ജീപ് കോമ്പസിന് മിത്സുബിഷിയും കരുതിവെച്ചിട്ടുണ്ട് മറുപടി, പ്രതീക്ഷ ഉയര്‍ത്തി എക്ലിപ്‌സ്

By Dijo Jackson

ഈ നിലയ്ക്കാണ് കാര്യങ്ങളെങ്കില്‍ നഷ്ടപ്രതാപം മിത്സുബിഷി ഇന്ത്യയില്‍ തിരിച്ചുപിടിക്കും. നീണ്ട ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ പുതിയ മോഡലിനെ കൊണ്ടുവരാന്‍ മിത്സുബിഷി തീരുമാനിച്ചത്. വില്‍പനയില്ലെന്നു പരാതിപ്പെട്ടിരുന്നിട്ട് കാര്യമില്ലെന്നു തിരിച്ചറിഞ്ഞ മിത്സുബിഷി വൈകിയാണെങ്കിലും ഏഴു സീറ്റര്‍ ഔട്ട്‌ലാന്‍ഡറിനെ വിപണിയില്‍ അവതരിപ്പിച്ചു.

ജീപ് കോമ്പസിന് മിത്സുബിഷിയും കരുതിവെച്ചിട്ടുണ്ട് മറുപടി, പ്രതീക്ഷ ഉയര്‍ത്തി എക്ലിപ്‌സ്

നിരയില്‍ ഔട്ട്‌ലാന്‍ഡര്‍ മാത്രം പോരാ. ഇനിയും വേണം മോഡലുകള്‍. എങ്കിലെ വമ്പന്മാര്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടാകണം ഔട്ട്‌ലാന്‍ഡര്‍ PHEV ഹൈബ്രിഡ് പതിപ്പിനെയും ഇന്ത്യയ്ക്ക് വേണ്ടി കമ്പനി ആലോചിക്കുന്നത്.

ജീപ് കോമ്പസിന് മിത്സുബിഷിയും കരുതിവെച്ചിട്ടുണ്ട് മറുപടി, പ്രതീക്ഷ ഉയര്‍ത്തി എക്ലിപ്‌സ്

ഇവിടംകൊണ്ടു തീരുന്നില്ല മിത്സുബിഷിയുടെ ഇന്ത്യന്‍ പദ്ധതികള്‍. ആറുവര്‍ഷം തങ്ങള്‍ അലംഭാവം കാട്ടി; ഇനി ഉണര്‍ന്നു പ്രവര്‍ത്തിക്കണം, പുതിയ എക്ലിപ്‌സ് ക്രോസ് എസ്‌യുവിയെ ഇന്ത്യയ്ക്ക് വേണ്ടി പ്രഖ്യാപിക്കുമ്പോള്‍ കമ്പനി പറയാതെ പറയുന്നു.

ജീപ് കോമ്പസിന് മിത്സുബിഷിയും കരുതിവെച്ചിട്ടുണ്ട് മറുപടി, പ്രതീക്ഷ ഉയര്‍ത്തി എക്ലിപ്‌സ്

അടുത്തവര്‍ഷം വിപണിയില്‍ കോളിളക്കം സൃഷ്ടിക്കാന്‍ പോകുന്ന ടാറ്റ ഹാരിയര്‍, ജീപ് കോമ്പസ് എസ്‌യുവികളോടു മത്സരിക്കാന്‍ മിത്സുബിഷി എക്ലിപ്‌സ് ഇങ്ങെത്തും. മിത്സുബിഷി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഉത്തം ബോസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ജീപ് കോമ്പസിന് മിത്സുബിഷിയും കരുതിവെച്ചിട്ടുണ്ട് മറുപടി, പ്രതീക്ഷ ഉയര്‍ത്തി എക്ലിപ്‌സ്

നിലവില്‍ അമേരിക്കന്‍ വിപണിയാണ് എക്ലിപ്‌സ് എസ്‌യുവിയുടെ തട്ടകം. ഇന്ത്യയില്‍ പ്രാബല്യത്തിലുള്ള മലിനീകരണ, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എക്ലിപ്‌സ് തടസങ്ങളേതുംകൂടാതെ മറികടക്കും.

ജീപ് കോമ്പസിന് മിത്സുബിഷിയും കരുതിവെച്ചിട്ടുണ്ട് മറുപടി, പ്രതീക്ഷ ഉയര്‍ത്തി എക്ലിപ്‌സ്

എന്നാല്‍ സ്പീഡ് അലേര്‍ട്ട്, OBD-II സംവിധാനങ്ങള്‍ ഇന്ത്യന്‍ വരവില്‍ മോഡലില്‍ ഘടിപ്പിക്കണമെന്നു മാത്രം. ജീപ് കോമ്പസിന് എതിരെ 2020 ഓടെ എക്ലിപ്‌സ് അണിനിരക്കുമെന്നു ഉത്തം ബോസ് പറഞ്ഞു. റെനോ - നിസാന്‍ കൂട്ടുകെട്ടുമായി ചേര്‍ന്നു മിത്സുബിഷി വികസിപ്പിച്ച ആദ്യ മോഡലുകളില്‍ ഒന്നാണ് എക്ലിപ്‌സ് ക്രോസ്.

ജീപ് കോമ്പസിന് മിത്സുബിഷിയും കരുതിവെച്ചിട്ടുണ്ട് മറുപടി, പ്രതീക്ഷ ഉയര്‍ത്തി എക്ലിപ്‌സ്

ഔട്ട്‌ലാന്‍ഡര്‍ സ്‌പോര്‍ട് ഒരുങ്ങുന്ന മിത്സുബിഷിയുടെ GS അടിത്തറ തന്നെയാണ് എക്ലിപ്‌സ് ക്രോസും പങ്കിടുന്നത്. 2017 ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച എക്ലിപ്‌സ് ക്രോസില്‍ മൂന്നു എഞ്ചിന്‍ പതിപ്പുകള്‍ ലഭ്യമാണ്.

ജീപ് കോമ്പസിന് മിത്സുബിഷിയും കരുതിവെച്ചിട്ടുണ്ട് മറുപടി, പ്രതീക്ഷ ഉയര്‍ത്തി എക്ലിപ്‌സ്

2.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ എക്ലിപ്‌സ് ക്രോസില്‍ അണിനിരക്കുന്നു. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 198 Nm torque ഉം സൃഷ്ടിക്കും.

ജീപ് കോമ്പസിന് മിത്സുബിഷിയും കരുതിവെച്ചിട്ടുണ്ട് മറുപടി, പ്രതീക്ഷ ഉയര്‍ത്തി എക്ലിപ്‌സ്

1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക 150 bhp കരുത്തും 250 Nm torque ഉം. 150 bhp കരുത്തും 400 Nm torque ഉം 2.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് സൃഷ്ടിക്കാനാവും.

ജീപ് കോമ്പസിന് മിത്സുബിഷിയും കരുതിവെച്ചിട്ടുണ്ട് മറുപടി, പ്രതീക്ഷ ഉയര്‍ത്തി എക്ലിപ്‌സ്

മുന്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങള്‍ ലഭ്യമായ എക്ലിപ്‌സില്‍ സിവിടി ഓട്ടോമാറ്റിക്, എട്ടു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ജീപ് കോമ്പസിന് മിത്സുബിഷിയും കരുതിവെച്ചിട്ടുണ്ട് മറുപടി, പ്രതീക്ഷ ഉയര്‍ത്തി എക്ലിപ്‌സ്

ആധുനിക ശൈലിയും ഫീച്ചറുകളും മിത്സുബിഷി എക്ലിപ്‌സിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നുവേണ്ട സകലമാന ആധുനിക ഫീച്ചറുകളും എക്ലിപ്‌സ് ക്രോസിന് മിത്സുബിഷി നല്‍കിയിട്ടുണ്ട്.

ജീപ് കോമ്പസിന് മിത്സുബിഷിയും കരുതിവെച്ചിട്ടുണ്ട് മറുപടി, പ്രതീക്ഷ ഉയര്‍ത്തി എക്ലിപ്‌സ്

എക്ലിപ്‌സ് ഘടകങ്ങള്‍ ഇന്ത്യയില്‍ വെച്ചു സംയോജിപ്പിച്ചു വില്‍ക്കാനാകും മിത്സുബിഷി തീരുമാനിക്കുക. 15 ലക്ഷം മുതല്‍ വിപണിയില്‍ മോഡലിന് വില പ്രതീക്ഷിക്കാം.

Source: CarandBike

More from DriveSpark

Article Published On: Wednesday, August 22, 2018, 10:36 [IST]
English summary
Mitsubishi Eclipse Considered For India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X