ആഢംബര സെഡാന്‍ ശ്രേണിയില്‍ ജര്‍മ്മന്‍ ആധിപത്യം തകര്‍ക്കാന്‍ മസെരാട്ടി; പുതിയ ഗില്‍ബി വിപണിയില്‍

By Dijo Jackson

2018 മസെരാട്ടി ഗില്‍ബി ഇന്ത്യയില്‍ എത്തി. ഡീസല്‍, ഗ്രാന്‍സ്‌പോര്‍ട്, ഗ്രാന്‍ലൂസോ എന്നീ മൂന്ന് വകഭേദങ്ങളിലാണ് പുതിയ ഗില്‍ബിയുടെ വരവ്. 1.33 കോടി രൂപയാണ് ഗില്‍ബി ഡീസലിന്റെ വില. യഥാക്രമം 1.38 കോടി, 1.42 കോടി രൂപയാണ് ഗ്രാന്‍സ്‌പോര്‍ട്, ഗ്രാന്‍ലൂസോ ഗില്‍ബികളുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

ആഢംബര സെഡാന്‍ ശ്രേണിയില്‍ ജര്‍മ്മന്‍ ആധിപത്യം തകര്‍ക്കാന്‍ മസെരാട്ടി; പുതിയ ഗില്‍ബി വിപണിയില്‍

3.0 ലിറ്റര്‍ V6 ട്വിന്‍-ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് 2018 മസെരാട്ടി ഗില്‍ബിയുടെ വരവ്. 275 bhp കരുത്തും 600 Nm torque ഉം പരമാവധി സൃഷ്ടിക്കുന്ന എഞ്ചിനില്‍ നൂതനമായ എട്ടു സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇടംപിടിക്കുന്നത്.

ആഢംബര സെഡാന്‍ ശ്രേണിയില്‍ ജര്‍മ്മന്‍ ആധിപത്യം തകര്‍ക്കാന്‍ മസെരാട്ടി; പുതിയ ഗില്‍ബി വിപണിയില്‍

വിഎം മോട്ടോറിയുമായുള്ള പങ്കാളിത്തത്തില്‍ മസെരാട്ടി വികസിപ്പിച്ചെടുത്ത എഞ്ചിനാണ് പുതിയ ഗില്‍ബിയില്‍. യൂറോ VI മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണ് എഞ്ചിന്‍.

ആഢംബര സെഡാന്‍ ശ്രേണിയില്‍ ജര്‍മ്മന്‍ ആധിപത്യം തകര്‍ക്കാന്‍ മസെരാട്ടി; പുതിയ ഗില്‍ബി വിപണിയില്‍

ആറു ശതമാനം വരെ കാര്‍ബണ്‍ പുറന്തള്ളല്‍ തോത് കുറയ്ക്കുന്ന ഓട്ടോ സ്റ്റാര്‍ട്ട്-സ്‌റ്റോപ്, ആഡ്ബ്ലൂ ടെക്‌നോളജികള്‍ ഗില്‍ബിയിലുണ്ട്. നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ ഗില്‍ബി ഡീസലിന് 6.3 സെക്കന്‍ഡ് മതി.

ആഢംബര സെഡാന്‍ ശ്രേണിയില്‍ ജര്‍മ്മന്‍ ആധിപത്യം തകര്‍ക്കാന്‍ മസെരാട്ടി; പുതിയ ഗില്‍ബി വിപണിയില്‍

മണിക്കൂറില്‍ 250 കിലോമീറ്ററിന് മേലെയാണ് ഡീസല്‍ പതിപ്പിന്റെ ഉയര്‍ന്ന വേഗത. 12 വിധത്തില്‍ ക്രമീകരിക്കാവുന്ന ആഢംബര സീറ്റുകളാണ് അകത്തളത്തെ പ്രധാന വിശേഷം.

ആഢംബര സെഡാന്‍ ശ്രേണിയില്‍ ജര്‍മ്മന്‍ ആധിപത്യം തകര്‍ക്കാന്‍ മസെരാട്ടി; പുതിയ ഗില്‍ബി വിപണിയില്‍

പൂര്‍ണ പ്രീമിയം ലെതര്‍ അല്ലെങ്കില്‍ ഇര്‍മെനിഗില്‍ഡോ സെഗ്ന സില്‍ക്ക് എഡിഷന്‍ അപ്‌ഹോള്‍സ്റ്ററിയെ കാറില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ആഢംബര സെഡാന്‍ ശ്രേണിയില്‍ ജര്‍മ്മന്‍ ആധിപത്യം തകര്‍ക്കാന്‍ മസെരാട്ടി; പുതിയ ഗില്‍ബി വിപണിയില്‍

സ്‌പോര്‍ട്‌സ് സ്റ്റീയറിംഗ് വീല്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ഇനോക്‌സ് സ്‌പോര്‍ട്ട് പെഡലുകള്‍ എന്നിവയാണ് ഗില്‍ബിയുടെ സ്‌പോര്‍ടി പതിപ്പുകളുടെ ഫീചച്ചറുകള്‍.

ആഢംബര സെഡാന്‍ ശ്രേണിയില്‍ ജര്‍മ്മന്‍ ആധിപത്യം തകര്‍ക്കാന്‍ മസെരാട്ടി; പുതിയ ഗില്‍ബി വിപണിയില്‍

മൂന്ന് വകഭേദങ്ങള്‍ക്കും വ്യത്യസ്തമായ മുന്‍, പിന്‍ ബമ്പറുകളാണ് ലഭിച്ചിട്ടുള്ളത്. അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഗ്ലെയര്‍ ഫ്രീ മാട്രിക്‌സ് ഹൈ-ബീം, വെഹിക്കിള്‍ കണ്‍ട്രോള്‍ സംവിധാനം, സ്‌കൈഹുക്ക് സസ്‌പെന്‍ഷന്‍ എന്നിവ ഗില്‍ബിയുടെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

ആഢംബര സെഡാന്‍ ശ്രേണിയില്‍ ജര്‍മ്മന്‍ ആധിപത്യം തകര്‍ക്കാന്‍ മസെരാട്ടി; പുതിയ ഗില്‍ബി വിപണിയില്‍

അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റവും ഗില്‍ബിയ്ക്കുണ്ട്. ബിഎംഡബ്ല്യു 730d, മെര്‍സിഡീസ് ബെന്‍സ് S350d, ജാഗ്വാര്‍ XJ 3.0 ഡീസല്‍ എന്നിവരാണ് ഇന്ത്യയില്‍ മസെരാട്ടി ഗില്‍ബിയുടെ എതിരാളികള്‍.

More from DriveSpark

Article Published On: Friday, March 16, 2018, 10:42 [IST]
English summary
Maserati Ghibli 2018 Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X