TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ല: ഹൈക്കോടതി
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കേരള ഹൈക്കോടതി. നിലവില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ നിയമത്തിലില്ല. ഇക്കാരണത്താല്‍ പൊലീസിന് കേസെടുക്കാന്‍ വകുപ്പില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് കേസെടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എം ജെ സന്തോഷ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.
മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിക്കുന്നവര്‍ക്ക് എതിരെ പൊലീസ് നിയമത്തിലെ 118 (E) വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുക്കാറ്. എന്നാല്‍ അറിഞ്ഞുകൊണ്ടു പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്നവര്‍ക്ക് എതിരെയുള്ള നടപടിയെ കുറിച്ചാണ് പൊലീസ് നിയമം 118 (E) പ്രതിപാദിക്കുന്നത്.
അറിഞ്ഞുകൊണ്ടു പൊതുജനങ്ങള്‍ക്കും പൊതുസുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്നെന്ന് ആരോപിച്ചാണ് മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ പൊലീസ് കേസ് ചുമത്താറുള്ളതും.
എന്നാല്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടമുണ്ടാക്കുമെന്ന് നിയമത്തിലെവിടെയും രേഖപ്പെടുത്താതിനാല്‍ അതുപ്രകാരം നടപടി സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഇത്തരത്തില്‍ കേരളത്തില്‍ എവിടെയെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് 118 (E) പ്രകാരം കേസെടുത്തിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് കേസ് നിലവിലുള്ള മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം.