ആദ്യ എസ്‌യുവിയുമായി മസെരാട്ടി; ലെവന്റെ ഇന്ത്യയില്‍!
Recommended Video

പുതിയ എസ്‌യുവിയുമായി മസെരാട്ടി ഇന്ത്യയില്‍. മസെരാട്ടി ലെവന്റെ വിപണിയില്‍ പുറത്തിറങ്ങി. 1.45 കോടി രൂപയാണ് ലെവന്റെ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ എസ്‌യുവി സമര്‍പ്പണമാണ് ലെവന്റെ.

ഗ്രാന്‍ലൂസ്സോ, ഗ്രാന്‍സ്‌പോര്‍ട് എന്നി രണ്ട് വകഭേദങ്ങളിലാണ് പുതിയ ലെവന്റെ എസ്‌യുവിയുടെ വരവ്. ബംഗളൂരു, മുംബൈ, ദില്ലി ഡീലര്‍ഷിപ്പുകള്‍ മുഖേന ഉപഭോക്താക്കള്‍ക്ക് പുതിയ ലെവന്റെയെ സ്വന്തമാക്കാം.

രാജ്യാന്തര വിപണികളില്‍ 3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ ലെവന്റെ ലഭ്യമാകുന്നുണ്ടെങ്കില്‍ ഇന്ത്യയില്‍ ഡീസല്‍ പരിവേഷത്തില്‍ മാത്രമാണ് എസ്‌യുവിയുടെ ഒരുക്കം.

271 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിനാണ് മസെരാട്ടി ലെവന്റെയുടെ പവര്‍ഹൗസ്. ഗില്‍ബി, ക്വാത്രോപോര്‍ത്തെ മോഡലുകളും ഇതേ എഞ്ചിനിലാണ് അണിനിരക്കുന്നത്.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ലെവന്റെയില്‍ ഇടംപിടിക്കുന്നതും. കേവലം 6.9 സെക്കന്‍ഡുകള്‍ കൊണ്ടു തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ലെവന്റെയ്ക്ക് സാധിക്കും.

മണിക്കൂറില്‍ 230 കിലോമീറ്ററാണ് മസെരാട്ടി ലെവന്റെയുടെ പരമാവധി വേഗത. ഡ്രൈവ് മോഡുകളെ അടിസ്ഥാനപ്പെടുത്തി ശബ്ദം മാറുന്ന 'ആക്ടിവ് സൗണ്ട്' എക്‌സ്‌ഹോസ്റ്റും എസ്‌യുവിയില്‍ ഓപ്ഷനലായി ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ലഭ്യമാക്കുന്നുണ്ട്.

ഓട്ടോ നോര്‍മല്‍, ഓട്ടോ സ്‌പോര്‍ട്, ഓട്ടോ-മാനുവല്‍, ഓട്ടോ ഓഫ്-റോഡ് എന്നിവയാണ് ലെവന്റെയില്‍ ഒരുങ്ങുന്ന ഡ്രൈവ് മോഡുകള്‍.

പരമ്പരാഗത ഹൈഡ്രോളിക് സ്റ്റീയറിംഗ്, ടോര്‍ഖ് വെക്ടറിംഗ് ചാസി, Q4 ഓള്‍-വീല്‍-ഡ്രൈവ് സംവിധാനം എന്നിവ മസെരാട്ടി എസ്‌യുവിയുടെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

പ്രീമിയം ലെതര്‍, പ്ലാറ്റിനത്തിന്റെ പ്രഭാവമുള്ള ലോഹങ്ങള്‍, ഹാന്‍ഡ്ക്രാഫ്റ്റഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് എന്നിവ അകത്തളത്തെ ആഢംബരം വിളിച്ചോതും. അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റം പാക്കേജാണ് മസെരാട്ടി ലെവന്റെ എസ്‌യുവിയുടെ പ്രധാന സുരക്ഷാ ഫീച്ചര്‍.

ഹൈവേ അസിസ്റ്റ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്ടിവ് ബ്ലൈന്‍ഡ് സ്‌പോട് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്നീഷന്‍ എന്നിവ അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റത്തിന്റെ ഭാഗമാണ്.


Click it and Unblock the Notifications








