പ്രളയക്കെടുതി: 30 ലക്ഷം രൂപ പ്രഖ്യാപിച്ച് മെര്‍സിഡീസ് ബെന്‍സ്, പ്രത്യേക സര്‍വീസ് പിന്തുണയും

By Staff

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തം നീട്ടി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെര്‍സിഡീസ് ബെന്‍സ് 30 ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന് 25 ലക്ഷം രൂപ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ നേരിട്ടു കൈമാറും.

പ്രളയക്കെടുതി: 30 ലക്ഷം രൂപ പ്രഖ്യാപിച്ച് മെര്‍സിഡീസ് ബെന്‍സ്, പ്രത്യേക സര്‍വീസ് പിന്തുണയും

ബാക്കിയുള്ള അഞ്ചുലക്ഷം രൂപ കേരളത്തിലെ ഡീലര്‍ഷിപ്പുകളില്‍ നിന്നും സമാഹരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് കമ്പനിയുടെ തീരുമാനം. നേരത്തെ ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസും കേരളത്തിന് ഒരുകോടി രൂപ കൈമാറിയിരുന്നു.

പ്രളയക്കെടുതി: 30 ലക്ഷം രൂപ പ്രഖ്യാപിച്ച് മെര്‍സിഡീസ് ബെന്‍സ്, പ്രത്യേക സര്‍വീസ് പിന്തുണയും

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രളയത്തില്‍പ്പെടുന്ന ബെന്‍സ് വാഹനങ്ങള്‍ സൗജന്യമായി വീണ്ടെടുത്ത് ഡീലര്‍ഷിപ്പുകളില്‍ എത്തിക്കാന്‍ മെര്‍സിഡീസ് ബെന്‍സ് ആവശ്യമായ നടപടികള്‍ ആരംഭിക്കും.

പ്രളയക്കെടുതി: 30 ലക്ഷം രൂപ പ്രഖ്യാപിച്ച് മെര്‍സിഡീസ് ബെന്‍സ്, പ്രത്യേക സര്‍വീസ് പിന്തുണയും

കേരളത്തിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും കമ്പനി വ്യക്തമാക്കി. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ വീണ്ടെടുക്കാന്‍ പ്രത്യേക സംഘത്തെയും കേരളത്തിലുടനീളം കമ്പനി നിയോഗിച്ചു.

പ്രളയക്കെടുതി: 30 ലക്ഷം രൂപ പ്രഖ്യാപിച്ച് മെര്‍സിഡീസ് ബെന്‍സ്, പ്രത്യേക സര്‍വീസ് പിന്തുണയും

എത്രയും പെട്ടെന്നു വാഹനങ്ങള്‍ പരിശോധിച്ചു റിപ്പയര്‍ ചെയ്തു കൊടുക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്‌പെയര്‍പാര്‍ട്‌സുകളും കേരളത്തിലെ ഡീലര്‍ഷിപ്പുകളില്‍ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ ലഭ്യമാക്കും.

പ്രളയക്കെടുതി: 30 ലക്ഷം രൂപ പ്രഖ്യാപിച്ച് മെര്‍സിഡീസ് ബെന്‍സ്, പ്രത്യേക സര്‍വീസ് പിന്തുണയും

ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വേഗത്തിലാക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സേവനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Mercedes-Benz Donates ₹ 30 Lakh To Kerala Flood Relief. Read in Malayalam.
Story first published: Friday, August 17, 2018, 16:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X