മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക്?

By Dijo Jackson

പുതുതലമുറ സ്വിഫ്റ്റ് സ്‌പോര്‍ടിനെ സുസൂക്കി അവതരിപ്പിച്ചത് 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍. വരവിനു പിന്നാലെ സുസൂക്കിയുടെ 'ഹോട്ട്' ഹാച്ച്ബാക്ക് കാര്‍ പ്രേമികളുടെ മനസ് കീഴടക്കി. പേരിനോടു നീതിപുലര്‍ത്തുന്ന സ്‌പോര്‍ടി ശൈലി. സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് വിപണിയില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

എന്തായാലും ഈ മാസം പുതുതലമുറ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് യൂറോപ്പില്‍ അണിനിരക്കും. തൊട്ടുപിന്നാലെ മറ്റു വിപണികളിലേക്കും സ്വിഫ്റ്റ് സ്‌പോര്‍ട് എത്തിതുടങ്ങും.

മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക്?

ഇന്ത്യയില്‍ മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് എത്തുമോ? ഇന്ത്യന്‍ വാഹനപ്രേമികള്‍ ഈ ചോദ്യം തുടങ്ങിയിട്ടു കാലം കുറച്ചായി. ഇന്ത്യന്‍ മണ്ണില്‍ പ്രകടനക്ഷമതയേറിയ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കുകള്‍ക്ക് പ്രചാരം കൂടുകയാണ്.

മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക്?

മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമായാല്‍ മോഡൽ ബമ്പർ ഹിറ്റാകുമെന്ന് ഉറപ്പിച്ചു പറയാം. അതേസമയം ഈ സാധ്യത മുന്നില്‍ക്കണ്ട് സ്വിഫ്റ്റ് സ്‌പോര്‍ടുമായി ധൃതിപ്പെട്ടു ഇങ്ങോട്ടു എടുത്തുചാടണമോയെന്നാണ് കമ്പനിയുടെ സംശയം.

മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക്?

നിലവില്‍ മാരുതിയുടെ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക് നിരയിലുള്ളത് ബലെനോ RS മാത്രം. പ്രതീക്ഷിച്ച പോലുള്ള വിജയം നല്‍കാന്‍ ബലെനോ RS ന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ പോളോ GT TSI, TDI മോഡലുകളാണ് പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക് ശ്രേണിയിലെ താരങ്ങള്‍.

മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക്?

പോളോയ്ക്ക് എതിരെ സ്വിഫ്റ്റ് സ്‌പോര്‍ടിനെ കൊണ്ടുവന്നാല്‍ മോഡല്‍ അധികബാധ്യതയായി മാറുമോയെന്ന് കമ്പനി ഭയപ്പെടുന്നു. എന്തായാലും സ്വിഫ്റ്റ് സ്‌പോര്‍ടിനെ വേണ്ടെന്ന് മാരുതി ഇതുവരെയും കല്‍പിച്ചിട്ടില്ല.

മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക്?

സ്വിഫ്റ്റില്‍ നിന്നും ഒരല്‍പം വ്യത്യസ്തമാര്‍ന്ന സ്പോര്‍ടി ഡിസൈന്‍ ഭാഷയാണ് സ്വിഫ്റ്റ് സ്പോര്‍ടിന്. പുതുക്കിയ ബമ്പര്‍, പരിഷ്‌കരിച്ച ഗ്രില്ല്, മുന്‍ സ്പ്ലിറ്റര്‍ എന്നിവ സ്വിഫ്റ്റ് സ്‌പോര്‍ടില്‍ ശ്രദ്ധയാകര്‍ഷിക്കും. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഹാച്ച്ബാക്കില്‍. ഡിഫ്യൂസറിന് നിറം കറുപ്പ്.

മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക്?

പുറത്തേക്ക് തള്ളിനില്‍ക്കുന്ന പുകകുഴലുകള്‍ ഹാച്ച്ബാക്കിന്റെ സ്‌പോര്‍ടി പരിവേഷത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഒരുക്കം. ഇപ്പോഴുള്ള സ്വിഫ്റ്റ് സ്‌പോര്‍ട് തലമുറകളില്‍ 1.6 നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനാണുള്ളത്.

മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക്?

സ്വിഫ്റ്റ് സ്‌പോര്‍ടില്‍ 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനെ സുസൂക്കി നല്‍കുമെന്ന് ആരും കരുതിയില്ല. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനിലാണ് ബലെനോ RS ഇന്ത്യയില്‍ അണിനിരക്കുന്നത്. 5,500 rpm -ല്‍ 138 bhp കരുത്തും 3,500 rpm -ല്‍ 230 Nm torque ഉം സ്വിഫ്റ്റ് സ്പോർടിലുള്ള 1.4 ലിറ്റർ ടർബ്ബോചാർജ്ഡ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക്?

ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എഞ്ചിന്‍ കരുത്തെത്തുക മുന്‍ചക്രങ്ങളിലേക്കും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ സ്വിഫ്റ്റ് സ്‌പോര്‍ടിന് 8.1 സെക്കന്‍ഡുകള്‍ മതി. പരമാവധി വേഗത 210 കിലോമീറ്റര്‍.

മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക്?

ഒരുക്കംസുസൂക്കിയുടെ ഭാരം കുറഞ്ഞ HEARTECT അടിത്തറയില്‍ നിന്ന്. 970 കിലോയാണ് സ്വിഫ്റ്റ് സ്‌പോര്‍ടിന് ഭാരം. മുന്‍ഗാമികളെക്കാളും എണ്‍പതു കിലോയോളം ഭാരം ഹാച്ച്ബാക്കിന് കുറവുണ്ട്; 50 mm നീളവും കൂടുതല്‍.

മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക്?

ഗ്രൗണ്ട് ക്ലിയറന്‍സ് 120 mm. പെര്‍ഫോര്‍മന്‍സ് പതിപ്പായതു കൊണ്ടു സ്വിഫ്റ്റ് സ്‌പോര്‍ടില്‍ ദൃഢതയേറിയ സസ്‌പെന്‍ഷന്‍ ഇടംപിടിക്കും. ചുവന്ന സ്റ്റിച്ചിംഗ് വരമ്പിടുന്ന സ്‌പോര്‍ട് സീറ്റുകള്‍, ലെതര്‍ പൊതിഞ്ഞ ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍ എന്നിവ അകത്തളത്തില്‍ എടുത്തുപറയണം.

മാരുതി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക്?

ഇന്‍സ്ട്രമെന്റ് പാനലുകളിലുള്ള ഡയലുകള്‍ക്ക് ഇക്കുറി നിറം ചുവപ്പാണ്. ഇന്ത്യയിലേക്ക് സ്വിഫ്റ്റ് സ്‌പോര്‍ടിനെ കൊണ്ടുവരാന്‍ മാരുതി തീരുമാനിച്ചാല്‍ മേല്‍പ്പറഞ്ഞ വിശേഷങ്ങളില്‍ പലതും ഹാച്ച്ബാക്കിന് നഷ്ടപ്പെടും.

More from DriveSpark

Article Published On: Saturday, May 26, 2018, 13:53 [IST]
English summary
Maruti Suzuki Swift Sport India Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X