വാഗണ്‍ആറിനെ ചെറു എംപിവിയാക്കി മാരുതി, ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ഏഴു പേര്‍ക്കു ഇരിക്കാവുന്ന വാഗണ്‍ആര്‍ മോഡലിനെ ഇന്ത്യയില്‍ കൊണ്ടുവരുമെന്നു മാരുതി സുസുക്കി വാക്കു നല്‍കിയിട്ടുണ്ട്. ഇത്രയും കാലം രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളില്ലാതെയാണ് വാഗണ്‍ആര്‍ ഇന്ത്യയില്‍ ഓടിയത്. പക്ഷെ ഇത്തവണ പതിവുകള്‍ തെറ്റും. അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ വാഗണ്‍ആറുകള്‍ വിപണിയില്‍ അവതരിക്കും.

വാഗണ്‍ആറിനെ ചെറു എംപിവിയാക്കി മാരുതി, ചിത്രങ്ങള്‍ പുറത്ത്

കൂട്ടത്തില്‍ ടോള്‍ ബോയ് ഡിസൈനുള്ള നീളം കൂടിയ വാഗണ്‍ആര്‍ ഏഴു സീറ്ററിനെ കാണാനാണ് ഇന്ത്യയ്ക്ക് തിടുക്കം. ജാപ്പനീസ് വിപണിയില്‍ വില്‍പനയിലുള്ള സുസുക്കി സോലിയോ എംപിവിയാണ് മോഡലിന് ആധാരം. പരീക്ഷണയോട്ടം നടത്തുന്ന ഏഴു സീറ്റര്‍ വാഗണ്‍ആറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.

വാഗണ്‍ആറിനെ ചെറു എംപിവിയാക്കി മാരുതി, ചിത്രങ്ങള്‍ പുറത്ത്

മോഡലിന്റെ മുഖരൂപം പുതിയ ചിത്രങ്ങളില്‍ വ്യക്തമായി കാണാം. നിലവിലുള്ള വാഗണ്‍ആറിനെക്കാള്‍ കൂടുതല്‍ ഉയരം പുതിയ വാഗണ്‍ആര്‍ ഏഴു സീറ്റര്‍ അവകാശപ്പെടും. മേല്‍ക്കൂരയില്‍ നിന്നും നീളുന്ന സ്‌പോയിലറും ഷാര്‍ക്ക് ഫിന്‍ ആകൃതിയുള്ള ആന്റീനയും വാഗണ്‍ആറിന്റെ പുറംമോടിയില്‍ ഒരുങ്ങുന്നുണ്ട്.

വാഗണ്‍ആറിനെ ചെറു എംപിവിയാക്കി മാരുതി, ചിത്രങ്ങള്‍ പുറത്ത്

തെന്നിമാറുന്ന ഡോറുകളും മോഡലിന്റെ പ്രത്യേകതകളില്‍പ്പെടും. നിലവിലെ തലമുറയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ബോഡി പാനലുകളാണ് കാര്‍ ഉപയോഗിക്കുന്നതെന്നും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

വാഗണ്‍ആറിനെ ചെറു എംപിവിയാക്കി മാരുതി, ചിത്രങ്ങള്‍ പുറത്ത്

ഹാച്ച്ബാക്കിന്റെ അകത്തളത്തിലും വലിയ മാറ്റങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എബിഎസ്, എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് എസി എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ ഗണത്തിലായിരിക്കും. പ്രീമിയമെന്നു തോന്നിക്കാന്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉള്ളില്‍ ഒരുങ്ങും.

വാഗണ്‍ആറിനെ ചെറു എംപിവിയാക്കി മാരുതി, ചിത്രങ്ങള്‍ പുറത്ത്

ഇക്കുറി സ്റ്റീയറിംഗ് വീലില്‍ തന്നെ കണ്‍ട്രോള്‍ ബട്ടണുകള്‍ ഒരുങ്ങും. ഡാഷ്‌ബോര്‍ഡ് ശൈലിയും മാരുതി പരിഷ്‌കരിച്ചിട്ടുണ്ട്. അകത്തളത്തില്‍ സീറ്റീങ്ങ് ഘടന ക്രമീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

വാഗണ്‍ആറിനെ ചെറു എംപിവിയാക്കി മാരുതി, ചിത്രങ്ങള്‍ പുറത്ത്

കേവലം പെട്രോള്‍ എഞ്ചിനില്‍ മാത്രമെ വാഗണ്‍ആര്‍ ഏഴു സീറ്റര്‍ വില്‍പനയ്‌ക്കെത്തുകയുള്ളു. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ പുതിയ വാഗണ്‍ആറിലും പ്രതീക്ഷിക്കാം. പുതുതലമുറ സ്വിഫ്റ്റിലും ഇതേ എഞ്ചിനാണ് തുടിക്കുന്നത്.

വാഗണ്‍ആറിനെ ചെറു എംപിവിയാക്കി മാരുതി, ചിത്രങ്ങള്‍ പുറത്ത്

എഞ്ചിന് 90 bhp കരുത്തും 118 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. രാജ്യാന്തര വിപണികളില്‍ സോലിയോയെന്ന പേരിലാണ് എംപിവിയെ സുസുക്കി വില്‍ക്കുന്നത്. ഇന്ത്യയില്‍ എര്‍ട്ടിഗയ്ക്ക് താഴെ ചെറു എംപിവിയായി മാരുതി വാഗണ്‍ആര്‍ ഏഴു സീറ്റര്‍ അറിയപ്പെടും.

വാഗണ്‍ആറിനെ ചെറു എംപിവിയാക്കി മാരുതി, ചിത്രങ്ങള്‍ പുറത്ത്

വിപണിയില്‍ ഡാറ്റ്‌സന്‍ ഗോ പ്ലസ് മാത്രമാണ് വരാനുള്ള പുതിയ മാരുതി വാഗണ്‍ആര്‍ ഏഴു സീറ്ററിന്റെ എതിരാളി. സെപ്തംബറില്‍ മോഡലിന്റെ ഉത്പാദനം കമ്പനി തുടങ്ങും. ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്തവര്‍ഷം ആദ്യപാദം ഏഴു സീറ്റര്‍ വാഗണ്‍ആറിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

വാഗണ്‍ആറിനെ ചെറു എംപിവിയാക്കി മാരുതി, ചിത്രങ്ങള്‍ പുറത്ത്

ഇതിന് പുറമെ 2020 ഓടെ വാഗണ്‍ആര്‍ ഇവിയെയും മാരുതി ഇന്ത്യയിൽ അവതരിപ്പിക്കും. ടൊയോട്ടയുടെ പിന്തുണയോടെയാണ് വാഗണ്‍ആര്‍ ഇവിയെ മാരുതി യാഥാര്‍ത്ഥ്യമാക്കുക. സുസൂക്കി -ടെയോട്ട പങ്കാളിത്തത്തില്‍ നിന്നുള്ള ആദ്യ മോഡല്‍ കൂടിയാകും വരാനുള്ള വാഗണ്‍ആര്‍ ഇവി.

വാഗണ്‍ആറിനെ ചെറു എംപിവിയാക്കി മാരുതി, ചിത്രങ്ങള്‍ പുറത്ത്

അടുത്തിടെയാണ് ഭാവി മോഡലുകളെ വിപണിയില്‍ സംയുക്തമായി വികസിപ്പിക്കാന്‍ ഇരു കമ്പനികളും തീരുമാനിച്ചത്. ധാരണപ്രകാരം നൂതന 'ഹൈ എഫിഷ്യന്‍സി' പവര്‍ട്രെയിന്‍ വികസിപ്പിക്കാന്‍ ഡെന്‍സോ കോര്‍പറേഷനും ടൊയോട്ടയും മാരുതിക്ക് സാങ്കേതിക പിന്തുണ നല്‍കും. ശേഷം മാരുതിയുടെ കോമ്പാക്ട് കാറുകളില്‍ ഈ പവര്‍ട്രെയിന്‍ ആദ്യം ഇടംപിടിക്കും.

വാഗണ്‍ആറിനെ ചെറു എംപിവിയാക്കി മാരുതി, ചിത്രങ്ങള്‍ പുറത്ത്

ഭാരം നന്നെ കുറഞ്ഞ പുതിയ അടിത്തറയില്‍ നിന്നാകും പുതുതലമുറ വാഗണ്‍ആര്‍ ഒരുങ്ങുക. പുതിയ അടിത്തറ കാരണം വാഗണ്‍ആറിന്റെ ഭാരം ഗണ്യമായി കുറയും. കുറഞ്ഞ ഭാരം കൂടുതല്‍ മൈലേജ് നല്‍കും, പ്രകടനക്ഷമത മെച്ചപ്പെടുത്തും.

Spy Image Source: Rushlane

More from DriveSpark

Article Published On: Friday, June 29, 2018, 18:43 [IST]
English summary
Maruti WagonR (Suzuki Solio) 7-Seater Spied In India; New Spy Shots Of Interior And Exterior Design. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X