ഇന്ത്യയില്‍ മാരുതി വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സകള്‍

By Dijo Jackson

രണ്ടു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2016 മാര്‍ച്ച് 16 -നാണ് മാരുതി ബ്രെസ്സ എസ്‌യുവി ഇന്ത്യയില്‍ എത്തിയത്. പതിവു പോലെ മാരുതിയുടെ ഇന്ദ്രജാലം ബ്രെസ്സയും കാഴ്ചവെച്ചു. കണ്ണുപൂട്ടി തുറക്കുന്നതിന് മുമ്പെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന യൂട്ടിലിറ്റി വാഹനമായി ബ്രെസ്സ മാറി.

മാരുതിയുടെ ആദ്യ കോമ്പാക്ട് എസ്‌യുവിയാണ് വിറ്റാര ബ്രെസ്സ. വന്നതിന് പിന്നാലെ ഇന്ത്യയില്‍ ഹിറ്റായ അപൂര്‍വം അവതാരങ്ങളില്‍ ഒന്ന്.

ഇന്ത്യയില്‍ മാരുതി വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സകള്‍

കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടു 2.75 ലക്ഷം വിറ്റാര ബ്രെസ്സകളെയാണ് മാരുതി ഇന്ത്യയില്‍ വിറ്റത്. ഇതില്‍ 56 ശതമാനം വില്‍പനയും ബ്രെസ്സയുടെ ഏറ്റവും ഉയര്‍ന്ന ZDi, ZD പ്ലസ് വകഭേദങ്ങളില്‍ നിന്നാണെന്ന കാര്യവും ശ്രദ്ധേയം.

ഇന്ത്യയില്‍ മാരുതി വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സകള്‍

വില്‍പനയില്‍ താഴ്ന്ന LDi, VDi വകഭേദങ്ങളും അത്ര പിന്നിലല്ല. പ്രതിമാസം 12,300 യൂണിറ്റുകളുടെ ശരാശരി വില്‍പന ബ്രെസ്സയില്‍ മുടക്കം വരുത്താതെ മാരുതി നേടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1,48,462 ബ്രെസ്സകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയി.

ഇന്ത്യയില്‍ മാരുതി വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സകള്‍

LDi, VDi, ZDi, ZDi പ്ലസ് എന്നിങ്ങനെ നാലു വകഭേദങ്ങളാണ് നിലവില്‍ ബ്രെസ്സയ്ക്ക്. വില 7.28 ലക്ഷം രൂപ മുതല്‍. ഓട്ടോ ഷിഫ്റ്റ് ഗിയര്‍ ടെക്‌നോളജിയും (എഎംടി) ഇപ്പോള്‍ ബ്രെസ്സയില്‍ ലഭ്യമാണ്.

ഇന്ത്യയില്‍ മാരുതി വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സകള്‍

8.54 ലക്ഷം രൂപയ്ക്കും 10.49 ലക്ഷം രൂപയ്ക്കും ഇടയിലാണ് പുതിയ വിറ്റാര ബ്രെസ്സ എഎംടി വകഭേദങ്ങളുടെ വില. വിപണിയില്‍ എതിരാളികള്‍ ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര TUV300 എന്നീ എസ്‌യുവികള്‍.

ഇന്ത്യയില്‍ മാരുതി വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സകള്‍

16 ഇഞ്ച് അലോയ് വീലുകളിലാണ് ഏറ്റവും ഉയര്‍ന്ന ബ്രെസ്സ ZDi വകഭേദം ഒരുങ്ങുന്നത്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ബുള്‍ഹോണ്‍ ആകാരമുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ബ്രെസ്സയുടെ ഡിസൈനില്‍ എടുത്തുപറയണം.

ഇന്ത്യയില്‍ മാരുതി വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സകള്‍

പിയാനൊ ബ്ലാക് നിറമാണ് അകത്തളത്തിന്. ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, ഓഡിയോ കണ്‍ട്രോളോടെയുള്ള സ്റ്റീയറിംഗ് വീല്‍ എന്നിവ അകത്തളത്തെ പ്രധാന വിശേഷങ്ങളില്‍ ഉള്‍പ്പെടും.

ഇന്ത്യയില്‍ മാരുതി വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സകള്‍

ZDi വകഭേദത്തിലുള്ള എല്ലാ ഫീച്ചറുകളും ZDi പ്ലസിലുമുണ്ട്. ഇതിനു പുറമെ റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, 7.0 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വൈദ്യുത പിന്തുണയാല്‍ മടക്കിവെയ്ക്കാവുന്ന മിററുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിവ ZDi പ്ലസിന്റെ മാത്രം പ്രത്യേകതകളാണ്.

ഇന്ത്യയില്‍ മാരുതി വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സകള്‍

പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്, ക്രൂയിസ് കണ്‍ട്രോള്‍, മഴ തിരിച്ചറിയുന്ന വൈപറുകള്‍ പോലുള്ള ഫീച്ചറുകളും ZDi പ്ലസിലുണ്ട്. ഡീസല്‍ വകഭേദത്തില്‍ മാത്രമാണ് ബ്രെസ്സയുടെ ഒരുക്കം. എഎംടി പതിപ്പിലും ചിത്രം വ്യത്യസ്തമല്ല.

ഇന്ത്യയില്‍ മാരുതി വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സകള്‍

1.3 ലിറ്റര്‍ DDiS 200 ഡീസല്‍ എഞ്ചിനാണ് ബ്രെസ്സ എഎംടിയില്‍. എഞ്ചിന് പരമാവധി 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് എഎംടി ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Vitara Brezza Sales Figures. Read in Malayalam.
Story first published: Friday, May 11, 2018, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X