മാരുതി എര്‍ട്ടിഗയെ പൂട്ടാന്‍ പുതിയ എക്‌സ്പാന്‍ഡര്‍, രണ്ടും കല്‍പിച്ച് മിത്സുബിഷി

By Dijo Jackson

വര്‍ഷം 2012. ടൊയോട്ട അടക്കിവാണ എംപിവി ശ്രേണിയില്‍ എര്‍ട്ടിഗയെ മാരുതി കൊണ്ടുവന്നപ്പോള്‍ വിപണി സംശയിച്ചു. രാജ്യത്തു കോമ്പാക്ട് എസ്‌യുവി വിപ്ലവം പൊട്ടിപ്പുറപ്പെട്ട കാലം. എല്ലാവര്‍ക്കും നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളെ മതി. ഈ അവസരത്തില്‍ എര്‍ട്ടിഗയുടെ വരവ് അബദ്ധമല്ലേ? ചോദ്യങ്ങള്‍ക്ക് മുമ്പില്‍ എര്‍ട്ടിഗ എംപിവി പതറിയില്ല. കുറഞ്ഞ വിലയും മാരുതിയുടെ വിശ്വാസ്യതയും ഒത്തുചേര്‍ന്നപ്പോള്‍ എര്‍ട്ടിഗ ഇന്ത്യയില്‍ ബമ്പര്‍ ഹിറ്റ്.

മാരുതി എര്‍ട്ടിഗയെ പൂട്ടാന്‍ പുതിയ എക്‌സ്പാന്‍ഡര്‍, രണ്ടും കല്‍പിച്ച് മിത്സുബിഷി

ഇന്നവോകളെ മാത്രം കണ്ടുപരിചയപ്പെട്ട വിപണിയ്ക്ക് എര്‍ട്ടിഗ പുതുഅനുഭവമായി. എന്നാല്‍ എന്തുകൊണ്ടോ എര്‍ട്ടിഗ വെട്ടിത്തെളിച്ച പാതിയിലൂടെ കൂടുതല്‍ നിര്‍മ്മാതാക്കള്‍ കടന്നുവന്നില്ല. ഫലമോ, ബജറ്റ് എംപിവി നിരയില്‍ ഭീഷണികളില്ലാതെ എര്‍ട്ടിഗ സ്വസ്ഥമായി തുടരുന്നു.

മാരുതി എര്‍ട്ടിഗയെ പൂട്ടാന്‍ പുതിയ എക്‌സ്പാന്‍ഡര്‍, രണ്ടും കല്‍പിച്ച് മിത്സുബിഷി

എന്നാല്‍ മാരുതി എര്‍ട്ടിഗയുടെ ആധിപത്യം ഉടന്‍തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ മിത്സുബിഷി ബജറ്റ് എംപിവി ശ്രേണിയില്‍ ഒരു കൈ നോക്കാനുള്ള പുറപ്പാടിലാണ്. മാരുതി എര്‍ട്ടിഗയ്‌ക്കെതിരെ ശക്തനായ ഒരു എതിരാളി.

മാരുതി എര്‍ട്ടിഗയെ പൂട്ടാന്‍ പുതിയ എക്‌സ്പാന്‍ഡര്‍, രണ്ടും കല്‍പിച്ച് മിത്സുബിഷി

ഇതിനുവേണ്ടി പുതിയ എക്‌സ്പാന്‍ഡറിനെ കമ്പനി കണ്ടുവെച്ചു കഴിഞ്ഞു. മോഡലിനെ ഇങ്ങോട്ടു കൊണ്ടുവരുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ കമ്പനി നടത്തിയിട്ടില്ല. എന്നാല്‍ എക്‌സ്പാന്‍ഡറിനെ ഇന്ത്യന്‍ തീരത്തെത്തിക്കാനുള്ള ഒരുക്കങ്ങള്‍ കമ്പനി തുടങ്ങിയെന്നാണ് വിവരം.

മാരുതി എര്‍ട്ടിഗയെ പൂട്ടാന്‍ പുതിയ എക്‌സ്പാന്‍ഡര്‍, രണ്ടും കല്‍പിച്ച് മിത്സുബിഷി

വരവു യാഥാര്‍ത്ഥ്യമായാല്‍ ആറു മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ വിലനിലവാരം എക്‌സ്പാന്‍ഡറിന് പ്രതീക്ഷിക്കാം. കഴിഞ്ഞ വര്‍ഷം ഓഗ്‌സ്റ്റിലാണ് മിത്സുബിഷി എക്‌സ്പാന്‍ഡര്‍ ആഗോള വിപണിയില്‍ അവതരിച്ചത്. നിലവില്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ മോഡല്‍ വില്‍പനയ്ക്ക് എത്തുന്നുണ്ട്.

മാരുതി എര്‍ട്ടിഗയെ പൂട്ടാന്‍ പുതിയ എക്‌സ്പാന്‍ഡര്‍, രണ്ടും കല്‍പിച്ച് മിത്സുബിഷി

ഇന്ത്യയ്ക്ക് പുറമെ തായ്‌ലാന്‍ഡ്, ഫിലിപ്പീന്‍സ് വിപണികളിലേക്കും എക്‌സ്പാന്‍ഡറിനെ മിത്സുബിഷി പരിഗണിക്കും. ഏഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന തരത്തിലാണ് മിത്സുബിഷി എംപിവിയുടെ ഘടന. എക്‌സ്പാന്‍ഡര്‍ ഒരുങ്ങുന്നതാകട്ടെ കമ്പനിയുടെ ഏറ്റവും പുതിയ ഡയനാമിക് ഷീല്‍ഡ് ഡിസൈന്‍ ശൈലിയിലും.

മാരുതി എര്‍ട്ടിഗയെ പൂട്ടാന്‍ പുതിയ എക്‌സ്പാന്‍ഡര്‍, രണ്ടും കല്‍പിച്ച് മിത്സുബിഷി

എക്‌സ്പാന്‍ഡറിന്റെ രൂപഭാവത്തില്‍ അക്രമണോത്സുകത തെളിഞ്ഞു കാണാം. എസ്‌യുവിയുടെ കുപ്പായമിട്ട എംപിവിയെന്നു വേണമെങ്കില്‍ എക്‌സ്പാന്‍ഡറിനെ വിശേഷിപ്പിക്കാം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഒരുങ്ങുന്ന ഹെഡ്‌ലാമ്പുകള്‍ക്ക് മൂര്‍ച്ചേയറിയ ശൈലിയാണ്.

മാരുതി എര്‍ട്ടിഗയെ പൂട്ടാന്‍ പുതിയ എക്‌സ്പാന്‍ഡര്‍, രണ്ടും കല്‍പിച്ച് മിത്സുബിഷി

ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെയാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഹൈബീമുകളും. ഗ്രില്ലിന് താഴെയുള്ള ഭീമന്‍ എയര്‍ഡാം കാഴ്ച പിടിച്ചുപറ്റുന്നതില്‍ പിന്നില്‍ പോകില്ല. സ്‌കിഡ് പ്ലേറ്റ് ഒരുങ്ങുന്ന മുന്‍ ബമ്പറിലാണ് ഫോഗ്‌ലാമ്പുകളുടെ സ്ഥാനം.

മാരുതി എര്‍ട്ടിഗയെ പൂട്ടാന്‍ പുതിയ എക്‌സ്പാന്‍ഡര്‍, രണ്ടും കല്‍പിച്ച് മിത്സുബിഷി

വശങ്ങളില്‍ നിന്നും ടെയില്‍ലാമ്പിലേക്ക് ചേര്‍ന്നണയുന്ന ഷൗള്‍ഡര്‍ ലൈന്‍ ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് അടിവരയിട്ടാണ് കടന്നുപോകന്നത്. ടെയില്‍ലാമ്പുകള്‍ മുന്‍തലമുറ പജേറോ സ്‌പോര്‍ടിനെ മിത്സുബിഷി എക്‌സ്പാന്‍ഡര്‍ ഓര്‍മ്മപ്പെടുത്തും.

മാരുതി എര്‍ട്ടിഗയെ പൂട്ടാന്‍ പുതിയ എക്‌സ്പാന്‍ഡര്‍, രണ്ടും കല്‍പിച്ച് മിത്സുബിഷി

മേല്‍ക്കൂരയില്‍ നിന്ന് നീളുന്ന സ്‌പോയിലറും ലളിതമായ പിന്‍ ബമ്പറും എക്‌സ്പാന്‍ഡറിന്റെ രൂപകല്‍പനയില്‍ എടുത്തുപറയണം. ബീജ് - ഗ്രെയ് ശൈലിയുള്ള ഇരട്ടനിറമാണ് എംപിവിയുടെ വിശാലമായ അകത്തളത്തിന് ചന്തം ചാര്‍ത്തുക.

മാരുതി എര്‍ട്ടിഗയെ പൂട്ടാന്‍ പുതിയ എക്‌സ്പാന്‍ഡര്‍, രണ്ടും കല്‍പിച്ച് മിത്സുബിഷി

4,475 mm നീളവും 1,750 mm വീതിയും 1,700 mm ഉയരവും എക്‌സ്പാന്‍ഡറിനുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 205 mm. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഉത്തമമായ ഗ്രൗണ്ട് ക്ലിയറന്‍സാണിത്. നിലവില്‍ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് MIVEC (മിത്സുബിഷിയുടെ വേരിയബിള്‍ വാല്‍വ് ടൈമിങ്ങ് സാങ്കേതികവിദ്യ) പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് മിത്സുബിഷി എക്‌സ്പാന്‍ഡറില്‍ തുടിക്കുന്നത്.

മാരുതി എര്‍ട്ടിഗയെ പൂട്ടാന്‍ പുതിയ എക്‌സ്പാന്‍ഡര്‍, രണ്ടും കല്‍പിച്ച് മിത്സുബിഷി

എഞ്ചിന്‍ 103.2 bhp കരുത്തും 141 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നാലു സ്പീഡും. നിലവില്‍ പജേറോ സ്‌പോര്‍ട്, ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവികള്‍ മാത്രമാണ് മിത്സുബിഷിയുടെ ഇന്ത്യന്‍ മോഡലുകള്‍.

Source: CarBlogIndia

More from DriveSpark

Article Published On: Saturday, June 30, 2018, 13:54 [IST]
English summary
Mitsubishi Expander MPV India Launch On The Cards. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X