടിത്തറയില്‍ നിന്നുമാണ് ബലെനോയുടെയും ഒരുക്കം.

പ്രതിദിനം മാരുതി വില്‍ക്കുന്നത് 5,000 കാറുകള്‍; കേമന്മാര്‍ ബലെനോയും, സ്വിഫ്റ്റും, വിറ്റാര ബ്രെസ്സയും

സ്വിഫ്റ്റുമായി എഞ്ചിന്‍ പങ്കിടുന്നുണ്ടെങ്കിലും വലുപ്പത്തിന്റെയും പ്രീമിയം ഫീച്ചറുകളുടെയും കാര്യത്തില്‍ ബലെനോയാണ് ഒരുപടി മേലെ. 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനില്‍ എത്തുന്ന ബലെനോ RS പതിപ്പും വില്‍പനയില്‍ കാര്യമായ നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്.

പ്രതിദിനം മാരുതി വില്‍ക്കുന്നത് 5,000 കാറുകള്‍; കേമന്മാര്‍ ബലെനോയും, സ്വിഫ്റ്റും, വിറ്റാര ബ്രെസ്സയും

5.5 ലക്ഷം രൂപ മുതലാണ് ബലെനോയുടെ വില. പതിവു പോലെ സബ്-4 മീറ്റര്‍ കോമ്പാക്ട് എസ്‌യുവി കിരീടത്തില്‍ വിറ്റാര ബ്രെസ്സയ്ക്കാണ്. ഡീസല്‍ വകഭേദത്തില്‍ മാത്രം ലഭ്യമായിട്ടു കൂടി പ്രതിമാസം 10,000 യൂണിറ്റുകളുടെ ശരാശരി വില്‍പന മാരുതിയുടെ എസ്‌യുവിയ്ക്കുണ്ട്.

പ്രതിദിനം മാരുതി വില്‍ക്കുന്നത് 5,000 കാറുകള്‍; കേമന്മാര്‍ ബലെനോയും, സ്വിഫ്റ്റും, വിറ്റാര ബ്രെസ്സയും

കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ എസ്‌യുവികള്‍ വിപണിയില്‍ നിലകൊള്ളുമ്പോഴും ഉപഭോക്താക്കള്‍ക്ക് പ്രിയം ബ്രെസ്സയോടാണ്. 7.2 ലക്ഷം രൂപ മുതലാണ് വിറ്റാര ബ്രെസ്സയുടെ വില ആരംഭിക്കുന്നത്.

കൂടുതല്‍... #maruti suzuki #auto news #maruti
English summary
Maruti Suzuki Sold 1.37 Lakh Cars In Feb 2018. Read in Malayalam.
Story first published: Saturday, March 3, 2018, 18:39 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark