തുടക്കം ഗംഭീരം; വില്‍പനയില്‍ ബലെനോയെ പിന്തള്ളി മാരുതി സ്വിഫ്റ്റ്

By Dijo Jackson

ദിവസം ചെല്ലുന്തോറും ഇന്ത്യയില്‍ മാരുതി സ്വിഫ്റ്റിനായുള്ള പിടിവലി കൂടുകയാണ്. ബുക്കിംഗ് റെക്കോര്‍ഡുകള്‍ പിന്നിട്ട് കുതിക്കുന്ന മാരുതി ഹാച്ച്ബാക്കിനെ ഓട്ടോ എക്‌സ്‌പോയ്ക്ക് പിന്നാലെ വിപണി കണ്ടു.

തുടക്കം ഗംഭീരം; വില്‍പനയില്‍ ബലെനോയെ പിന്തള്ളി മാരുതി സ്വിഫ്റ്റ്

ഇപ്പോള്‍ ബി സെഗ്മന്റ് ഹാച്ച്ബാക്കുകളില്‍ പ്രീമിയം ബലെനോയെ പിന്തള്ളിയിരിക്കുകയാണ് പുതുതലമുറ സ്വിഫ്റ്റ്. ഹാച്ച്ബാക്കുകളില്‍ കേമന്‍ സ്വിഫ്റ്റാണെന്ന് ഫെബ്രുവരി മാസത്തെ വില്‍പന കണക്കുകള്‍ പറയുന്നു.

തുടക്കം ഗംഭീരം; വില്‍പനയില്‍ ബലെനോയെ പിന്തള്ളി മാരുതി സ്വിഫ്റ്റ്

ഗംഭീരന്‍ തുടക്കമാണ് സ്വിഫ്റ്റിന് ലഭിച്ചിട്ടുള്ളത്. അവതരിച്ച ആദ്യ മാസം തന്നെ സ്വിഫ്റ്റ് നേടിയത് 17,291 യൂണിറ്റുകളുടെ വില്‍പന. അതേസമയം 15,807 ബലെനോകളെയാണ് പോയ മാസം മാരുതി വിറ്റത്.

തുടക്കം ഗംഭീരം; വില്‍പനയില്‍ ബലെനോയെ പിന്തള്ളി മാരുതി സ്വിഫ്റ്റ്

സ്വിഫ്റ്റിന്റെ വരവോടെ ബലെനോയുടെ നിറം ഒരല്‍പം മങ്ങിയ സാഹചര്യമാണ് നിലവില്‍. അവതരിച്ച് ഒരു മാസം പിന്നിടും മുമ്പെ 75,000 ബുക്കിംഗ് നേട്ടം സ്വിഫ്റ്റ് കൈയ്യടക്കി കഴിഞ്ഞു.

തുടക്കം ഗംഭീരം; വില്‍പനയില്‍ ബലെനോയെ പിന്തള്ളി മാരുതി സ്വിഫ്റ്റ്

ഗുജറാത്തിലെ ഹന്‍സാല്‍പുര്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്നുമാണ് മാരുതി സ്വിഫ്റ്റുകള്‍ വിപണിയില്‍ എത്തുന്നത്. നേരത്തെ ഇതേ കേന്ദ്രത്തില്‍ നിന്നുമാണ് ബലെനോ എത്തിയിരുന്നതും.

തുടക്കം ഗംഭീരം; വില്‍പനയില്‍ ബലെനോയെ പിന്തള്ളി മാരുതി സ്വിഫ്റ്റ്

എന്നാല്‍ പുതിയ സ്വിഫ്റ്റിന്റെ വരവോടെ ബലെനോയുടെ ഉത്പദാനം ഹരിയാനയിലെ മനേസര്‍ പ്ലാന്റിലേക്ക് മാരുതി മാറ്റി. വിലയുടെ കാര്യത്തിലും പുതുതലമുറ സ്വിഫ്റ്റും പ്രീമിയം ഹാച്ച്ബാക്ക് ബലെനോയും കാര്യമായ വ്യത്യാസങ്ങളില്ല.

തുടക്കം ഗംഭീരം; വില്‍പനയില്‍ ബലെനോയെ പിന്തള്ളി മാരുതി സ്വിഫ്റ്റ്

4.99 ലക്ഷം രൂപ മുതലാണ് പുതിയ സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില. ബലെനോയ്ക്കാകട്ടെ 5.36 ലക്ഷം രൂപ മുതലാണ് പ്രൈസ്ടാഗ്. ഇരു കാറുകളിലും ഒരേ എഞ്ചിനുകളാണ് ഒരുങ്ങുന്നത്.

തുടക്കം ഗംഭീരം; വില്‍പനയില്‍ ബലെനോയെ പിന്തള്ളി മാരുതി സ്വിഫ്റ്റ്

82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിന്‍. 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 74 bhp കരുത്തും 190 Nm torque മാണ് പരമാവധി സൃഷ്ടിക്കാന്‍ സാധിക്കുക.

തുടക്കം ഗംഭീരം; വില്‍പനയില്‍ ബലെനോയെ പിന്തള്ളി മാരുതി സ്വിഫ്റ്റ്

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി കാറുകളില്‍ ഒരുങ്ങുന്നത്. 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനോടെയുള്ള RS പതിപ്പും ബലെനോയ്ക്കുണ്ട്.

തുടക്കം ഗംഭീരം; വില്‍പനയില്‍ ബലെനോയെ പിന്തള്ളി മാരുതി സ്വിഫ്റ്റ്

101 bhp കരുത്തും 150 Nm torque ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. ബലെനോയുടെ പെട്രോള്‍ പതിപ്പുകളില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനെ മാരുതി ലഭ്യമാക്കുമ്പോള്‍, സ്വിഫ്റ്റിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ അഞ്ചു സ്പീഡ് എഎംടി ഓപ്ഷന്‍ ഒരുങ്ങുന്നുണ്ട്.

തുടക്കം ഗംഭീരം; വില്‍പനയില്‍ ബലെനോയെ പിന്തള്ളി മാരുതി സ്വിഫ്റ്റ്

സ്വിഫ്റ്റിന്‍ പ്രചാരം വര്‍ധിക്കാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതേ എഎംടി പതിപ്പുകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Swift Outsells Baleno In February Sales. Read in Malayalam.
Story first published: Sunday, March 11, 2018, 12:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X