ആഢംബരം തുളുമ്പുന്ന പുതിയ മെര്‍സിഡീസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

By Dijo Jackson

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

2018 മെര്‍സിഡീസ് എസ് ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ പുറത്തിറങ്ങി. 1.33 കോടി രൂപ മുതലാണ് പുതിയ മെര്‍സിഡീസ് എസ് ക്ലാസിന്റെ എക്‌സ്‌ഷോറൂം വില. ഭാരത് സ്‌റ്റേജ് VI നിലവാരം പുലര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ നിര്‍മ്മിത മെര്‍സിഡീസ് കാറാണ് പുതിയ എസ് ക്ലാസ്. 2020 ഭാരത് സ്റ്റേജ് VI പ്രാബല്യത്തില്‍ വരിക.

ആഢംബരം തുളുമ്പുന്ന പുതിയ മെര്‍സിഡീസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

S 350 d, S 450 എന്നീ രണ്ടു വകഭേദങ്ങളിലാണ് പുതിയ മെര്‍സിഡീസ് എസ് ക്ലാസിന്റെ ഒരുക്കം. S 350 d വകഭേദത്തില്‍ മാത്രമാണ് ഡീസല്‍ എഞ്ചിന്‍ ഒരുങ്ങുന്നത്. 3.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ ആറു സിലിണ്ടര്‍ എഞ്ചിനിലാണ് S 350 d യുടെ വരവ്.

ആഢംബരം തുളുമ്പുന്ന പുതിയ മെര്‍സിഡീസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

അതേസമയം പുതിയ ടര്‍ബ്ബോചാര്‍ജ്ഡ് 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനെ S 450 യ്ക്ക് ലഭിച്ചിട്ടുണ്ട്. S 350 d, S 450 വകഭേദങ്ങള്‍ക്ക് യഥാക്രമം 1.33 കോടി രൂപ, 1.37 കോടി രൂപ എന്നിങ്ങനെയാണ് പ്രൈസ്ടാഗ്.

ആഢംബരം തുളുമ്പുന്ന പുതിയ മെര്‍സിഡീസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

പുതിയ മെര്‍സിഡീസ് എസ് ക്ലാസ് 350 d യിലുള്ള 3.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ ആറു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 282 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കും. ഒമ്പത് സീപഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മെര്‍സിഡീസ് S 350 d യില്‍ ഒരുങ്ങുന്നത്.

ആഢംബരം തുളുമ്പുന്ന പുതിയ മെര്‍സിഡീസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

ആറു സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത S 350 d കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത.

ആഢംബരം തുളുമ്പുന്ന പുതിയ മെര്‍സിഡീസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

പുതിയ മെര്‍സിഡീസ് S 450 യില്‍ ആകട്ടെ പുതിയ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പ്രധാന ആകര്‍ഷണം. എഞ്ചിനില്‍ നിന്നുള്ള 362 bhp കരുത്തും 500 Nm torque ഉം ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് പിന്‍ചക്രങ്ങളിലേക്ക് എത്തുക.

ആഢംബരം തുളുമ്പുന്ന പുതിയ മെര്‍സിഡീസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ S 450 യ്ക്ക് 5.1 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 250 കിലോമീറ്ററായാണ് മോഡലിന്റെ പരമാവധി കമ്പനി നിജപ്പെടുത്തിയിരിക്കുന്നത്.

ആഢംബരം തുളുമ്പുന്ന പുതിയ മെര്‍സിഡീസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

ഒരുപിടി ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്കൊപ്പമാണ് പുതിയ മെര്‍സിഡീസ് എസ് ക്ലാസിന്റെ വരവ്. ട്രിപിള്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ പുതിയ മള്‍ട്ടി ബീം എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ പുതിയ എസ് ക്ലാസിന്റെ സിഗ്നേച്ചര്‍ ഡിസൈനാണ്.

ആഢംബരം തുളുമ്പുന്ന പുതിയ മെര്‍സിഡീസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

കാറിന് സ്‌പോര്‍ടിയര്‍ ലുക്ക് പ്രദാനം ചെയ്യാന്‍ വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ ഒരുങ്ങിയ മുന്‍ ബമ്പറിന് സാധിക്കുന്നുണ്ട്. പരിഷ്‌കരിച്ച പിന്‍ ബമ്പര്‍, പുതിയ ടെയില്‍ലാമ്പ് ഡിസൈന്‍, 18 ഇഞ്ച് അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ എസ് ക്ലാസിന്റെ എക്സ്റ്റീരിയര്‍.

ആഢംബരം തുളുമ്പുന്ന പുതിയ മെര്‍സിഡീസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്കും ഇന്‍സ്ട്രമെന്റ് കണ്‍സോളിനും പകരമുള്ള 12.3 ഇഞ്ച് ഡിസ്പ്ലകളാണ് പുതിയ എസ് ക്ലാസിന്റെ ഇന്റീരിയര്‍ ഹൈലൈറ്റ്.

ആഢംബരം തുളുമ്പുന്ന പുതിയ മെര്‍സിഡീസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയുള്ള 12.3 ഇഞ്ച് ഡിസ്‌പ്ലേയുമായി 13 സ്പീക്കര്‍ ബര്‍മിസ്റ്റര്‍ സറൗണ്ട് സൗണ്ട് സംവിധാനമാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ആഢംബരം തുളുമ്പുന്ന പുതിയ മെര്‍സിഡീസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

ഓബ്‌സ്ട്രക്ഷന്‍ സെന്‍സറോടുള്ള പുതിയ പനാരോമിക് സണ്‍റൂഫ്, സ്റ്റീയറിംഗിലുള്ള പുതിയ ടച്ച് പാനലുകള്‍, 64 നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ്, ക്ലൈമറ്റ് കണ്‍ട്രോള്‍, ആംറെസ്റ്റുകളിലുള്ള വയര്‍ലെസ് ചാര്‍ജ്ജിംഗ് പാഡുകള്‍ എന്നിവ അകത്തളത്തെ മറ്റു ആഢംബര വിശേഷങ്ങളാണ്.

ആഢംബരം തുളുമ്പുന്ന പുതിയ മെര്‍സിഡീസ് എസ്-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ മെര്‍സിഡീസ് എസ് ക്ലാസിന്റെ സുരക്ഷാ ഫീച്ചറുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #mercedes benz #new launches
English summary
2018 Mercedes S-Class Facelift Launched In India. Read in Malayalam.
Story first published: Monday, February 26, 2018, 14:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X