സൂപ്പര്‍ഹിറ്റ് അല്ല ബമ്പര്‍ഹിറ്റ്; 60,000 പിന്നിട്ട് മാരുതി സ്വിഫ്റ്റ് ബുക്കിംഗ്

By Dijo Jackson

സൂപ്പര്‍ഹിറ്റല്ല, ഇത് ബമ്പര്‍ഹിറ്റ്; പുതിയ സ്വിഫ്റ്റ് ഇന്ത്യയില്‍ വിജയിക്കുമെന്ന കാര്യം മാരുതിക്ക് നിശ്ചയമുണ്ടായിരുന്നു, പക്ഷെ ഇത്രത്തോളം വലിയ ബമ്പര്‍ഹിറ്റാകുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഒരുപക്ഷെ കരുതിയിട്ടുണ്ടാകില്ല.

സൂപ്പര്‍ഹിറ്റ് അല്ല ബമ്പര്‍ഹിറ്റ്; 60,000 പിന്നിട്ട് മാരുതി സ്വിഫ്റ്റ് ബുക്കിംഗ്

വിപണിയില്‍ എത്തി ഒരു മാസം തികയും മുമ്പെ സ്വിഫ്റ്റ് ബുക്കിംഗ് അറുപതിനായിരം പിന്നിട്ടു. ജനുവരി 18 മുതലാണ് സ്വിഫ്റ്റ് ബുക്കിംഗ് മാരുതി ആരംഭിച്ചത്. വില പ്രഖ്യാപിക്കും മുമ്പെ ബുക്കിംഗുകളുടെ ബാഹുല്യമായിരുന്നു ഡീലര്‍ഷിപ്പുകളില്‍.

സൂപ്പര്‍ഹിറ്റ് അല്ല ബമ്പര്‍ഹിറ്റ്; 60,000 പിന്നിട്ട് മാരുതി സ്വിഫ്റ്റ് ബുക്കിംഗ്

സ്ഥിതി ഇതെങ്കില്‍ അടുത്ത ഒരുമാസത്തിനകം ഒരു ലക്ഷം ബുക്കിംഗ് സ്വിഫ്റ്റ് പിന്നിടുമെന്നാണ് പ്രതീക്ഷ. 2018 ഓട്ടോ എക്‌സ്‌പോയിലൂടെയാണ് മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് വിപണിയില്‍ എത്തിയത്.

സൂപ്പര്‍ഹിറ്റ് അല്ല ബമ്പര്‍ഹിറ്റ്; 60,000 പിന്നിട്ട് മാരുതി സ്വിഫ്റ്റ് ബുക്കിംഗ്

4.99 ലക്ഷം രൂപയാണ് സ്വിഫ്റ്റ് പെട്രോള്‍ ബേസ് മോഡലിന്റെ വില. ഏറ്റവും ഉയര്‍ന്ന ഡീസല്‍ വകഭേദത്തിനാകട്ടെ 8.29 ലക്ഷം രൂപ പ്രൈസ്ടാഗാണ് മാരുതി കുറിച്ചതും.

സൂപ്പര്‍ഹിറ്റ് അല്ല ബമ്പര്‍ഹിറ്റ്; 60,000 പിന്നിട്ട് മാരുതി സ്വിഫ്റ്റ് ബുക്കിംഗ്

ഭാവിയില്‍ ഹാച്ച്ബാക്കിന്റെ വില മാരുതി വര്‍ധിപ്പിക്കുമെന്ന സൂചനയുണ്ട്. ആകെമൊത്തം പന്ത്രണ്ടു വകഭേദങ്ങളിലായാണ് (ആറ് പെട്രോള്‍, ആറ് ഡീസല്‍) പുതിയ സ്വിഫ്റ്റിന്റെ ഒരുക്കം.

സൂപ്പര്‍ഹിറ്റ് അല്ല ബമ്പര്‍ഹിറ്റ്; 60,000 പിന്നിട്ട് മാരുതി സ്വിഫ്റ്റ് ബുക്കിംഗ്

പഴയ സ്വിഫ്റ്റിനെക്കാളും കൂടുതല്‍ ഫീച്ചറുകള്‍, കൂടുതല്‍ സുരക്ഷ; മൂന്നാം തലമുറ സ്വിഫ്റ്റിന് വേണ്ടി വിപണിയില്‍ പിടിവലി തുടങ്ങിക്കഴിഞ്ഞു. സ്വിഫ്റ്റിന് ലഭിച്ച അഞ്ചു സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് പ്രധാന ആകര്‍ഷണം.

സൂപ്പര്‍ഹിറ്റ് അല്ല ബമ്പര്‍ഹിറ്റ്; 60,000 പിന്നിട്ട് മാരുതി സ്വിഫ്റ്റ് ബുക്കിംഗ്

VXi, VDi, ZDi, വേരിയന്റുകളില്‍ മാത്രമാണ് എഎംടി. പഴയ സ്വിഫ്റ്റിന്റെ എഞ്ചിനില്‍ തന്നെയാണ് പുതിയ സ്വിഫ്റ്റും വരുന്നത്. 6,000 rpm ല്‍ 83 bhp കരുത്തും 4,000 rpm ല്‍ 115 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് സ്വിഫ്റ്റിന്റെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍.

സൂപ്പര്‍ഹിറ്റ് അല്ല ബമ്പര്‍ഹിറ്റ്; 60,000 പിന്നിട്ട് മാരുതി സ്വിഫ്റ്റ് ബുക്കിംഗ്

4,000 rpm ല്‍ 74 bhp കരുത്തും 2,000 rpm ല്‍ 190 Nm torque ഉം 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ മാരുതി ലഭ്യമാക്കുന്നുണ്ട്.

സൂപ്പര്‍ഹിറ്റ് അല്ല ബമ്പര്‍ഹിറ്റ്; 60,000 പിന്നിട്ട് മാരുതി സ്വിഫ്റ്റ് ബുക്കിംഗ്

ദൃഢതയേറിയ ഭാരം കുറഞ്ഞ HEARTECT അടിത്തറയില്‍ നിന്നുമാണ് പുതിയ സ്വിഫ്റ്റ് വരുന്നത്. ബലെനോയും പുതുതലമുറ ഡിസൈറും അണിനിരക്കുന്നത് ഇതേ അടിത്തറയില്‍ നിന്നുമാണ്.

സൂപ്പര്‍ഹിറ്റ് അല്ല ബമ്പര്‍ഹിറ്റ്; 60,000 പിന്നിട്ട് മാരുതി സ്വിഫ്റ്റ് ബുക്കിംഗ്

സുരക്ഷയുടെ കാര്യത്തിലും അത്ര പിന്നോക്കമല്ല പുതിയ സ്വിഫ്റ്റ്. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇക്കുറി ഇടംപിടിച്ചിട്ടുണ്ട്.

സൂപ്പര്‍ഹിറ്റ് അല്ല ബമ്പര്‍ഹിറ്റ്; 60,000 പിന്നിട്ട് മാരുതി സ്വിഫ്റ്റ് ബുക്കിംഗ്

ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ഫോര്‍ഡ് ഫിഗൊ, നിസാന്‍ മൈക്ര എന്നീ എതിരാളികള്‍ക്ക് പുതിയ സ്വിഫ്റ്റ് ചങ്കിടിപ്പായി മാറിക്കഴിഞ്ഞു.

More from DriveSpark

Article Published On: Sunday, February 25, 2018, 19:11 [IST]
English summary
New Maruti Suzuki Swift Acquires 60,000 Plus Bookings In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X