പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

By Staff

ഇന്ത്യന്‍ ഹാച്ച്ബാക്ക് ശ്രേണിയ്ക്ക് താരപ്പകിട്ടു നല്‍കിയത് മാരുതി സ്വിഫ്റ്റാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. 18 വര്‍ഷം മുമ്പ് രാജ്യത്തു വില്‍പനയ്‌ക്കെത്തിയ സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ വിപണി ഒന്നടങ്കമാണ് മയങ്ങിയത്. വര്‍ഷം 2018 -ല്‍ എത്തിനില്‍ക്കുമ്പോഴും ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഹാച്ച്ബാക്കുകളിലൊന്നായി സ്വിഫ്റ്റ് തുടരുന്നു.

പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

നിരയില്‍ ഏറ്റവും പുതുതായി അവതരിച്ച സ്വിഫ്റ്റിന്റെ മൂന്നാംതലമുറയും തകര്‍പ്പന്‍ വിജയമാണ് വിപണിയില്‍ കൈയ്യടക്കുന്നത്. 4.99 ലക്ഷം രൂപ പ്രാരംഭവിലയ്ക്ക് അണിനിരക്കുന്ന പ്രാരംഭ സ്വിഫ്റ്റ് വകഭേദത്തില്‍ പോലും ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, എഞ്ചിന്‍ ഇമൊബിലൈസര്‍, ഡ്രൈവര്‍ സൈഡ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മാരുതി നല്‍കുന്നുണ്ട്.

പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

സ്വിഫ്റ്റിന്റെ ആദ്യരണ്ടു തലമുറകള്‍ക്ക് ഇന്ത്യയില്‍ വലിയ ഭീഷണിയുണ്ടായിരുന്നില്ല. എന്നാല്‍ മൂന്നാംതലമുറ സ്വിഫ്റ്റിന് എതിരാളികള്‍ ഒരുപാടുണ്ട് വിപണിയില്‍. ഈ അവസരത്തില്‍ 2018 മാരുതി സ്വിഫ്റ്റിന്റെ ഗുണങ്ങളും പോരായ്മകളും ഇവിടെ പരിശോധിക്കാം —

പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

ഗുണങ്ങള്‍

പരിഷ്‌കരിച്ച ഡിസൈന്‍ ശൈലി തന്നെയാണ് പുതിയ സ്വിഫറ്റിലെ പ്രധാന ആകര്‍ഷണീയത. കൂടുതല്‍ സ്‌പോര്‍ടിയാണ് 2018 സ്വിഫ്റ്റ്. ഡിസൈനില്‍ കൂടുതല്‍ പക്വത ഹാച്ച്ബാക്ക് പ്രകടമാക്കുന്നു. ഡിസൈറില്‍ കമ്പനി നല്‍കിയതു പോലുള്ള ക്രോം അലങ്കാരം സ്വിഫ്റ്റിനില്ല.

പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

വെട്ടിവെടിപ്പാക്കിയ മുന്‍ ബമ്പറും മുഖരൂപത്തിന് രാജ്യാന്തര കാറുകളുടെ നിലവാരം സമ്മാനിക്കുന്നു. വശങ്ങളില്‍ ഡിസൈറിനെ ഓര്‍മ്മപ്പെടുത്തുമെങ്കിലും പിന്‍ വിന്‍ഡോയില്‍ സ്ഥാപിച്ച ഡോര്‍ ഹാന്‍ഡില്‍ ഹാച്ച്ബാക്കിന്റെ ഡിസൈന്‍ സവിശേഷതയാണ്.

പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

ഒറ്റനോട്ടത്തില്‍ മൂന്നു ഡോര്‍ സ്‌പോര്‍ടി ഹാച്ച്ബാക്കാണെന്ന പ്രതീതി പുതിയ സ്വിഫ്റ്റ് നല്‍കും. ബലെനോ, ഡിസൈര്‍ മോഡലുകളെ പോലെ പുതിയ സ്വിഫ്റ്റും കമ്പനിയുടെ HEARTECT അടിത്തറയിലാണ് ഒരുങ്ങുന്നത്.

പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

ഇക്കാരണത്താല്‍ മുന്‍മോഡലുകളെക്കാള്‍ 85 കിലോയോളം ഭാരം പുതിയ സ്വിഫ്റ്റിന് കുറവാണ്. സ്വിഫ്റ്റ് കാഴ്ച്ചവെക്കുന്ന ഭേദപ്പെട്ട പ്രകടനക്ഷമതയ്ക്കും ഇന്ധനക്ഷമതയ്ക്കും പിന്നില്‍ HEARTECT അടിത്തറയ്ക്ക് നിര്‍ണായക പങ്കുണ്ട്.

പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

VXi/VDi, ZXi/ZDi, ZXi+/ZDi+ വകഭേദങ്ങളില്‍ മുഴുവന്‍ എഎംടി ഓപ്ഷന്‍ ലഭ്യമാണ്. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി വൈദ്യുത മിററുകള്‍, നാവിഗേഷനും വോയിസ് കമ്മാന്‍ഡുമുള്ള സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഫോളോ മീ ഫീച്ചറുള്ള ഓട്ടോ ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ സ്വിഫ്റ്റില്‍ ലഭ്യമാണ്.

പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

പോരായ്മകള്‍

കാര്യമായ ഡിസൈന്‍ പരിഷ്‌കാരങ്ങളും പുത്തന്‍ ഫീച്ചറുകളും സ്വിഫ്റ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും ഹാച്ച്ബാക്കില്‍ മത്സരത്തിനൊത്ത സുഖസൗകര്യങ്ങള്‍ നല്‍കുന്നതില്‍ മാരുതി ഇക്കുറിയും പിശുക്കുകാട്ടിയെന്ന് പറയേണ്ടി വരും.

പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

അതായത് ശ്രേണിയില്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന് മാത്രമായി അവകാശപ്പെടാന്‍ വലിയ പ്രത്യേകതകള്‍ മാരുതി നല്‍കിയിട്ടില്ല. പിന്‍ എസി വെന്റുകള്‍ പോലുള്ള ഫീച്ചറുകളുടെ അഭാവം സ്വിഫ്റ്റിന്റെ പോരായ്മയായി ചൂണ്ടിക്കാട്ടാം.

പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

മാരുതി സ്വിഫ്റ്റ് വില

  • പെട്രോള്‍ – 4.99 ലക്ഷം മുതല്‍ 6.96 ലക്ഷം രൂപ വരെ
  • ഡീസല്‍ – 5.99 ലക്ഷം മുതല്‍ 7.96 ലക്ഷം രൂപ വരെ
  • പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

    ഇന്ധനക്ഷമത (ARAI)

    • പെട്രോള്‍ മാനുവല്‍ – 22 കിലോമീറ്റര്‍
    • പെട്രോള്‍ എഎംടി – 22 കിലോമീറ്റര്‍
    • ഡീസല്‍ മാനുവല്‍ – 28.4 കിലോമീറ്റര്‍
    • ഡീസല്‍ എഎംടി – 28.4 കിലോമീറ്റര്‍
    • പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

      എഞ്ചിന്‍

      • 1.2 ലിറ്റര്‍ പെട്രോള്‍ – 82 bhp കരുത്തും 113 Nm torque ഉം
      • 1.3 ലിറ്റര്‍ ഡീസല്‍ – 74 bhp കരുത്തും 190 Nm torque ഉം
      • പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

        സ്വിഫ്റ്റിന്റെ ചരിത്രം

        2007 ജനുവരിയിലാണ് സ്വിഫ്റ്റില്‍ ഒരുലക്ഷം യൂണിറ്റുകളുടെ വില്‍പന മാരുതി കുറിച്ചത്. സ്വിഫ്റ്റ് ഹാച്ച്ബാക്കിന് മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം ഡിമാന്‍ഡ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇതേവര്‍ഷം 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഫിയറ്റ് എഞ്ചിനെ ഹാച്ച്ബാക്കില്‍ മാരുതി അവതരിപ്പിച്ചതും.

        പുതിയ മാരുതി സ്വിഫ്റ്റ് വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

        സ്വിഫ്റ്റ് ഡീസലിനെ വില്‍പനയ്ക്ക് കൊണ്ടുവരാനുള്ള മാരുതിയുടെ തീരുമാനം വിപണിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയായി. 2008 മാര്‍ച്ചില്‍ രണ്ടുലക്ഷം സ്വിഫ്റ്റ് യൂണിറ്റുകള്‍ പുറത്തിറക്കിയ മാരുതി, 2009 ഫെബ്രുവരിയില്‍ മൂന്നുലക്ഷം യൂണിറ്റുകള്‍ സ്വിഫ്റ്റുകളെ ഇന്ത്യയില്‍ വിറ്റഴിച്ചു. 2010 ജനുവരിയിലാണ് അഞ്ചുലക്ഷം യൂണിറ്റ് വില്‍പന സ്വിഫ്റ്റില്‍ കമ്പനി നേടിയത്.

Article Published On: Wednesday, August 15, 2018, 9:00 [IST]
English summary
Maruti Suzuki Swift Pros And Cons. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X