58 കിലോമീറ്റര്‍ മൈലേജ്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യയിലേക്ക്

By Dijo Jackson

മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വിപണിയില്‍ ഉടന്‍ എത്താനിരിക്കുകയാണ്. മിത്സുബിഷി ഡീലര്‍ഷിപ്പുകളില്‍ ഔട്ട്‌ലാന്‍ഡ് എത്തി തുടങ്ങി. എസ്‌യുവിയുടെ ഔദ്യോഗിക അവതരണം വിളിപ്പാടകലെ മാത്രം. പുതിയ ഔട്ട്‌ലാന്‍ഡറിന്റെ പ്രീ-ബുക്കിംഗ് കമ്പനി തുടങ്ങിയിട്ടുണ്ട്. ജൂണ്‍ മുതല്‍ ഔട്ട്‌ലാന്‍ഡറിന്റെ വിതരണം കമ്പനി ആരംഭിക്കുമെന്നാണ് വിവരം.

58 കിലോമീറ്റര്‍ മൈലേജ്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യയിലേക്ക്

എന്നാല്‍ പുതിയ ഔട്ട്‌ലാന്‍ഡറിന് പിന്നാലെ ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പിനെയും ഇങ്ങോട്ടു കൊണ്ടുവരാനുള്ള തിടുക്കത്തിലാണ് മിത്സുബിഷി. എസ്‌യുവിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പാണ് ഔട്ട്‌ലാന്‍ഡര്‍ PHEV. പൂര്‍ണ ഇറക്കുമതി മോഡലായാകും മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV വിപണിയില്‍ അവതരിക്കുക.

58 കിലോമീറ്റര്‍ മൈലേജ്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യയിലേക്ക്

ഹൈബ്രിഡ് കരുത്തോടെയുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഔട്ട്‌ലാന്‍ഡര്‍ PHEV -യില്‍. രണ്ടു വൈദ്യുത മോട്ടോറുകളുടെ പിന്തുണ എഞ്ചിനുണ്ട്. 118 bhp കരുത്തും 186 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

58 കിലോമീറ്റര്‍ മൈലേജ്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യയിലേക്ക്

ഇരു വൈദ്യുത മോട്ടോറുകള്‍ക്കും 82 bhp കരുത്തു സൃഷ്ടിക്കാനാവും. അതായത് എസ്‌യുവിയുടെ ആകെ കരുത്തുത്പാദനം 203 bhp -യില്‍ എത്തിനില്‍ക്കും. മുന്‍ - പിന്‍ ആക്‌സിലുകളിലാണ് വൈദ്യുത മോട്ടോറുകളുടെ ഒരുക്കം.

58 കിലോമീറ്റര്‍ മൈലേജ്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യയിലേക്ക്

ഇരു വൈദ്യുത മോട്ടോറുകള്‍ക്കും ഊര്‍ജ്ജമേകുക 12kW ലിഥിയം അയോണ്‍ ബാറ്ററി. ആറര മണിക്കൂര്‍ കൊണ്ടു ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍ പറ്റുമെന്ന് കമ്പനി പറയുന്നു. ഇതിനു പുറമെ ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനവും ഓപ്ഷനലായി മിത്സുബിഷി ലഭ്യമാക്കുന്നുണ്ട്.

58 കിലോമീറ്റര്‍ മൈലേജ്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യയിലേക്ക്

കേവലം അരമണിക്കൂറില്‍ എണ്‍പതു ശതമാനം ചാര്‍ജ്ജ് നേടാന്‍ ഫാസ്റ്റ് ചാര്‍ജ്ജറില്‍ സാധിക്കും. മൂന്നു ഡ്രൈവിംഗ് മോഡുകളാണ് മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV -യില്‍. ഓള്‍ ഇലക്ട്രിക്, സീരീസ് ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ് എന്നിങ്ങനെയാണ് എസ്‌യുവിയിലെ ഡ്രൈവിംഗ് മോഡുകള്‍.

58 കിലോമീറ്റര്‍ മൈലേജ്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യയിലേക്ക്

പേരു സൂചിപ്പിക്കുന്നതു പോലെ പൂര്‍ണമായി വൈദ്യുത മോട്ടോറുകളെ ആശ്രയിച്ച് ഓള്‍ ഇലക്ട്രിക് മോഡ് പ്രവര്‍ത്തിക്കും. പരമാവധി വേഗതയായ 120 കിലോമീറ്റര്‍ വേഗത്തില്‍ അമ്പതു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഈ മോഡില്‍ എസ്‌യുവിക്ക് പറ്റും.

58 കിലോമീറ്റര്‍ മൈലേജ്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യയിലേക്ക്

സീരീസ് ഹൈബ്രിഡ് മോഡും വൈദ്യുത കരുത്തിലാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ ഇവിടെ പെട്രോള്‍ എഞ്ചിന്റെ സഹായത്താല്‍ ബാറ്ററി തുടര്‍ച്ചയായി ചാര്‍ജ്ജ് ചെയ്യപ്പെടും. പാരലല്‍ മോഡില്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തിലാണ് എസ് യുവി ഓടുക.

58 കിലോമീറ്റര്‍ മൈലേജ്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യയിലേക്ക്

അതേസമയം പെട്രോള്‍ എഞ്ചിന് വൈദ്യുത മോട്ടോറുകള്‍ പിന്തുണയര്‍പ്പിക്കും. ഔട്ട്‌ലാന്‍ഡര്‍ PHEV -യില്‍ 58 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പവര്‍ട്രെയിനിന് പുറമെ ഔട്ട്‌ലാന്‍ഡര്‍ PHEV -യുടെ അകത്തളത്തവും മാറ്റങ്ങള്‍ അവകാശപ്പെടുന്നുണ്ട്.

58 കിലോമീറ്റര്‍ മൈലേജ്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യയിലേക്ക്

അഞ്ചു സീറ്റര്‍ ഘടനയാണ് അകത്തളം പാലിക്കുന്നത്. വലുപ്പമേറിയ ലിഥിയം അയോണ്‍ ബാറ്ററികളെ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണിത്. എസ്‌യുവിയുടെ ഇന്ധനശേഷി 60 ലിറ്ററില്‍ നിന്നും 45 ലിറ്ററായി കമ്പനി കുറിച്ചിട്ടുണ്ട്. കൂടാതെ 260 കിലോയോളം അധികഭാരവും ഔട്ട്‌ലാന്‍ഡര്‍ PHEV രേഖപ്പെടുത്തും.

58 കിലോമീറ്റര്‍ മൈലേജ്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യയിലേക്ക്

ഏഴു എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ഔട്ട്‌ലാന്‍ഡറിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

58 കിലോമീറ്റര്‍ മൈലേജ്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യയിലേക്ക്

കീലെസ് ഗോ, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, വൈദ്യുത സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പാര്‍ക്കിംഗ് ബ്രേക്ക്, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 6.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവ ഔട്ട്‌ലാന്‍ഡര്‍ PHEV -യുടെ മറ്റു വിശേഷങ്ങളാണ്.

58 കിലോമീറ്റര്‍ മൈലേജ്, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യയിലേക്ക്

ഇന്ത്യന്‍ വരവില്‍ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV -യ്ക്ക് 35 ലക്ഷത്തിന് മേലെ വില പ്രതീക്ഷിക്കാം. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പിന് എതിരാളികള്‍ ആരുമില്ല. അതേസമയം ടൊയോട്ട ഫോര്‍ച്യൂണര്‍, വരാനുള്ള ഹോണ്ട CR-V, ഫോര്‍ഡ് എന്‍ഡവര്‍ എസ്‌യുവികളുമായാണ് ഔട്ട്‌ലാന്‍ഡറിന്റെ അങ്കം.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #mitsubishi
English summary
Mitsubishi Outlander PHEV Might Come To India Soon. Read in Malayalam.
Story first published: Wednesday, May 23, 2018, 18:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X