മെര്‍സിഡീസ് എഎംജി S63 കൂപ്പെ ഇന്ത്യയില്‍ എത്തി, വില 2.55 കോടി

By Dijo Jackson

മെര്‍സിഡീസ് എഎംജി S63 കൂപ്പെ ഇന്ത്യയില്‍ പുറത്തിറങ്ങി. 2.55 കോടി രൂപയാണ് പുതിയ മൂന്നു ഡോര്‍ എഎംജി S63 കൂപ്പെയുടെ എക്‌സ്‌ഷോറൂം വില (ദില്ലി). അടുത്തിടെയാണ് 1.50 കോടി രൂപ എക്‌സ്‌ഷോറൂം വിലയില്‍ പെര്‍ഫോര്‍മന്‍സ് സെഡാന്‍ എഎംജി E63 S -നെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കൊണ്ടുവന്നത്. മെര്‍സിഡീസ് ബെന്‍സിന്റെ ഏറ്റവും പുതിയ 'Sensual Purity' ഡിസൈന്‍ ശൈലിയാണ് പുതിയ S63 പിന്തുടരുന്നത്.

മെര്‍സിഡീസ് എഎംജി S63 കൂപ്പെ ഇന്ത്യയില്‍ എത്തി, വില 2.55 കോടി

എസ്-ക്ലാസിന്റെ തനിമയും എഎംജിയുടെ ചടുലതയും പുതിയ S63 കൂപ്പെയില്‍ തെളിഞ്ഞു കാണാം. പുതിയ എഎംജി മോഡലുകളില്‍ കണ്ടുവരുന്ന കുത്തനെയുള്ള സ്ലാറ്റ് ഗ്രില്ലാണ് എഎംജി S63 കൂപ്പെയില്‍. കാര്‍ബണ്‍ ബ്ലാക് - ക്രോം പിന്തുണയും ഗ്രില്ലിന് ലഭിക്കുന്നുണ്ട്.

മെര്‍സിഡീസ് എഎംജി S63 കൂപ്പെ ഇന്ത്യയില്‍ എത്തി, വില 2.55 കോടി

വലുപ്പമേറിയ ബോണറ്റും ഫെന്‍ഡറുകളും S63 കൂപ്പെയുടെ എഎംജി പാരമ്പര്യം വെളിപ്പെടുത്തും. മൂന്നു ഡോറായിട്ടു കൂടി മോഡലിന്റെ വശങ്ങള്‍ക്ക് നീളം താരതമ്യേന കൂടുതലാണ്. പിന്നിലേക്ക് ഒഴുകുന്ന ക്യാരക്ടര്‍ ലൈന്‍ കാറിന്റെ ആകാരം എടുത്തുകാണിക്കും.

മെര്‍സിഡീസ് എഎംജി S63 കൂപ്പെ ഇന്ത്യയില്‍ എത്തി, വില 2.55 കോടി

വിന്‍ഡോകള്‍ക്ക് ചുറ്റിലും ക്രോം അലങ്കാരം തിളങ്ങി നില്‍പ്പുണ്ട്. ഇതൊക്കെയാണെങ്കിലും മുന്നില്‍ നിന്നും ഉത്ഭവിച്ചെത്തുന്ന ചാരുത പിറകില്‍ ദൃശ്യമല്ല. പിറകിലെ വിന്‍ഡ്ഷീല്‍ഡ് ഘടന രൂപകല്‍പനയോടു ചേര്‍ന്നു നില്‍ക്കുമോയെന്ന കാര്യം സംശയം.

മെര്‍സിഡീസ് എഎംജി S63 കൂപ്പെ ഇന്ത്യയില്‍ എത്തി, വില 2.55 കോടി

ക്വാഡ് എക്‌സ്‌ഹോസ്റ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ബമ്പര്‍ വെന്റുകള്‍ എന്നിവയൊഴികെ പിന്നില്‍ കാര്യമായ വിശേഷങ്ങളില്ല. 20 ഇഞ്ച് അഞ്ചു സ്‌പോക്ക് അലോയ് വീലുകളാണ് S63 കൂപ്പെയുടെ ഒരുക്കം. എന്നത്തേയും പോലെ അത്യാധുനിക സാങ്കേതികതയും ആഢംബരവും പുതിയ മോഡലിന്റെ അകത്തളത്തില്‍ ശ്രദ്ധയാകര്‍ഷിക്കും.

മെര്‍സിഡീസ് എഎംജി S63 കൂപ്പെ ഇന്ത്യയില്‍ എത്തി, വില 2.55 കോടി

12.3 ഇഞ്ച് ഇരട്ട ഡിസ്‌പ്ലേകള്‍ ഇടംപിടിക്കുന്ന ഡാഷ്‌ബോര്‍ഡ് എസ്-ക്ലാസ് സെഡാനെ ഓര്‍പ്പെടുത്തും. ഉന്നത നിലവാരം പുലര്‍ത്തുന്ന നാപ്പ ലെതര്‍ കൊണ്ടാണ് സീറ്റുകളുടെ നിര്‍മ്മാണം. ആംബിയന്റ് ലൈറ്റിംഗ് സംവിധാനത്തില്‍ 64 നിറങ്ങളാണ് ഒരുങ്ങുന്നത്.

മെര്‍സിഡീസ് എഎംജി S63 കൂപ്പെ ഇന്ത്യയില്‍ എത്തി, വില 2.55 കോടി

ബര്‍മിസ്റ്റര്‍ സറൗണ്ട് ഓഡിയോ സംവിധാനം, 12 വിധത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് - കൂള്‍ഡ് - മസാജിംഗ് സീറ്റുകള്‍, ചില്ലര്‍ ബോക്‌സ് എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങള്‍. മെര്‍സിഡീസ് മീ മൊബൈല്‍ ആപ്പ് മുഖേന റിമോട്ടോര്‍ സ്റ്റാര്‍ട്ട് സജ്ജീകരണവും കാറില്‍ ലഭ്യമാണ്.

മെര്‍സിഡീസ് എഎംജി S63 കൂപ്പെ ഇന്ത്യയില്‍ എത്തി, വില 2.55 കോടി

4.0 ലിറ്റര്‍ ബൈ ടര്‍ബ്ബോ V8 എഞ്ചിനിലാണ് മെര്‍സിഡീസ് ബെന്‍സ് S63 എഎംജി കൂപ്പെ ഒരുങ്ങുന്നത്. എഞ്ചിന് 610 bhp കരുത്തും 900 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഒമ്പതു സ്പീഡ് എഎംജി സ്പീഡ്ഷിഫ്റ്റ് മള്‍ട്ടി ക്ലച്ച് ട്രാന്‍സ്മിഷന്‍ മുഖേന നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തും.

മെര്‍സിഡീസ് എഎംജി S63 കൂപ്പെ ഇന്ത്യയില്‍ എത്തി, വില 2.55 കോടി

മെര്‍സിഡീസിന്റെ 4മാറ്റിക് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് മോഡലില്‍. മൂന്നര സെക്കന്‍ഡുകള്‍ കൊണ്ടു പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കൂപ്പെയ്ക്ക് കഴിയും. 300 കിലോമീറ്ററാണ് മോഡലില്‍ കമ്പനി നിശ്ചയിച്ചിട്ടുള്ള പരമാവധി വേഗം.

മെര്‍സിഡീസ് എഎംജി S63 കൂപ്പെ ഇന്ത്യയില്‍ എത്തി, വില 2.55 കോടി

സെമി ഓട്ടോണമസ് മോഡ്, ബ്ലൈന്‍ഡ് സ്‌പോട് അസിസ്റ്റ്, പാര്‍ക്കിംഗ് അസിസ്റ്റ്, പത്തു എയര്‍ബാഗുകള്‍, സറൗണ്ട് വ്യൂ ക്യാമറ, ഓപ്ഷനല്‍ നൈറ്റ് വിഷന്‍, പ്രീ-സേഫ് എന്നിവ പുതിയ എഎംജി S63 കൂപ്പെയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഉള്‍പ്പെടും.

മെര്‍സിഡീസ് എഎംജി S63 കൂപ്പെ ഇന്ത്യയില്‍ എത്തി, വില 2.55 കോടി

വിപണിയില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11, വരാനുള്ള ബിഎംഡബ്ല്യു 8 സീരീസ് കൂപ്പെ മോഡലുകളോടാണ് മെര്‍സിഡീസ് എഎംജി S63 കൂപ്പെയുടെ അങ്കം.

Most Read Articles

Malayalam
കൂടുതല്‍... #new launches #mercedes benz
English summary
Mercedes-AMG S63 Coupe Launched At Rs 2.55 Crore. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X