മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

By Dijo Jackson

കാര്‍ മോഡിഫിക്കേഷന്‍ രംഗത്ത് മാരുതി ബ്രെസ്സയ്ക്ക് പ്രചാരം കൂടി വരികയാണ്. ജീപ് കോമ്പസാകാന്‍ ശ്രമിച്ച ഒട്ടനവധി മാരുതി ബ്രെസ്സകള്‍ക്ക് കാര്‍ പ്രേമികള്‍ ഇതിനകം സാക്ഷ്യം വഹിച്ചുകഴിഞ്ഞു. എന്നാല്‍ അടുത്തിടെ റേഞ്ച് റോവര്‍ ഇവോക്കിന്റെ കുപ്പായമണിഞ്ഞ മാരുതി ബ്രെസ്സ പതിവു മോഡിഫിക്കേഷന്‍ സങ്കല്‍പങ്ങള്‍ തിരുത്തുകയാണ്.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

ബ്രെസ്സയില്‍ മാരുതി പാലിക്കുന്ന അച്ചടക്കവും ഇരട്ടനിറ ശൈലിയും റേഞ്ച് റോവര്‍ ഇവോക്കിലേക്കുള്ള പരിണാമത്തില്‍ എസ്‌യുവിയെ കാര്യമായി പിന്തുണച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ റേഞ്ച് റോവര്‍ ഇവോക്കാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഈ ബ്രെസ്സയ്ക്ക് കഴിയും.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

റേഞ്ച് റോവര്‍ ഇവോഖിലേതു പോലുള്ള മുന്‍ ഗ്രില്ലാണ് രൂപമാറ്റത്തിലെ പ്രധാന ആകര്‍ഷണീയത. ബ്രെസ്സയ്ക്ക് മാരുതി കല്‍പിച്ച ഭാവം കസ്റ്റം നിര്‍മ്മിത ഗ്രില്ല് പൊളിച്ചെഴുതി. ഗ്രില്ലിനോട് ചേര്‍ന്നു നിലകൊള്ളുന്ന കസ്റ്റം ഹെഡ്‌ലാമ്പുകളിലും കാണാം ഇവോക്കിന്റെ തനിമ.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളായതു കൊണ്ടു ബ്രെസ്സയുടെ പ്രീമിയം ലുക്ക് ഒന്നുകൂടി വര്‍ധിച്ചിട്ടുണ്ട്. ഒരുപരിധിവരെ ബ്രെസ്സയിലുള്ള ബമ്പര്‍ റേഞ്ച് റോവര്‍ ഇവോക്കിനെ ഓര്‍മ്മപ്പെടുത്തും.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

ഗ്രില്ലും ബമ്പറും മാറ്റിസ്ഥാപിച്ചതിനൊപ്പം ബോണറ്റിലും ചെറിയ മാറ്റങ്ങള്‍ കാണാം. വശങ്ങളില്‍ മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളിലാണ് കാഴ്ച്ചക്കാരുടെ ശ്രദ്ധയാദ്യം പതിയുക. സാധാരണ ബ്രെസ്സയിലുള്ളതിലും സ്‌പോര്‍ടി ലുക്കാണ് അലോയ് വീലുകള്‍ക്ക്.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

വീതി കുറഞ്ഞ ടയര്‍ ഘടന എസ്‌യുവിയുടെ സ്‌പോര്‍ടി ശൈലിക്ക് അടിവരയിടും. മുന്‍ ബ്രേക്ക് കാലിപ്പറുകള്‍ക്ക് നിറം ചുവപ്പാണ്. ഇവോക്കിന്റെ പക്വത നേടാന്‍ വേണ്ടി മുന്‍ വീല്‍ ആര്‍ച്ചുകളിലും ചെറിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

വെളുപ്പും കറുപ്പും ഒരുങ്ങുന്ന ഇരട്ടനിറ ശൈലിയാണ് എസ്‌യുവിക്ക്. മേല്‍ക്കൂരയ്ക്കും പില്ലറുകള്‍ക്കും നിറം കറുപ്പാണ്. റേഞ്ച് റോവര്‍ ഇവോക്കെന്നു തെറ്റിദ്ധരിപ്പിക്കുന്നതില്‍ ബ്രെസ്സയുടെ ഇരട്ടനിറ ശൈലി നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇവോക്കിലുള്ള എല്‍ഇഡി ടെയില്‍ലാമ്പ് ശൈലിയാണ് ബ്രെസ്സയ്ക്ക് പിന്നിലുമുള്ളത്.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

അകത്തളത്തില്‍ ചുവപ്പു നിറത്തിനാണ് പ്രാതിനിധ്യം കൂടുതല്‍. ചുവപ്പ് നിറമുള്ള അപ്‌ഹോള്‍സ്റ്ററിയും ഡാഷ്‌ബോര്‍ഡും ഉള്ളിലെ വിശേഷങ്ങളില്‍ എടുത്തുപറയണം ബ്രെസ്സയുടെ എഞ്ചിനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ബ്രെസ്സയ്ക്ക് മാരുതി നല്‍കുന്നത്. എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ ഒരുങ്ങുന്നുണ്ട്.

മൂന്നുലക്ഷത്തില്‍പരം വിറ്റര ബ്രെസ്സ എസ്‌യുവികളാണ് ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയത്. രാജ്യത്തു എന്തുകൊണ്ടായിരിക്കാം മാരുതി വിറ്റാര ബ്രെസ്സയ്ക്ക് ഇത്രയേറെ പ്രചാരമെന്നു ചിന്തിച്ചിട്ടുണ്ടോ? മാരുതി എസ്‌യുവി വാങ്ങാനുള്ള കാരണങ്ങള്‍ ഇവിടെ പരിശോധിക്കാം.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

മാരുതിയുടെ വിശ്വാസ്യത

മാരുതി കാറുകള്‍ക്ക് പരിപാലന ചിലവുകള്‍ കുറവാണ്. രാജ്യം മുഴുവന്‍ സര്‍വീസ് ശൃഖലയുമുണ്ട്, സ്‌പെയര്‍ പാര്‍ട്‌സുകളും സുലഭം. മാരുതിയുടെ കാറാണെങ്കില്‍ ആശങ്ക തെല്ലുമില്ലാതെ കൊണ്ടുനടക്കാമെന്ന പൊതുധാരണ വിപണിയിലുണ്ട്.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി. ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തുന്നതില്‍ മാരുതി ഒരിക്കലും പിന്നില്‍ പോയിട്ടില്ല. മാത്രമല്ല മാരുതി കാറുകള്‍ക്കാണ് റീസെയില്‍ മൂല്യവും കൂടുതല്‍. ഇക്കാരണങ്ങള്‍ കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

പണത്തിനൊത്ത മൂല്യം

കാറുകള്‍ക്ക് വില നിശ്ചയിക്കുന്ന കാര്യത്തില്‍ മാരുതിയെ കഴിഞ്ഞേയുള്ളു മറ്റേതു നിര്‍മ്മാതാക്കളും. ബ്രെസ്സയിലും മാരുതി തങ്ങളുടെ ഇന്ദ്രജാലം ആവര്‍ത്തിക്കുന്നത് കാണാം. ബ്രെസ്സയുടെ മൂല്യം കൂട്ടുന്നതില്‍ എഞ്ചിന്‍ കരുത്ത്, മൈലേജ്, ഫീച്ചറുകള്‍ എന്നിവയ്ക്ക് നിര്‍ണായക പങ്കുണ്ട്.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

7.52 ലക്ഷം മുതല്‍ 10.49 ലക്ഷം വരെയാണ് ബ്രെസ്സയ്ക്ക് വിപണിയില്‍ വില. മത്സരവിലയില്‍ ടാറ്റ നെക്‌സോണ്‍ ലഭ്യമാണെങ്കിലും വില്‍പനാനന്തര സേവനങ്ങളില്‍ ബ്രെസ്സയ്ക്കാണ് മുന്‍തൂക്കം.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

ഇതിനുപുറമെ 8.54 ലക്ഷം രൂപ മുതല്‍ അണിനിരക്കുന്ന പുതിയ ബ്രെസ്സ എഎംടി, ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവിയാണ്. കുറഞ്ഞ വിലയും ഉയര്‍ന്ന റീസെയില്‍ മൂല്യവും വിറ്റാര ബ്രെസ്സയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

ഫീച്ചറുകള്‍

ഒരുപിടി ആധുനിക ഫീച്ചറുകളുടെ അകമ്പടിയോടെയാണ് മാരുതി ബ്രെസ്സ വില്‍പനയ്‌ക്കെത്തുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി, സ്‌റ്റോറേജ് ശേഷിയുള്ള ഡ്രൈവര്‍ ആംറെസ്റ്റ്, ഓട്ടോ ഹെഡ്ലാമ്പ്, റെയിന്‍ സെന്‍സിംഗ് ഓട്ടോ വൈപ്പറുകള്‍, ഇലക്ട്രിക് ബാക്ക് ഡോര്‍ ഓപ്പണിംഗ് എന്നിവ ബ്രെസ്സയുടെ വിശേഷങ്ങളില്‍പ്പെടും.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് പിന്തുണയുള്ള സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മാരുതി എസ്‌യുവിയില്‍ എടുത്തുപറയണം. ഭേദപ്പെട്ട സുരക്ഷയാണ് മാരുതി ബ്രെസ്സ കാഴ്ചവെക്കുന്നത്.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

ഓഫ്‌സെറ്റ്, ഇംപാക്ട് ക്രാഷ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യന്‍ വാഹനമാണ് മാരുതി വിറ്റാര ബ്രെസ്സ. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇരട്ട മുന്‍ എയര്‍ബാഗുകളും റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകളും വകഭേദങ്ങളില്‍ മുഴുവന്‍ ഒരുങ്ങുന്നുണ്ട്.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

എഞ്ചിനും മൈലേജും

മൈലേജിന്റെ കാര്യത്തില്‍ മാരുതി കാറുകളാണ് അന്നും ഇന്നും രാജാവ്. മാരുതിയുടെ ഇതേ പാരമ്പര്യം ബ്രെസ്സയും കാക്കുന്നുണ്ട്. നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ ഏറ്റവും കൂടുതല്‍ മൈലേജ് കാഴ്ചവെക്കുന്ന രണ്ടാമത്തെ മോഡലാണ് ബ്രെസ്സ.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

24.3 കിലോമീറ്ററാണ് ബ്രെസ്സയില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന മൈലേജ്. മോഡലിന്റെ ഇന്ധനശേഷി 48 ലിറ്റര്‍. പൂര്‍ണ ടാങ്കില്‍ ആയിരത്തിന് മേലെ കിലോമീറ്ററുകള്‍ ഓടാന്‍ ബ്രെസ്സയ്ക്ക് പറ്റും. ഒരു എഞ്ചിന്‍ മാത്രമെ മാരുതി ബ്രെസ്സയിലുള്ളു.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനാണ് എസ്‌യുവിയില്‍ തുടിക്കുന്നത്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എഎംടി പതിപ്പും ബ്രെസ്സയില്‍ ലഭ്യമാണ്.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

അകത്തളം

ഉയരത്തിന് അനുപാതമായ ആകാരമാണ് ബ്രെസ്സയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ശ്രേണിയില്‍ ഏറ്റവും മികച്ച ലെഗ്റൂം - ഹെഡ്റൂം സ്‌പേസാണ് മാരുതി എസ്‌യുവി കാഴ്ചവെക്കുന്നത്. താഴ്ന്ന ലോഡിംഗ് ലിപോട് കൂടിയ 328 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയുടെ പിന്‍ബലത്തില്‍ ലഗ്ഗേജുകള്‍ അനായാസം ബ്രെസ്സയില്‍ കയറ്റിയിറക്കാന്‍ കഴിയും. ഇനി കൂടുതല്‍ ലഗ്ഗേജുണ്ടെങ്കില്‍ 60:40 അനുപാതത്തില്‍ പിന്‍ സീറ്റുകള്‍ മടക്കി ബൂട്ട് കപ്പാസിറ്റി കൂട്ടാം.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

വൈവിധ്യത

സങ്കല്‍പത്തിന് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ബ്രെസ്സയെ രൂപപ്പെടുത്താന്‍ സാധിക്കും. മാരുതി സുസൂക്കിയുടെ iCreate മുഖേന എസ്‌യുവിയുടെ പുറംമോടിയിലും അകത്തളത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി അവസരം നല്‍കുന്നുണ്ട്. ബോഡി ഗ്രാഫിക്‌സും ഇതില്‍പ്പെടും. താത്പര്യപ്രകാരമുള്ള ഇരട്ടനിറം ബ്രെസ്സയില്‍ ഉടമകള്‍ക്ക് പൂശാം.

മാരുതി ബ്രെസ്സ റേഞ്ച് റോവറിന്റെ കുപ്പായം അണിഞ്ഞപ്പോള്‍

എഎംടി

അടുത്തിടെയാണ് ബ്രെസ്സ എഎംടിയെ മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചത്. മൂന്നു വകഭേദങ്ങള്‍ ബ്രെസ്സയുടെ എഎംടി പതിപ്പില്‍ ലഭ്യമാണ്. 8.54 ലക്ഷം രൂപയാണ് പ്രാരംഭ എഎംടി വകഭേദത്തിന് വില. ഡീസല്‍ ഓട്ടോമാറ്റിക് മോഡലുകളുടെ പ്രചാരം മുന്‍നിര്‍ത്തി കമ്പനി കൊണ്ടുവന്ന എഎംടി പതിപ്പ് ബ്രെസ്സയുടെ പ്രചാരം പതിന്മടങ്ങ് വര്‍ധിപ്പിക്കുകയാണ്.

Source: Modified Cars

Most Read Articles

Malayalam
English summary
Brezza Modified To Range Rover Evoque. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X