പുതിയ ലിമിറ്റഡ് എഡിഷന്‍ കാറുകളുമായി മെര്‍സിഡീസ് ഇന്ത്യയില്‍

By Dijo Jackson

ലിമിറ്റഡ് എഡിഷന്‍ കാറുകളുമായി മെര്‍സിഡീസ് ഇന്ത്യയില്‍. മെര്‍സിഡീസ് എഎംജി GLE 43 4MATIC കൂപെ 'ഓറഞ്ച് ആര്‍ട്ട്', SLC 43 'റെഡ് അലര്‍ട്ട്' ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ വിപണിയില്‍ പുറത്തിറങ്ങി. പുറംമോഡിയില്‍ കാര്യമായ ശ്രദ്ധചെലുത്തിയാണ് ലിമിറ്റഡ് എഡിഷന്‍ മോഡലുകളെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുള്ളത്.

പുതിയ ലിമിറ്റഡ് എഡിഷന്‍ കാറുകളുമായി മെര്‍സിഡീസ് ഇന്ത്യയില്‍

1.02 കോടി രൂപ എക്‌സ്‌ഷോറൂം വിലയില്‍ മെര്‍സിഡീസ് എഎംജി GLE 43 4MATIC കൂപെ 'ഓറഞ്ച് ആര്‍ട്ട്' വിപണിയില്‍ എത്തുമ്പോള്‍, പുതിയ SLC 43 'റെഡ് അലര്‍ട്ട്' ലിമിറ്റഡ് എഡിഷന്‍ വരുന്നത് 87.48 ലക്ഷം രൂപ വിലയില്‍. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

പുതിയ ലിമിറ്റഡ് എഡിഷന്‍ കാറുകളുമായി മെര്‍സിഡീസ് ഇന്ത്യയില്‍

ഇരു ലിമിറ്റഡ് എഡിഷന്‍ മോഡലുകളുടെയും 25 യൂണിറ്റ് മാത്രമാണ് വിപണിയില്‍ ലഭ്യമാവുക. മുന്‍-പിന്‍ ബമ്പറുകളുടെ താഴ്ഭാഗത്ത് പൂശിയിട്ടുള്ള ഓറഞ്ച് നിറത്തില്‍ തുടങ്ങും മെര്‍സിഡീസ് എഎംജി GLE 43 4MATIC കൂപെയുടെ വിശേഷങ്ങള്‍.

പുതിയ ലിമിറ്റഡ് എഡിഷന്‍ കാറുകളുമായി മെര്‍സിഡീസ് ഇന്ത്യയില്‍

21 ഇഞ്ച് കറുത്ത് അലോയ് വീലുകള്‍ക്കും ഓറഞ്ച് അലങ്കാരം കാണാം. കറുത്ത എല്‍ഇഡി വളയങ്ങളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളും ലിമിറ്റഡ് എഡിഷന്‍ കൂപ്പെയില്‍ ശ്രദ്ധയാകര്‍ഷിക്കും.

പുതിയ ലിമിറ്റഡ് എഡിഷന്‍ കാറുകളുമായി മെര്‍സിഡീസ് ഇന്ത്യയില്‍

പുറംമോഡിയില്‍ കണ്ട ഓറഞ്ച് നിറാലങ്കാരം അകത്തളത്തിലേക്കും കമ്പനി കൊണ്ടുവന്നിട്ടുണ്ട്. കറുത്ത നിറത്തിലുള്ള നാപ്പ ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററിയില്‍ 'ഓറഞ്ച് ആര്‍ട്ടിന്റെ' പ്രഭാവം ദൃശ്യം. ഓറഞ്ച്-ഗ്രെയ് ക്രോസ് സ്റ്റിച്ചിംഗ് ശൈലിയാണ് സീറ്റുകള്‍ക്ക്.

പുതിയ ലിമിറ്റഡ് എഡിഷന്‍ കാറുകളുമായി മെര്‍സിഡീസ് ഇന്ത്യയില്‍

ഫ്‌ളോര്‍ മാറ്റുകള്‍ക്കും ഡോര്‍ പാനലുകള്‍ക്കും നിറം ഓറഞ്ച് തന്നെ. ഓറഞ്ച് ആര്‍ട്ടിന് സമാനമായ ശൈലിയാണ് പുതിയ SLC 43 'റെഡ് അലര്‍ട്ടും' പിന്തുടരുന്നത്. ചുവപ്പു നിറത്തെ കമ്പനി കൂട്ടുപിടിച്ചാണ് മുന്‍-പിന്‍ ബമ്പറുകളിലുള്ള അലങ്കാരം.

പുതിയ ലിമിറ്റഡ് എഡിഷന്‍ കാറുകളുമായി മെര്‍സിഡീസ് ഇന്ത്യയില്‍

18 ഇഞ്ച് അലോയ് വീലുകള്‍ക്കും ബ്രേക്ക് കാലിപ്പറുകള്‍ക്കകും നിറം ചുവപ്പ്. കാര്‍ബണ്‍ ഫൈബര്‍ ഫിനിഷിനെ അനുസ്മരിപ്പിക്കുന്ന അകത്തളത്തിലും ചുവപ്പിന്റെ തെളിച്ചം കാണാം. 3.0 ലിറ്റര്‍ V6 ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇരു ലിമിറ്റഡ് എഡിഷന്‍ മോഡലുകളിലും.

പുതിയ ലിമിറ്റഡ് എഡിഷന്‍ കാറുകളുമായി മെര്‍സിഡീസ് ഇന്ത്യയില്‍

എഞ്ചിന് 361 bhp കരുത്തും 520 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഇരു മോഡലുകളിലും ഇടംപിടിക്കുന്നത് ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. അതേസമയം ലിമിറ്റഡ് എഡിഷന്‍ കൂപെയില്‍ മാത്രമാണ് നാലു വീല്‍ ഡ്രൈവ് ലഭ്യമാവുക.

പുതിയ ലിമിറ്റഡ് എഡിഷന്‍ കാറുകളുമായി മെര്‍സിഡീസ് ഇന്ത്യയില്‍

SLC 43 -യില്‍ റിയര്‍ വീല്‍ ഡ്രൈവ് തുടരുന്നു. E 63 S 4MATIC -നു ശേഷം ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന രണ്ടാമത്തെ മെര്‍സിഡീസ് എഎംജി കാറുകളാണ് പുതിയ രണ്ടു അവതാരങ്ങളും.

More from DriveSpark

Article Published On: Tuesday, May 22, 2018, 12:25 [IST]
English summary
Mercedes-AMG Launches GLE 43 4MATIC Coupe And SLC 43 Limited Edition Models. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X