പുതിയ മാരുതി വിറ്റാര ബ്രെസ്സ എഎംടി വിപണിയില്‍; വില നെക്‌സോണ്‍ എഎംടിയെക്കാളും കുറവ്!

Written By:

മാരുതി വിറ്റാര ബ്രെസ്സ എഎംടി വിപണിയില്‍ എത്തി. ഓട്ടോ ഗിയര്‍ ഷിഫ്‌റ്റോടെയാണ് (AGS) വിറ്റാര ബ്രെസ്സ എഎംടിയുടെ വരവ്. വില ആരംഭിക്കുന്നത് 8.54 ലക്ഷം രൂപ മുതല്‍. എഎംടി ഗിയര്‍ബോക്‌സ് കൂടാതെ പരിഷ്‌കരിച്ച ഡിസൈന്‍ ശൈലിയും പുത്തന്‍ സുരക്ഷാ ഫീച്ചറുകളും ബ്രെസ്സ എഎംടിയുടെ വിശേഷങ്ങളാണ്.

പുതിയ മാരുതി വിറ്റാര ബ്രെസ്സ എഎംടി വിപണിയില്‍; വില നെക്‌സോണ്‍ എഎംടിയെക്കാളും കുറവ്!

VDI, ZDI, ZDI+, ZDI+ ഇരട്ട നിറം എന്നിങ്ങനെ നാലു വകഭേദങ്ങളാണ് പുതിയ മാരുതി വിറ്റാര ബ്രെസ്സ എഎംടിയില്‍. 10.49 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ബ്രെസ്സ എഎംടിയുടെ എക്‌സ്‌ഷോറൂം വില (ദില്ലി). മാരുതി വിറ്റാര ബ്രെസ്സ എഎംടി വകഭേദങ്ങളുടെ വില —

പുതിയ മാരുതി വിറ്റാര ബ്രെസ്സ എഎംടി വിപണിയില്‍; വില നെക്‌സോണ്‍ എഎംടിയെക്കാളും കുറവ്!
Variant Price
VDi AGS ₹ 854000
ZDi AGS ₹ 931500
ZDi+ AGS ₹ 1027000
ZDi+ DUAL TONE AGS ₹ 1049000

*വിലകളെല്ലാം ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി

പുതിയ മാരുതി വിറ്റാര ബ്രെസ്സ എഎംടി വിപണിയില്‍; വില നെക്‌സോണ്‍ എഎംടിയെക്കാളും കുറവ്!

ശ്രേണിയില്‍ ടാറ്റ നെക്‌സോണ്‍ എഎംടിയാണ് പുതിയ വിറ്റാര ബ്രെസ്സ എഎംടിയുടെ മുഖ്യ എതിരാളി. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ നെക്‌സോണ്‍ എഎംടി ലഭ്യമാണ്. പക്ഷെ, വിറ്റാര ബ്രെസ്സ എഎംടിയില്‍ ഡീസല്‍ പതിപ്പ് മാത്രമാണുള്ളത്.

പുതിയ മാരുതി വിറ്റാര ബ്രെസ്സ എഎംടി വിപണിയില്‍; വില നെക്‌സോണ്‍ എഎംടിയെക്കാളും കുറവ്!

ഇരട്ട എയര്‍ബാഗുകളും ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനവും പുതിയ മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. പുതിയ ഓട്ടം ഓറഞ്ച്/പേള്‍ ആര്‍ട്ടിക് നിറവും ബ്രെസ്സ എഎംടിയ്ക്ക് പുതുമ സമര്‍പ്പിക്കുന്നു.

പുതിയ മാരുതി വിറ്റാര ബ്രെസ്സ എഎംടി വിപണിയില്‍; വില നെക്‌സോണ്‍ എഎംടിയെക്കാളും കുറവ്!

ഇതിനു പുറമെ ഓട്ടം ഓറഞ്ച് (പുതിയത്), ബ്ലേസിംഗ് റെഡ്/മിഡ്‌നൈറ്റ് ബ്ലാക്, ഫിയറി യെല്ലോ/പേള്‍ ആര്‍ട്ടിക്ക് വൈറ്റ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, ഗ്രാനൈറ്റ് ഗ്രെയ്, പ്രീമിയം സില്‍വര്‍, ബ്ലേസിംഗ് റെഡ്, ഫിയറി യെല്ലോ നിറങ്ങളിലും വിറ്റാര ബ്രെസ്സ എഎംടി ലഭ്യമാണ്.

പുതിയ മാരുതി വിറ്റാര ബ്രെസ്സ എഎംടി വിപണിയില്‍; വില നെക്‌സോണ്‍ എഎംടിയെക്കാളും കുറവ്!

ഇത്തവണ ഗ്രില്ലിലും ബൂട്ടിലും ക്രോം അലങ്കാരങ്ങള്‍ ധാരാളം കാണാം. പുതിയ അലോയ് വീല്‍ ഡിസൈനിലാണ് ഏറ്റവും ഉയര്‍ന്ന വിറ്റാര ബ്രെസ്സ എഎംടിയുടെ ഒരുക്കം. ഇൗ മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നിലവിലുള്ള മാനുവല്‍ ബ്രെസ്സയ്ക്ക് സമാനമാണ് പുതിയ വിറ്റാര ബ്രെസ്സ എഎംടിയും.

പുതിയ മാരുതി വിറ്റാര ബ്രെസ്സ എഎംടി വിപണിയില്‍; വില നെക്‌സോണ്‍ എഎംടിയെക്കാളും കുറവ്!

എഞ്ചിനില്‍ മാറ്റമില്ല. 1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മാരുതി വിറ്റാര ബ്രെസ്സ എഎംടിയിലും. ഡീസല്‍ എഞ്ചിന് 88.8 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

പുതിയ മാരുതി വിറ്റാര ബ്രെസ്സ എഎംടി വിപണിയില്‍; വില നെക്‌സോണ്‍ എഎംടിയെക്കാളും കുറവ്!

പേര് സൂചിപ്പിക്കുന്നത് പോലെ എഎംടി ഗിയര്‍ബോക്‌സാണ് മോഡലില്‍. സാധാരണ മാനുവല്‍ പതിപ്പ് 24.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കാഴ്ചവെക്കുന്നത്. എഎംടി പതിപ്പും സമാനമായ ഇന്ധനക്ഷമത നല്‍കുമെന്നാണ് പ്രതീക്ഷ.

പുതിയ മാരുതി വിറ്റാര ബ്രെസ്സ എഎംടി വിപണിയില്‍; വില നെക്‌സോണ്‍ എഎംടിയെക്കാളും കുറവ്!

ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ മാത്രമാണ് നെക്‌സോണ്‍ എഎംടിയെ ടാറ്റ വിപണിയില്‍ എത്തിക്കുന്നത്. ബ്രെസ്സയിലേക്ക് വരുമ്പോള്‍ ഇടത്തരം, ഉയര്‍ന്ന വകഭേദങ്ങളില്‍ എഎംടി പതിപ്പ് ലഭ്യമാണ്. നെക്‌സോണ്‍ എഎംടിയെക്കാളും കുറഞ്ഞ വിലയില്‍ ബ്രെസ്സ എഎംടി അവതരിക്കാന്‍ കാരണവും ഇതാണ്.

കൂടുതല്‍... #maruti suzuki #new launch
English summary
Maruti Vitara Brezza AMT Launched In India. Read in Malayalam.
Story first published: Wednesday, May 9, 2018, 13:28 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark